നടി ആക്രമിക്കപ്പെട്ട കേസില്‍ ധര്‍മജനും? ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു; ഞെട്ടിക്കുന്ന വാർത്ത

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. മിമിക്രി താരവും സിനിമ നടനും ആയ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിയെടുക്കാനാണ് ധര്‍മനെ വിളിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിവൈഎസ്പി വിളിച്ചിട്ടാണ് പോലീസ് ക്ലബ്ബില്‍ എത്തിയത് എന്നാണ് ധര്‍മജന്‍ പറയുന്നത്‌.

കേസ് കൈവിട്ടുപോകുന്നു?

കേസ് കൈവിട്ടുപോകുന്നു?

നടി ആക്രമിക്കപ്പെട്ട കേസ് പുതിയ തലങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു യുവ നടന്റെ പങ്കിനെ കുറിച്ച് മാധ്യമങ്ങളില്‍ കുറച്ച് നാളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ധര്‍മജനെ വിളിപ്പിച്ചത്

ധര്‍മജനെ വിളിപ്പിച്ചത്

ആലുവ പോലീസ് ക്ലബ്ബിലേക്ക് ധര്‍മജനെ വിളിപ്പിച്ചു എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ആയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ധര്‍മജനെ വിളിപ്പിച്ചത് എന്നത് സംബന്ധിച്ച കൃത്യമായി വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

മൊഴിയെടുക്കാന്‍?

മൊഴിയെടുക്കാന്‍?

നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി എടുക്കാന്‍ വേണ്ടിയാണ് ധര്‍മജനെ വിളിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏത് രീതിയില്‍ ആണ് ധര്‍മജന്‍ കേസുമായി ബന്ധപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമല്ല.

ഡിവൈഎസ്പി ആവശ്യപ്പെട്ടു

ഡിവൈഎസ്പി ആവശ്യപ്പെട്ടു

ഡിവൈഎസ്പി ആവശ്യപ്പെട്ടത് പ്രകാരം ആണ് ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചേര്‍ന്നത് എന്ന് വിവരം മാത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന് കര്‍മ പദ്ധതി തയ്യാറാക്കിയതായി ആലുവ റൂറല്‍ എസ്പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ദിലീപിനേയും നാദിര്‍ഷയേയും

ദിലീപിനേയും നാദിര്‍ഷയേയും

ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യും എന്ന് പോലീസ് അറിയിച്ചുട്ടുണ്ട്. ഇതിവ് വേണ്ട ചോദ്യാവലി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

അറസ്റ്റ് ഉടന്‍ ഉണ്ടാകുമോ?

അറസ്റ്റ് ഉടന്‍ ഉണ്ടാകുമോ?

കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മേധാവി അനുമതി കൊടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തിനുള്ളില്‍ ഞെട്ടിപ്പിക്കുന്ന അറസ്റ്റുകള്‍ ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉടന്‍ ഇല്ല, ഒന്നും

ഉടന്‍ ഇല്ല, ഒന്നും

എന്നാല്‍ പെട്ടെന്ന് അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ആലുവ റൂറല്‍ എസ്പി പറഞ്ഞത്. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പോലീസിന് മറുപടി പറയാന്‍ ആകില്ലെന്നും എസ്പി പറഞ്ഞിരുന്നു.

English summary
Attack Against Actress: Actor Dharmajan called for interrogartion-report
Please Wait while comments are loading...