ദിലീപിന് വേണ്ടി വാ തുറന്നാല്‍ അഞ്ച് ലക്ഷം, സിനിമയില്‍ വേഷം!!! ഹമ്പട പിആറേ...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിനെ വെള്ള പൂശാന്‍ വേണ്ടി ഒരു വമ്പന്‍ പിആര്‍ ഏജന്‍സി സോഷ്യല്‍ മീഡിയയില്‍ കോടികള്‍ ചെലവഴിക്കുന്നു എന്നാണ് ആക്ഷേപം. പണം ഒഴുക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പൊന്നും ഇല്ലെങ്കിലും, ദിലീപിന് ന്യായീകരിക്കാന്‍ സംഘടിത ശ്രമം ഉണ്ട് എന്നത് സത്യം തന്നെ.

ആദ്യം മിണ്ടാതിരുന്ന പല പ്രമുഖന്‍മാരും ഇപ്പോള്‍ ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ കണ്ണീരൊഴിക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം വീഡിയോകളും മറ്റും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നും ഉണ്ട്.

കഴിഞ്ഞ ദിവസം ദിലീപിന് വേണ്ടി അതിവൈകാരികമായി പ്രതികരിച്ച നടന് അഞ്ച് ലക്ഷം രൂപ കിട്ടി എന്നൊക്കെയാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മംഗളം പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആരാണ് ആ നടന്‍

ആരാണ് ആ നടന്‍

കഴിഞ്ഞ ദിവസം ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രതികരിച്ച നടന്‍ എല്ലാവര്‍ക്കും സുപരിചിതനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രകടനം അല്‍പം അതിര് കടന്നുപോയില്ലേ എന്നൊരു സംശയവും പലരും പ്രകടിപ്പിച്ചു.

തറയില്‍ കിടക്കുമെന്നൊക്കെ പറയാമോ

തറയില്‍ കിടക്കുമെന്നൊക്കെ പറയാമോ

ദിലീപ് ജയിലില്‍ വെറും നിലത്ത് കിടക്കുന്നതുകൊണ്ട് താനും അങ്ങനെ തന്നെ കിടക്കും എന്നൊക്കെ പറഞ്ഞത് കുറേ പരിഹാസത്തിനും കാരണമായിട്ടുണ്ട്. സംഗതി എന്തായാലും വലിയ ചര്‍ച്ചയായി.

ഏറ്റവും ദേഷ്യം തോന്നേണ്ട ആളാണത്രെ

ഏറ്റവും ദേഷ്യം തോന്നേണ്ട ആളാണത്രെ

ദിലീപിനോട് ഏറ്റവും ദേഷ്യം തോന്നേണ് ആളാണ് താനെന്ന രീതിയില്‍ ഒക്കെയാണ് പറച്ചില്‍. പക്ഷേ ഒടുവില്‍ ദിലീപിന് സമ്പൂര്‍ണ പിന്തുണയും.

അഞ്ച് ലക്ഷവും വേഷവും

അഞ്ച് ലക്ഷവും വേഷവും

ദിലീപിന് വേണ്ടി പരസ്യമായി രംഗത്ത് വന്ന നടന്ന അഞ്ച് ലക്ഷം രൂപ പിആര്‍ ഏജന്‍സി നല്‍കി എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ വേഷവും വാഗ്ദാനം ചെയ്തിട്ടുണ്ടത്രെ.

എത്രത്തോളം വിശ്വാസ്യതയുണ്ട്?

എത്രത്തോളം വിശ്വാസ്യതയുണ്ട്?

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് എത്രത്തോളം വിശ്വാസ്യതയുണ്ട് എന്ന ചോദ്യം ബാക്കിയാണ്. ഇത്തരത്തില്‍ പണം കൊടുക്കുക സാധ്യമാണോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

പിആര്‍ ഏജന്‍സി

പിആര്‍ ഏജന്‍സി

ദിലീപിന്റെ ഇമേജ് മെച്ചപ്പെടുത്താന്‍ വന്‍ പിആര്‍ ഏജന്‍സിയാണ് രംഗത്തിറങ്ങിയിട്ടുള്ളത് എന്നാണ് വാര്‍ത്തകള്‍. ഈ ഏജന്‍സി തന്നെ ആണ് നടന് പണം കൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ സത്യാവസ്ഥയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

മുളച്ചുപൊന്തിയ അക്കൗണ്ടുകള്‍

മുളച്ചുപൊന്തിയ അക്കൗണ്ടുകള്‍

ദിലീപിനെ പിന്തുണയ്ക്കാന്‍ വേണ്ടി സോഷ്യല്‍ മീഡിയയില്‍ അസംഖ്യം പുതിയ അക്കൗണ്ടുകളാണ് മുളച്ച് പൊന്തിയിട്ടുള്ളത്. ഇത് സത്യവും ആണ്. ആരാണ് ഇതിന് പിന്നില്‍ എന്നത് അന്വേഷിക്കേണ്ടതും ഉണ്ട്.

ആക്ടീവ് അല്ലാത്ത പേജുകള്‍

ആക്ടീവ് അല്ലാത്ത പേജുകള്‍

അത്രകണ്ട് ആക്ടീവ് അല്ലാതിരുന്ന പല ഫേസ്ബുക്ക് പേജുകളും പെട്ടെന്ന് ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള വീഡിയോകളും ഫോട്ടോകളും കൊണ്ട് നിറഞ്ഞതും പലരിലും സംശയം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും പണം കൊടുത്ത് ചെയ്യിക്കുന്നതാണ് ഇത് എന്ന വാദത്തിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ഇതൊന്നും പോര.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

ദിലീപിന് വേണ്ടി പ്രചാരണം നടത്തുന്ന പിആര്‍ ഏജന്‍സിയെ പോലീസ് തിരിച്ചറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ ഏതെങ്കിലും തരത്തില്‍ കേസ് എടുക്കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല.

കുറ്റക്കാരന്‍ അല്ല, പ്രതി മാത്രം

കുറ്റക്കാരന്‍ അല്ല, പ്രതി മാത്രം

ദിലീപിനെ ഈ അവസരത്തില്‍ ന്യായീകരിക്കുന്നവരെ കുറ്റക്കാരായ കാണാനും സാധിക്കില്ല. കാരണം ദിലീപ് ഇപ്പോഴും കേസിലെ പ്രതി മാത്രമാണ്. കുറ്റവാളിയല്ല. എങ്കിലും ദിലീപിന് വേണ്ടി ആരെങ്കിലും പണം ഇറക്കുന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

English summary
Attack against actress: Actor who supported Dileep on Social Media got 5 lakh rupees- Allegation.
Please Wait while comments are loading...