കേരള പോലീസിനെ അഭിനന്ദിച്ച് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്!!! സംഗതി കിടുക്കി... പൊരിച്ച് കടുകുവറുത്തു

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടന്‍ ദിലീപിന് കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലില്‍ ആണ് ഉള്ളത്. കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ദിലീപിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. അതും കേരള പോലീസിനെ വാനോളം പ്രകീര്‍ത്തിച്ചുകൊണ്ട്!

ജയിലില്‍ കിടക്കുന്ന ദിലീപ് എങ്ങനെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടും? ദിലീപിനെ പോലെയുള്ള സെലിബ്രിറ്റികളൊക്കെ സോഷ്യല്‍ മീഡിയ മാനേജ് ചെയ്യാന്‍ പ്രത്യേകം ആളുകളെയൊക്കെ വയ്ക്കാറുണ്ട്. എന്നാല്‍ ഇത് അതൊന്നും അല്ല സംഗതി....

കേരള പോലീസിന് ബിഗ് സല്യൂട്ട്

കേരള പോലീസിന് ബിഗ് സല്യൂട്ട്

തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ട കേരള പോലീസിനെ ദിലീപ് ഈ സാഹചര്യത്തില്‍ അഭിനന്ദിക്കുമോ? ഒരിക്കലും ഇല്ല. തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുകയായിരുന്നു എന്നാണ് ദിലീപ് ഇപ്പോഴും ആരോപിക്കുന്നത്.

അപ്പോള്‍ ആ സ്‌ക്രീന്‍ ഷോട്ടോ!

അപ്പോള്‍ ആ സ്‌ക്രീന്‍ ഷോട്ടോ!

കേരള പോലീസിനെ അഭിനന്ദിച്ചുകൊണ്ടുള്ള ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിന് ഇത്തിരി പഴക്കം ഉണ്ട് എന്ന് മാത്രം.

ഒരു വര്‍ഷം മുമ്പ്

ഒരു വര്‍ഷം മുമ്പ്

സംഗതി ഒരു വര്‍ഷം മുമ്പ് ദിലീപ് പോസ്റ്റ് ചെയ്തതാണ്. ഡി സിനിമാസില്‍ മോഷണം നടത്തിയ പ്രതിയെ ത്രിപുരയില്‍ ചെന്ന് കേരള പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയായിരുന്നു അത്. അപ്പോള്‍ പിന്നെ കേരള പോലീസിനെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റുമോ?

ബുദ്ധികൂര്‍മത, സാഹസികത!

ബുദ്ധികൂര്‍മത, സാഹസികത!

തീയേറ്ററില്‍ നടന്ന മോഷണത്തിലെ പ്രതികളെ പിടിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സാഹസികതയ്ക്കും ബുദ്ധികൂര്‍മതയ്ക്കും എന്റെ സല്യൂട്ട് എന്നായിരുന്നു ദിലീപ് അന്ന് എഴുതിയത്. 2016 നവംബര്‍ 16 ന് ആയിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്.

അസാധാരണ വൈഭവം

അസാധാരണ വൈഭവം

മോഷണ കേസിലെ പ്രതിയെ കീഴ്‌പ്പെടുത്താന്‍ അസാധാരണ വൈഭവമാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ കാഴ്ച വച്ചത് എന്നും ദിലീപ് പറയുന്നുണ്ട്. നിശാന്തിനി ഐപിഎസ് മുതല്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ നന്ദി പറയുന്നുണ്ട് ദിലീപ്.

അസാധ്യമായി ഒന്നുമില്ല

അസാധ്യമായി ഒന്നുമില്ല

കേരള പോലീസിന് മുന്നില്‍ അസാധ്യമായി ഒന്നും ഇല്ല എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെട്ടു എന്നും ദിലീപ് പറയുന്നുണ്ട്. ആ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിരിക്കുകയാണ്.

ദിലീപ് ഇപ്പോള്‍ പറയുമോ?

ദിലീപ് ഇപ്പോള്‍ പറയുമോ?

അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ദിലീപ് ആവര്‍ത്തിക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. അത്രയ്ക്ക് പ്രശംസയല്ലേ ദിലീപ് പോലീസിന് അന്ന് നല്‍കിയത്.

അങ്ങനെയുള്ള കേരള പോലീസ് അല്ലേ

അങ്ങനെയുള്ള കേരള പോലീസ് അല്ലേ

സാഹസികത, ബുദ്ധികൂര്‍മത, ശാസ്ത്രീയ വൈഭവം... ഇതൊക്കെയുള്ള കേരള പോലീസ് തന്നെ അല്ലേ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിന്റേയും മഞ്ജു വാര്യരുടേയും പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലരും കുത്തിപ്പൊക്കി കൊണ്ടു വന്നിരുന്നു.

ആ ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് ദിലീപിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Attack against actress: Dileep's old Facebook post praising Kerala Police gone viral.
Please Wait while comments are loading...