നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെ ഞെട്ടിച്ച് കോടതി... നാദിർഷ പ്രതിയല്ലെന്ന് ഡിജിപി, പക്ഷേ ഹാജരാകണം

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
cmsvideo
  പോലീസ് അന്വേഷിക്കുന്നത് ബുദ്ധി ഉപയോഗിച്ചോ? | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

  എല്ലാ രാത്രിയിലും പെൺകുട്ടികൾ വേണം... എത്തിച്ചുകൊടുക്കാൻ പെൺഗുണ്ടകള്‍ വേറെ; പീഡനഗുഹയിൽ നടന്നിരുന്നത്

  നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം എന്ന് തീരും എന്നായിരുന്നു കോടതി പോലീസിനോട് ചോദിച്ചത്. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും കോടതി ചോദിച്ചു.

  ഈ കേസില്‍ ആദ്യമായിട്ടാണ് അന്വേഷണ സംഘത്തിന് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണം ലഭിക്കുന്നത്. അതേ സമയം നാദിര്‍ഷയുടെ കാര്യത്തിലും പോലീസ് കോടതിയില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

  കോടതിയുടെ വിമര്‍ശനം

  കോടതിയുടെ വിമര്‍ശനം

  നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന് കോടതിയുടെ വാക്കാലുള്ള വിമര്‍ശനം. അന്വേഷണം തുടങ്ങിയതിന് ശേഷം ആദ്യമായാണ് കോടതിയില്‍ നിന്ന് ഇത്തരം ഒരു വിമര്‍ശനം നേരിടുന്നത്.

  സിനിമാക്കഥ പോലെ നീളുന്നോ

  സിനിമാക്കഥ പോലെ നീളുന്നോ

  കേസില്‍ അന്വേഷണം സിനിമ കഥ പോലെ അനന്തമായി നീളുകയാണോ എന്നാണ് കോടതി ചോദിച്ചത്. കേസ് അന്വേഷണം എന്ന് തീരും എന്നും കോടതി ആരാഞ്ഞു.

  ഓരോ മാസവും

  ഓരോ മാസവും

  ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

  ബുദ്ധിയോ ടവറോ?

  ബുദ്ധിയോ ടവറോ?

  കേസ് അന്വേഷണം എങ്ങനെയാണ് നടക്കുന്നത് എന്ന ചോദ്യവും കോടതി ചോദിച്ചു. ബുദ്ധി ഉപയോഗിച്ചാണോ അതോ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ചാണോ എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

  പരിധി വിട്ടാല്‍

  പരിധി വിട്ടാല്‍

  നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പരിധി വിട്ടാല്‍ ഇടപെടും എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്

  നാദിര്‍ഷ പ്രതിയല്ല

  നാദിര്‍ഷ പ്രതിയല്ല

  കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നാദിർഷ മുൻകൂർ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചത്.

  ഹാജരാകണം എന്ന് കോടതിയും

  ഹാജരാകണം എന്ന് കോടതിയും

  ചോദ്യം ചെയ്യലിന് വിളിപ്പിച്ച് പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് കാണിച്ചായിരുന്നു നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാല്‍ സെപ്തംബര്‍ 15 ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐയ്ക്ക് മുന്നിലാണ് ഹാജരാകേണ്ടത്.

  സഹകരിച്ചില്ലെങ്കിൽ

  സഹകരിച്ചില്ലെങ്കിൽ

  നാദിർഷ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കിൽ അത് കോടതിയിൽ റിപ്പോർട്ട് ചെയ്യണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ നാദിർഷയെ പ്രതിയാക്കിയിട്ടില്ലെന്ന വിശദീകരണത്തെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

  ധി പറയുന്നത് മാറ്റി

  ധി പറയുന്നത് മാറ്റി

  നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് കോടതി പിന്നേയും മാറ്റി വച്ചു. സെപ്തംബര്‍ 18 ന് ആയിരിക്കും ഈ ഹര്‍ജിയില്‍ വിധി പറയുക

  അറസ്റ്റ് പാടില്ല

  അറസ്റ്റ് പാടില്ല

  നാദിർഷയുടെ അറസ്റ്റ് തടയാനാവില്ല എന്നായിരുന്നു കോടതി കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ പറഞ്ഞത്. എന്നാൽ കോടതി തീർപ്പാക്കുന്നതുവരെ നാദിർഷയെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഇപ്പോൾ പോലീസിന് നൽകിയിട്ടുള്ള നിർദ്ദേശം.

  ആരെ തൃപ്തിപ്പെടുത്താൻ

  ആരെ തൃപ്തിപ്പെടുത്താൻ

  കുറ്റപത്രം സമർപ്പിച്ചതിന് ശേഷവും പൾസർ സുനിയെ ചോദ്യം ചെയ്യുന്നതിനേയും കോടതി വിമർശിച്ചു. ആരെ തൃപ്തിപ്പെടുത്താനാണ് സുനിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

  രണ്ടാഴ്ചയ്ക്കുള്ളിൽ

  രണ്ടാഴ്ചയ്ക്കുള്ളിൽ

  അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ കേസ് അന്വേഷണം പൂർത്തിയാകും എന്ന ഉറപ്പാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് നൽകിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Attack against Actress: High Court raises questions on lagging investigation.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്