ദിലീപിനെ പോലീസ് കൊണ്ടുനടക്കുമ്പോള്‍ കാവ്യ തളിപ്പറമ്പില്‍, വഴിപാട് പൊന്നിന്‍കുടം കാവ്യക്ക് മാത്രം?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി/കണ്ണൂര്‍: ദിലീപ് ഇപ്പോള്‍ മൂന്ന ദിവസമായി പോലീസ് കസ്റ്റഡിയില്‍ ആണ്. തെളിവെടുപ്പിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് തുടര്‍ച്ചയായി കൊണ്ടുപോകുന്നു. അല്ലാത്ത സമയങ്ങളില്‍ പോലീസിന്റെ കണിശമായ ചോദ്യം ചെയ്യല്‍.

അതിനിടെ പോലീസ് കാവ്യ മാധവനെ ചോദ്യം ചെയ്തു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കാവ്യ ഒളിവില്‍ പോയി എന്ന പ്രചാരണത്തിനൊടുവിലായിരുന്നു അത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

എന്നാല്‍ കാവ്യ മാധവന്‍ ഒളിവിലല്ല. ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിലും ഇല്ല കാവ്യ. പിന്നെ എവിടെയാണ് കാവ്യ മാധവന്‍?

ചോദ്യം ചെയ്യലിന് ശേഷം

ചോദ്യം ചെയ്യലിന് ശേഷം

ദിലീപ് അറസ്റ്റിലാകുമ്പോള്‍ കാവ്യ മാധവന്‍ ആലുവയിലെ പത്മസരോവരത്തില്‍ തന്നെ ആയിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയും അവിടെ കാവ്യക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കാവ്യയെ കൂടി ചോദ്യം ചെയ്തതിന് ശേഷം കാവ്യ പത്മസരോവരത്തില്‍ നിന്ന് പോവുകയായിരുന്നു.

എവിടേക്ക് പോയി?

എവിടേക്ക് പോയി?

കാവ്യ എവിടേക്ക് പോയി എന്നായിരുന്നു എല്ലാവരും ചോദിച്ച ചോദ്യം. മീനാക്ഷി എവിടെ എന്ന ചോദ്യവും ഉയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിക്കഴിഞ്ഞു.

കാവ്യ കണ്ണൂരില്‍

കാവ്യ കണ്ണൂരില്‍

കാവ്യ മാധവന്‍ കണ്ണൂരിലെ ബന്ധു വീട്ടിലാണ് ഒടുവില്‍ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. തളിപ്പറമ്പിലാണ് ഇവര്‍ വ്യാഴാഴ്ച ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ അവിടെ നിന്ന് യാത്ര തിരിക്കുകയും ചെയ്തു.

രാജരാജേശ്വര ക്ഷേത്രം

രാജരാജേശ്വര ക്ഷേത്രം

തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം പ്രസിദ്ധമാണ്. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അടക്കമുള്ളവര്‍ സന്ദര്‍ശനം നടത്തിയ ക്ഷേത്രമാണിത്. ഇവിടെ പ്രാര്‍ത്ഥനയ്ക്കാണ് കാവ്യയുടെ കുടുംബം എത്തിയത്.

കാവ്യ ക്ഷേത്രത്തില്‍ പോയില്ല

കാവ്യ ക്ഷേത്രത്തില്‍ പോയില്ല

എന്നാല്‍ കാവ്യ മാധവന്‍ ക്ഷേത്ര ദര്‍ശനത്തിന് പോയില്ല. കാവ്യയുട െമാതാപിതാക്കളായ മാധവനും ശ്യാമളയും ആയിരുന്നു ക്ഷേത്ര ദര്‍ശനം നടത്തിയത്. കാവ്യ ഈ സമയം ബന്ധുവീട്ടില്‍ തന്നെ ആയിരുന്നു.

പൊന്നിന്‍കുടം സമര്‍പ്പിച്ചു

പൊന്നിന്‍കുടം സമര്‍പ്പിച്ചു

കാവ്യയുടെ മാതാപിതാക്കള്‍ രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പണം നടത്തിയതായിട്ടാണ് വിവരം. അതിന് ശേഷം തിരിച്ച് വീട്ടിലേക്ക്.

പുലര്‍ച്ചെ മറ്റൊരു ക്ഷേത്ര ദര്‍ശം കൂടി

പുലര്‍ച്ചെ മറ്റൊരു ക്ഷേത്ര ദര്‍ശം കൂടി

വെള്ളിയാഴ്ച പുലര്‍ച്ചെ തൃച്ചംബരം ക്ഷേത്രത്തില്‍ കൂടി ദര്‍ശനം നടത്തി തളിപ്പറമ്പില്‍ നിന്ന് മടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവിടെ നിന്ന് എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

വഴിപാട് ദിലീപിനില്ല?

വഴിപാട് ദിലീപിനില്ല?

രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പണത്തിന് ചീട്ടാക്കിയത് രണ്ട് പേരുടെ പേരിലാണ് എന്നാണ് റിപ്പോര്‍ട്ട്. കാവ്യയുടെ പേരിലും കാവ്യയുടെ മാതാവ് ശ്യാമളയുടെ പേരിലും. ദിലീപിന്റെ പേരില്‍ വഴിപാട് കഴിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്നത്തെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം

അന്നത്തെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം

ദിലീപ് അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കാവ്യയും ദിലീപും ചേര്‍ന്ന് കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. അടുത്ത ദിവസം ദിലീപ് ഒറ്റയ്ക്ക് ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.

കാവ്യ കുടുംബ സമേതം

കാവ്യ കുടുംബ സമേതം

കാവ്യ മാധവന്‍ തളിപ്പറമ്പിലെത്തിയത് കുടുംബ സമേതം ആയിരുന്നു. അച്ഛനേയും അമ്മയേയും കൂടാതെ സഹോദരന്‍ മിഥനും ഭാര്യയും കുഞ്ഞും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Attack against actress: Kavya Madhavan's parents visited Thalipparamba Rajarajeswara Temple.
Please Wait while comments are loading...