കാവ്യ മാധവനെ പോലീസ് അറസ്റ്റ് ചെയ്യും? മുന്‍കൂര്‍ ജാമ്യത്തിന് കാവ്യയും... ദിലീപിന്റെ വക്കീൽ തന്നെ

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
cmsvideo
  അറസ്റ്റിന് സാധ്യത! മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ രണ്ടാം ഭാര്യയും നടിയും ആയ കാവ്യ മാധവനും അറസ്റ്റിലാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ സിനിമ ലോകം. കാവ്യ മാധവന്‍ ആണ് കേസിലെ മാഡം എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.

  കാവ്യ മാധവന്‍ തന്നെ അറസ്റ്റ് ഭയക്കുന്നുണ്ട് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി കാവ്യ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും എന്നാണ് റിപ്പോര്‍ട്ട്.

  കേസില്‍ അന്വേഷണം കാവ്യ മാധവനിലേക്കും നീളുന്നു എന്ന രീതിയില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന വാര്‍ത്തകള്‍.

  കാവ്യയെ അറസ്റ്റ് ചെയ്യുമോ?

  കാവ്യയെ അറസ്റ്റ് ചെയ്യുമോ?

  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യ മാധവനെ അറസ്റ്റ് ചെയ്‌തേക്കും എന്ന് സൂചനകള്‍. എന്നാല്‍ കേസുമായി കാവ്യയ്ക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമല്ല.

  കാവ്യ ഭയക്കുന്നു

  കാവ്യ ഭയക്കുന്നു

  തന്നെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും എന്ന ഭയത്തിലാണ് കാവ്യ മാധവന്‍ എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  മുന്‍കൂര്‍ ജാമ്യാപേക്ഷ

  മുന്‍കൂര്‍ ജാമ്യാപേക്ഷ

  അറസ്റ്റ് തടയുന്നതിന് വേണ്ടി കാവ്യ മാധവന്‍ ഹൈക്കോടതിയെ സമീപിക്കുകയാണ്. കഴിഞ്ഞ ദിവസം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ഉബൈദ് തന്നെ ആയിരിക്കും ഹര്‍ജി പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

  ദിലീപിന്റെ വക്കീല്‍ തന്നെ

  ദിലീപിന്റെ വക്കീല്‍ തന്നെ

  നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഡ്വ രാമന്‍ പിള്ള തന്നെ ആണ് കാവ്യ മാധവന് വേണ്ടിയും ഹാജരാകുന്നത്. കാവ്യ മാധവന്റെ വിവാഹമോചന കേസില്‍ മുന്‍ ഭര്‍ത്താവിന് വേണ്ടി ഹാജരായതും രാമന്‍ പിള്ള തന്നെ ആയിരുന്നു.

  അന്വേഷണം കാവ്യയിലേക്ക്

  അന്വേഷണം കാവ്യയിലേക്ക്

  പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയതുമായി ബന്ധപ്പെട്ട് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. അതുകൊണ്ട് തന്നെ കാവ്യയ്‌ക്കെതിരേയും ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.

   പങ്ക് വ്യക്തമാക്കുന്ന സൂചനകള്‍

  പങ്ക് വ്യക്തമാക്കുന്ന സൂചനകള്‍

  കേസില്‍ കാവ്യ മാധവന്റെ പങ്ക് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത ചില സൂചനകള്‍ നേരത്തേയും പുറത്ത് വന്നിരുന്നത്. കാവ്യയുടെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ച സംഭവവും കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു.

   സുനിയെ അറിയില്ലെന്ന് പറഞ്ഞത്

  സുനിയെ അറിയില്ലെന്ന് പറഞ്ഞത്

  പള്‍സര്‍ സുനിയെ അറിയില്ലെന്ന വാദം ആയിരുന്നു ആദ്യം ചോദ്യം ചെയ്യലില്‍ കാവ്യ മാധവനും പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

  കാവ്യയുടെ ഡ്രൈവര്‍

  കാവ്യയുടെ ഡ്രൈവര്‍

  കാവ്യ മാധവന്റെ ഡ്രൈവര്‍ ആയി പള്‍സര്‍ സുനി ജോലി ചെയ്തിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചിരുന്നു. എന്തുകൊണ്ടാണ് കാവ്യ സുനിയെ അറിയില്ലെന്ന് പറഞ്ഞത് എന്നതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

  ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടത്

  ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടത്

  പള്‍സര്‍ സുനി കാവ്യയുടെ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ സന്ദര്‍ശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതും സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിന് ശേഷമാണ് ഫ്‌ലാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ നാശമായിപ്പോയി എന്ന വിശദീകരണവും പുറത്ത് വരുന്നത്.

  കീഴടങ്ങുന്നതിന് മുമ്പ്

  കീഴടങ്ങുന്നതിന് മുമ്പ്

  നടി ആക്രമിക്കപ്പെട്ട കേസില്‍ കീഴടങ്ങുന്നതിന്റെ തലേന്നാണ് പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയത്. ഇത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവക്കുന്നുണ്ട്.

  നാദിര്‍ഷയ്ക്ക് പിറകെ

  നാദിര്‍ഷയ്ക്ക് പിറകെ

  നാദിര്‍ഷ മുന്‍കൂര്‍ ജാമ്യത്തിന് അപ്രേഷ സമര്‍പ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം ആണ് ഇപ്പോള്‍ കാവ്യ മാധവനും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. ചില നിര്‍ണായക നീക്കങ്ങള്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണോ ഇത് എന്ന കാര്യവും സംശയിക്കുന്നുണ്ട്.

  നാദിര്‍ഷ അറിഞ്ഞത്?

  നാദിര്‍ഷ അറിഞ്ഞത്?

  നാദിര്‍ഷ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതിന് ശേഷം ആണ് ചില കാര്യങ്ങള്‍ മാറിമറിഞ്ഞത് എന്നും സംശയിക്കപ്പെടുന്നത്. അറസ്റ്റ് ഉണ്ടായേക്കും എന്ന വിവരം ദിലീപ് തന്നെയാണോ നാദിര്‍ഷയ്ക്ക് കൈമാറിയത് എന്ന സംശയവും ഉയരുന്നുണ്ട്.

  കാണണം എന്ന് ആവശ്യപ്പെട്ടു?

  കാണണം എന്ന് ആവശ്യപ്പെട്ടു?

  നാദിര്‍ഷയെ കാണണം എന്ന് ദിലീപ് തന്നെ സന്ദര്‍ശിക്കാനെത്തിയ പലരോടും ആവശ്യപ്പെട്ടിരുന്നു എന്നും ഇതേ തുടര്‍ന്നാണ് നാദിര്‍ഷ ജയിലില്‍ എത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്നത് വ്യക്തമല്ല.

  അടിയന്തര പ്രാധാന്യത്തോടെ

  അടിയന്തര പ്രാധാന്യത്തോടെ

  കാവ്യ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. കേസില്‍ അറസ്റ്റ് ഉണ്ടായേക്കും എന്ന ഭയത്തില്‍ തന്നെയാണ് കാവ്യ എന്ന് ഈ സാഹചര്യത്തില്‍ കരുതേണ്ടിവരും.

  ദിലീപിന്റെ ജാമ്യം തടയാന്‍

  ദിലീപിന്റെ ജാമ്യം തടയാന്‍

  ദിലീപിന്റെ ജാമ്യഹര്‍ജി അങ്കമാല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നതിന് മുമ്പ് അന്വേഷണ സംഘം നിര്‍ണായക നീക്കങ്ങള്‍ നടത്തിയേക്കാം എന്ന സംശയവും നിലവില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അടിയന്തര പ്രാധാന്യത്തോടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കണം എന്ന ആവശ്യവും ഉയര്‍ത്തുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Attack Against Actress: Kavya Madhavan to seek anticipatory bail- Report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്