മൂന്ന് ദിവസം... മൂന്ന് പെണ്ണുങ്ങള്‍; നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്ത് വരുന്നത് അമ്പരപ്പിക്കും!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ആരൊക്കെയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമി ടോമിയും? റിമിയെ പോലീസ് ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വാര്‍ത്ത

എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തത് മൂന്ന് സെലിബ്രിറ്റി സ്ത്രീകളെ എന്നത് തന്നെയാണ് പ്രത്യേകത.

ദിലീപിന്റെ രണ്ടാം ഭാര്യയും നടിയും ആയ കാവ്യ മാധവന്‍, കാവ്യ മാധവന്റെ അമ്മ ശ്യാമള, ഒടുവില്‍ റിമി ടോമിയും. കേസില്‍ ഒരു മാഡം ഉണ്ട് എന്നകാര്യം പോലീസ് മുമ്പ് നിഷേധിച്ചതാണെങ്കിലും, അങ്ങനെയൊരു മാഡം ഉണ്ട് എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ആദ്യം കാവ്യയെ

ആദ്യം കാവ്യയെ

പോലീസ് ആദ്യം ചോദ്യം ചെയ്തത് കാവ്യ മാധവനെ ആയിരുന്നു. നേരത്തേയും കാവ്യ മാധവനെ ചോദ്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അക്കാര്യം പോലീസ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.

മൂന്ന് പേരും

മൂന്ന് പേരും

കാവ്യ മാധവന്‍, അമ്മ ശ്യാമള, റിമി ടോമി- മൂന്ന് പേരും കേസുമായി ഏത് വിധത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന കാര്യം പോലീസ് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. ഏറെ ദുരൂഹതകള്‍ ബാക്കി വച്ചാണ് പോലീസിന്റെ നീക്കങ്ങള്‍.

സുനിയെ അറിയില്ലെന്ന് കാവ്യ

സുനിയെ അറിയില്ലെന്ന് കാവ്യ

പള്‍സര്‍ സുനിയെ അറിയുകയേ ഇല്ലെന്ന നിലപാടാണ് കാവ്യ മാധവന്‍ സ്വീകരിച്ചിട്ടുളളത്. നേരത്തെ ദിലീപും ഇതേ നിലപാടാണ് എടുത്തിരുന്നത്.

ലക്ഷ്യയില്‍ കുടുങ്ങും?

ലക്ഷ്യയില്‍ കുടുങ്ങും?

നടിയെ ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനി കാവ്യയുടെ ഉടമസ്ഥതയില്‍ ഉള്ള ലക്ഷ്യയില്‍ എത്തിയിരുന്നു എന്നാണ് പറയുന്നത്. ലക്ഷ്യയിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ ഇല്ല. എന്നാല്‍ പോലീസിന് ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു.

വിശ്വാസമില്ല?

വിശ്വാസമില്ല?

കാവ്യ നല്‍കിയ മൊഴികള്‍ പോലീസ് വിശ്വസിക്കുന്നില്ല എന്ന് തന്നെയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. അതുകൊണ്ട് തന്നെ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലക്ഷ്യയുടെ നടത്തിപ്പ് ശ്യാമളക്ക്

ലക്ഷ്യയുടെ നടത്തിപ്പ് ശ്യാമളക്ക്

കാവ്യയുടെ അമ്മ ശ്യാമളയാണ് ലക്ഷ്യയുടെ നടത്തിപ്പുകാരി. അതുകൊണ്ട് തന്നെയാണ് ശ്യാമളയേയും പോലീസ് ചോദ്യം ചെയ്തത്. ഗൂഢാലോചനയില്‍ ശ്യാമളക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

കാവ്യയുടെ അമ്മ ശ്യാമളയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. ശ്യാമളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ മാധ്യമ പ്രവര്‍ത്തകന്‍ പല്ലിശ്ശേരിയും രംഗത്തെത്തിയിട്ടുണ്ട്.

റിമിയുടെ കാര്യവും

റിമിയുടെ കാര്യവും

ആക്രമിക്കപ്പെട്ട നടിയുമായും ദിലീപുമായും കാവ്യ മാധവനുമായും ഒരുകാലത്ത് വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു റിമി ടോമി. എന്നാല്‍ പിന്നീട് ആക്രമിക്കപ്പെട്ട നടിയുമായുളള സൗഹൃദം ഉപേക്ഷിക്കുകയായിരുന്നു.

ദിലീപുമായുള്ള ബന്ധങ്ങള്‍

ദിലീപുമായുള്ള ബന്ധങ്ങള്‍

ദിലീപുമായി റിമി ടോമിക്ക് സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ട് എന്നാണ് ആരോപണം. റിമിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റിന് പരാതിയും ലഭിച്ചിരുന്നത്രെ

അമേരിക്കന്‍ ഷോ

അമേരിക്കന്‍ ഷോ

നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടന്ന ദിലീപിന്റെ അമേരിക്കന്‍ പര്യടനത്തിലും റിമി ടോമി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റിമിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ആരാഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Attack Against Actress: Police Collected information from Three women in Three days- Kavya Madhavan, Syamala and Rimi tomy.
Please Wait while comments are loading...