നടിയെ ആക്രമിച്ച കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു;പള്‍സര്‍ സുനി ഒന്നാം പ്രതി,ബലാത്സംഗക്കുറ്റവും...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചു. ഏപ്രില്‍ 18 ചൊവ്വാഴ്ച വൈകീട്ടോടെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസിലെ ഒന്നാം പ്രതി. പള്‍സര്‍ സുനിയടക്കം ആകെ ആറു പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്തപ്പെട്ട സംഭവത്തില്‍ ആകെ 185 സാക്ഷികളാണുള്ളത്. ഫെബ്രുവരി പതിനേഴിന് രാത്രിയാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നടിയെ തട്ടിക്കൊണ്ടു പോയി കാറിനുള്ളില്‍ വെച്ച് ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നെങ്കിലും ഒന്നാം പ്രതിയായ പള്‍സര്‍ സുനി ആരോപണം നിഷേധിച്ചിരുന്നു.

കേരളം ഞെട്ടിയ വാര്‍ത്ത...

കേരളം ഞെട്ടിയ വാര്‍ത്ത...

ഫെബ്രുവരി പതിനേഴിന് രാത്രിയിലാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളുമുയര്‍ന്നിരുന്നു.

നാടകീയ അറസ്റ്റ്...

നാടകീയ അറസ്റ്റ്...

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും കൂട്ടാളിയും സംഭവത്തിന് ശേഷം ഒളിവില്‍ പോയിരിക്കുകയായിരുന്നു. പോലീസ് ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഒടുവില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ സമയത്താണ് പ്രതികളെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്.

ഒടുവില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു..

ഒടുവില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു..

നടിയെ ശാരീരകമായി അക്രമിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. സിനിമാ മേഖലയിലെ പലരെയും ഇതുസംബന്ധിച്ച് ചോദ്യം ചെയ്തിരുന്നെങ്കിലും ഗൂഢാലോചന തെളിയിക്കാന്‍ പോലീസിനായില്ല. പ്രമുഖരുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണം പള്‍സര്‍ സുനിയും നിഷേധിച്ചിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആകെ ആറു പ്രതികള്‍, 185 സാക്ഷികള്‍...

ആകെ ആറു പ്രതികള്‍, 185 സാക്ഷികള്‍...

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനടക്കം മറ്റു അഞ്ചു പേരും പ്രതി പട്ടികയിലുണ്ട്. ആകെ 185 പേരാണ് കേസില്‍ സാക്ഷികളായിട്ടുള്ളത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനായി അന്വേഷണം തുടരും...

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനായി അന്വേഷണം തുടരും...

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, കാറില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഫോണിനായുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് കകോടതിയെ അറിയിച്ചിരിക്കുന്നത്.

English summary
Attack against actress; police submitted charge sheet in court.
Please Wait while comments are loading...