മഞ്ജു വാര്യര്‍ പറഞ്ഞതുമുഴുവന്‍ സത്യമാകുന്നു? നടിയെ ആക്രമിച്ചതിൽ ഗൂഢാലോചന... എല്ലാം പുറത്തേക്ക്?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ യുവ നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് ആദ്യം പറഞ്ഞത് മഞ്ജു വാര്യര്‍ ആയിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം 'അമ്മ'യുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ആയിരുന്നു മഞ്ജു ഇക്കാര്യം ആവശ്യപ്പെട്ടത്.

നടി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്ന വഴിത്തിരിവിലേക്ക്? ആ ദൃശ്യങ്ങള്‍ പ്രമുഖ നടന്റെ കൈയ്യിൽ?

Qatar Crisis : ഗൾഫ് പൊട്ടിത്തെറിയിലേക്ക്... ഖത്തറിലുള്ള എല്ലാ വിശ്വാസവും പോയി, എല്ലാ വഴികളും നോക്കി?

എന്നാല്‍ തുടക്കത്തില്‍ പുറത്ത് വന്ന വിവരങ്ങള്‍ ഗൂഢാലോചന ഇല്ല എന്നായിരുന്നു. പോലീസും ഇക്കാര്യം തന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ അക്രമിക്കപ്പെട്ട നടിയും ഗൂഢാലോചന എന്ന കാര്യത്തില്‍ ഉറച്ചു നിന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ പിടിയിലായ പള്‍സര്‍ സുനി ആദ്യം പറഞ്ഞ കാര്യങ്ങളും ഗൂഢാലോചനയെ നിഷേധിക്കുന്നതായിരുന്നു. എന്നാല്‍ പള്‍സര്‍ സുനിക്ക് മനംമാറ്റം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍... അപ്പോള്‍ മഞ്ജു വാര്യര്‍ പറഞ്ഞതെല്ലാം സത്യമായിരുന്നോ?

നടി ആക്രമിക്കപ്പെട്ടത്

നടി ആക്രമിക്കപ്പെട്ടത്

2017 ഫെബ്രുവരി 17 ന് ആയിരുന്നു നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. കേരളത്തെ ഞെട്ടിച്ച സംഭവം ആയിരുന്നു അത്. തുടക്കത്തില്‍ നടിയുടെ പേര് പറഞ്ഞായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത് എങ്കിലും പിന്നീട് മാധ്യമങ്ങള്‍ പേര് പിന്‍വലിക്കുകയായിരുന്നു.

എല്ലാവരും അപലപിച്ചു

എല്ലാവരും അപലപിച്ചു

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ രാഷട്രീയ സാംസ്‌കാരിക, സിനിമ രംഗങ്ങളിലെ മിക്കവരും അപലപിച്ചു. പലരും അതി ശക്തമായി തന്നെ പ്രതിഷേധം രേഖപ്പെടുത്തി.

ക്രിമിനല്‍ ഗൂഢാലോചന

ക്രിമിനല്‍ ഗൂഢാലോചന

എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് ഒരാള്‍ മാത്രം ആയിരുന്നു. മറ്റാരുമല്ല അത്, മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍...

മഞ്ജു ലക്ഷ്യം വച്ചത് ആരെ?

മഞ്ജു ലക്ഷ്യം വച്ചത് ആരെ?

മഞ്ജു വാര്യര്‍ അത്തരം ഒരു കാര്യം ആവശ്യപ്പെട്ടപ്പോള്‍ ഗോസിപ്പുകള്‍ പലതും അതിന് പിറകേ പ്രത്യക്ഷപ്പെട്ടു. ചില പ്രമുഖരുടെ പേരുകളും അതോടൊപ്പം പലരും കൂട്ടി വായിച്ചു.

ആദ്യം അനുതപിച്ചവര്‍, പക്ഷേ

ആദ്യം അനുതപിച്ചവര്‍, പക്ഷേ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം സഹതാപവും പ്രതിഷേധവും രേഖപ്പെടുത്തിയ പലരും പിന്നീട് മലക്കം മറിയുന്ന കാഴ്ചയും കണ്ടു. ചില കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് തുടര്‍ച്ചയായി മാധ്യമ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

പല്ലിശ്ശേരിയുടെ ആരോപണങ്ങള്‍

പല്ലിശ്ശേരിയുടെ ആരോപണങ്ങള്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു സിനിമ മംഗളത്തിന്റെ പത്രാധിപരായ പല്ലിശ്ശേരിയുടെ പംക്തികള്‍ പിന്നീട് വന്നത്. ചില പ്രമുഖരെ ലക്ഷ്യം വച്ചുകൊണ്ടും പേരെടുത്ത് പറഞ്ഞുകൊണ്ടും ആയിരുന്നു പല്ലിശ്ശേരിയുടെ റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ സുനിയുടെ മൊഴികള്‍

പള്‍സര്‍ സുനിയുടെ മൊഴികള്‍

കേസില്‍ ഗൂഢാലോചനയൊന്നും ഇല്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു ലക്ഷ്യമിട്ടിരുന്നത് എന്നും ആയിരുന്നു പള്‍സര്‍ സുനി മൊഴി നല്‍കിയത്. അന്വേഷണവുമായി സഹകരിക്കാതിരുന്ന സുനി ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ സുനിയുടെ ഫോണ്‍ വിളി

പള്‍സര്‍ സുനിയുടെ ഫോണ്‍ വിളി

നടിയെ ക്രൂരമായി പീഡിപ്പിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്ത പള്‍സര്‍ സുനി അതിന് ശേഷം ആരോടോ ഫോണില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ഒരാള്‍ തന്നെയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. ആരെയാണ് പള്‍സര്‍ സുനി വിളിച്ചത് എന്ന കാര്യം പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ക്വട്ടേഷന് പിന്നില്‍ സ്ത്രീ

ക്വട്ടേഷന് പിന്നില്‍ സ്ത്രീ

ഇത് ക്വട്ടേഷനാണെന്നും പിന്നില്‍ ഒരു സ്ത്രീയാണെന്നും പള്‍സര്‍ സുനി തന്നോട് പറഞ്ഞിരുന്നു എന്നാണ് നടി തന്നെ പിന്നീട് പോലീസിനോട് പറഞ്ഞത്. ഫോണ്‍ നമ്പര്‍ വേണം എന്നും അടുത്ത ദിവസം നേരിട്ട് വിളിച്ച് ഡീല്‍ സംസാരിക്കും എന്നും ആയിരുന്നത്രെ പള്‍സര്‍ സുനി പറഞ്ഞത്.

എല്ലാം വിശ്വസിച്ചോ?

എല്ലാം വിശ്വസിച്ചോ?

പള്‍സര്‍ സുനി തന്നെയാണ് എല്ലാം ആസൂത്രണം ചെയ്തതെന്നും അതിന് പിന്നില്‍ മറ്റ് ക്രിമിനല്‍ ഗൂഢാലോതനയില്ലെന്നും പോലീസ് പോലും ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു. ഇത് പലര്‍ക്കും കടുത്ത അമര്‍ഷമാണ് ഉണ്ടാക്കിയത്.

മഞ്ജു വാര്യര്‍ വീണ്ടും

മഞ്ജു വാര്യര്‍ വീണ്ടും

സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കിയതിന് ശേഷം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ഈ കേസിന്റെ കാര്യം മഞ്ജു വാര്യരും സംഘവും പ്രത്യേകം ഊന്നിപ്പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ ഗൂഢാലോചനയുടെ കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നത്രെ.

പള്‍സര്‍ സുനിയുടെ സിനിമ ബന്ധങ്ങള്‍

പള്‍സര്‍ സുനിയുടെ സിനിമ ബന്ധങ്ങള്‍

ഇതിനിടെ പള്‍സര്‍ സുനിയുടെ സിനിമ ബന്ധങ്ങളും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. പല പ്രമുഖ താരങ്ങളുമായും സുനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എല്ലാം തുറന്നുപറയുന്നു?

എല്ലാം തുറന്നുപറയുന്നു?

കേസില്‍ പള്‍സര്‍ സുനി അടക്കം ഏഴ് പേരാണ് ഇപ്പോള്‍ പ്രതികള്‍. എന്നാല്‍ ഇവരില്‍ പള്‍സര്‍ സുനി അടക്കമുള്ള ചിലര്‍ കോടതിക്ക് മുന്നില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തും എന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പക്ഷേ പോലീസ് ഇക്കാര്യത്തില്‍ ഒരു സൂചനയും നല്‍കുന്നും ഇല്ല.

പള്‍സര്‍ സുനി, മാര്‍ട്ടിന്‍, പ്രദീപ്

പള്‍സര്‍ സുനി, മാര്‍ട്ടിന്‍, പ്രദീപ്

കേസിലെ ഒന്നാം പ്രതിയാണ് ഡ്രൈവറായ പള്‍സര്‍ സുനി. സുനിയും മറ്റ് പ്രതികളായ മാര്‍ട്ടന്‍, പ്രദീപ് എന്നിവരും കോടതിയ്ക്ക് മുന്നില്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മാര്‍ട്ടിന്റേയും പ്രദീപിന്റേയും ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവച്ചു.

സമ്മര്‍ദ്ദ തന്ത്രമോ?

സമ്മര്‍ദ്ദ തന്ത്രമോ?

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍ എന്നും സംശയിക്കപ്പെടുന്നുണ്ട്. ഇതുവഴി പ്രതികള്‍ക്ക് കൂടുതല്‍ പണം വിലപേശി വാങ്ങാം എന്നും കരുതുന്നവരുണ്ട്.

അട്ടിമറിക്കാന്‍ സാധ്യത

അട്ടിമറിക്കാന്‍ സാധ്യത

പ്രതികള്‍ വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തിയേക്കും എന്ന വാര്‍ത്ത മറ്റ് ചില സംഭവ വികാസങ്ങളിലേക്ക് കൂടി വഴിവച്ചേക്കാം. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കേസ് അട്ടിമറിക്കാനുള്ള സാവകാശം ഇതുവഴി ലഭിക്കുമെന്ന് കരുതുന്നവരും ഉണ്ട്.

പള്‍സര്‍ സുനിയുടെ ട്രാക്ക് റെക്കോര്‍ഡ്

പള്‍സര്‍ സുനിയുടെ ട്രാക്ക് റെക്കോര്‍ഡ്

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ രണ്ട് കാര്യങ്ങള്‍ക്കും സാധ്യതയുണ്ട്. പണത്തിന് വേണ്ടി മാത്രം സുനി സ്വന്തം ഇഷ്ടപ്രകാരം ചെയ്തതും ആകാം. മറ്റ് ചില ബന്ധങ്ങള്‍ പരിശോധിച്ചാല്‍ ക്വട്ടേഷന്‍ സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.

കാത്തിരിപ്പ് ദിവസങ്ങള്‍ മാത്രം

കാത്തിരിപ്പ് ദിവസങ്ങള്‍ മാത്രം

ഫെബ്രുവരി 17 ന് ആണ് കോടതി മാര്‍ട്ടിന്റേയും പ്രദീപിന്റേയും ജാമ്യ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുക. അധികം മണിക്കൂറുകള്‍ ഒന്നും ഇനി കാത്തിരിക്കേണ്ടതില്ലെന്ന് അര്‍ത്ഥം.

പോലീസിന് വിവരം ലഭിച്ചോ?

പോലീസിന് വിവരം ലഭിച്ചോ?

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പ്രമുഖ താരത്തിന്റെ കൈവശം എത്തിയെന്നും അത് എങ്ങനെ എത്തിയെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യത്തില്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

സിനിമ മേഖലയിലെ പല പ്രമുഖര്‍ക്കും എതിരെ കേസില്‍ ആരോപണം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ എന്ത് നടപടിയെടുക്കുകയാണെങ്കിലും പോലീസ് ശ്രദ്ധയോടെ മാത്രമേ ചെയ്യുകയുള്ളൂ എന്നാ റിപ്പോര്‍ട്ടുകള്‍.

English summary
Attack against Actress: What will be the final picture? What will happen to the criminal conspiracy allegation raised by Manju Warrier.
Please Wait while comments are loading...