നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തുകൊണ്ട് കാവ്യ മാധവന്റെ കട? ഉത്തരം കിട്ടുന്ന ചോദ്യങ്ങള്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കാവ്യ മാധവന്റെ കൊച്ചിയിലുള്ള ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രത്തില്‍ പോലീസ് പരിശോധന നടത്തിയത്. ഇത്ര നാളും ദിലീപിനെതിരെ ആയിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ എന്തുകൊണ്ട് കാവ്യയുടെ വ്യാപാര കേന്ദ്രത്തില്‍ റെയ്ഡ് എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

ദിലീപിനെ വിവാഹം കഴിക്കുന്നതിനും ഏറെ മുമ്പാണ് കാവ്യ മാധവന്‍ കാക്കനാട് ലക്ഷ്യ എന്ന പേരില്‍ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രം തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ആ വ്യാപാര സ്ഥാപനത്തില്‍ വരെ പോലീസ് കയറിയിരിക്കുകയാണ്.

കാവ്യയുടെ 'ലക്ഷ്യ'യില്‍ നടന്ന റെയ്ഡ് നിര്‍ണായകമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്ങനെയാണ് അത് അത്രമാത്രം നിര്‍ണായകമാകുന്നത്?

കാവ്യയുടെ 'ലക്ഷ്യ'

കാവ്യയുടെ 'ലക്ഷ്യ'

രണ്ട് വര്‍ഷം മുമ്പാണ് കാവ്യ മാധവന്‍ ഓണ്‍ ലൈന്‍ വ്യാപാര കേന്ദ്രമായ 'ലക്ഷ്യ' തുടങ്ങിയത്. മമ്മൂട്ടി ആയിരുന്നുഓണ്‍ലൈന്‍ ഷോപ്പിങ് സ്‌റ്റോര്‍ അന്ന് ഉദ്ഘാടനം ചെയ്തത്.

ലക്ഷ്യയും കേസില്‍

ലക്ഷ്യയും കേസില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇപ്പോള്‍ കാവ്യ മാധവന്റെ 'ലക്ഷ്യയും' പെട്ടിരിക്കുകയാണ് എന്ന് പറയേണ്ടി വരും. അന്വേഷണ സംഘം വിശദമായ. പരിശോധനയാണ് ഇവിടെ നടത്തിയിരിക്കുന്നത്.

എല്ലാത്തിനും പിന്നില്‍

എല്ലാത്തിനും പിന്നില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവനോ അവരുടെ ഷോപ്പിങ് സ്റ്റോര്‍ ആയ ലക്ഷ്യയോ കടന്നുവരാന്‍ ഉണ്ടായ സാഹചര്യം ആണ് ഇപ്പോള്‍ പരിശോധിക്കപ്പെടുന്നത്. ദിലീപില്‍ നിന്ന് കാവ്യയിലേക്ക് കൂടി അന്വേഷണം നീളുന്നു എന്ന രീതിയിലും ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

പള്‍സര്‍ സുനി പറഞ്ഞത് തന്നെ

പള്‍സര്‍ സുനി പറഞ്ഞത് തന്നെ

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് എഴുതിയത് എന്ന പറയുന്ന കത്ത് തന്നെയാണ് ഇവിടെ പ്രശ്‌നമായത്. നടിയെ ആക്രമിച്ചതിന് ശേഷം കാക്കനാട്ടെ സ്ഥാപനത്തില്‍ ചെന്നുവെന്നും എല്ലാവരും ആലുവയിലെ വീട്ടിലാണ് ഉള്ളത് എന്ന് വിവരം ലഭിച്ചു എന്നും ആണ് കത്തില്‍ ഉള്ളത്.

രണ്ടിടത്ത് പറയുന്നു

രണ്ടിടത്ത് പറയുന്നു

കാക്കനാട്ടെ വ്യാപാര സ്ഥാപനത്തെ കുറിച്ച് പള്‍സര്‍ സുനിയുടെ കത്തില്‍ രണ്ടിടത്ത് പരാമര്‍ശം ഉണ്ട്. മാത്രമല്ല, ചോദ്യം ചെയ്യലിലും സുനി ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അത് ലക്ഷ്യ തന്നെ

അത് ലക്ഷ്യ തന്നെ

കാക്കനാട് ഭാഗത്ത് ദിലീപിന് ബന്ധമുള്ള വ്യാപാര സ്ഥാപനം കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ ഉള്ള ലക്ഷ്യ തന്നെ ആണ്. അതുകൊണ്ട് തന്നെയാണ് പോലീസ് അവിടെ പരിശോധന നടത്തിയത്.

വേറേയും ഉണ്ടോ?

വേറേയും ഉണ്ടോ?

പള്‍സര്‍ സുനി പറഞ്ഞ പ്രദേശത്ത് ദിലീപുമായി ബന്ധപ്പെട്ട വേറെ ഏതെങ്കിലും സ്ഥാപനങ്ങള്‍ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ സുനിയുടെ മൊഴി ശരിയാണോ തെറ്റാണോ എന്ന കാര്യം വ്യക്തമാക്കാന്‍ ഇത് നിര്‍ണായകമാണ്.

രേഖകള്‍ പിടിച്ചെടുത്തു?

രേഖകള്‍ പിടിച്ചെടുത്തു?

കാവ്യ മാധവന്റെ ലക്ഷ്യയില്‍ നിന്ന് പോലീസ് പല രേഖകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പണമിടപാട് സംബന്ധിച്ച രേഖകളാണ് ഇവ എന്നാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

നടി ആക്രമിക്കപ്പെട്ട ദിവസത്തേയും അടുത്ത ദിവസങ്ങളിലേയും ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പോലീസ് ലക്ഷ്യയില്‍ നിന്ന് ശേഖരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആരോപണങ്ങള്‍ പലതും

ആരോപണങ്ങള്‍ പലതും

ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയതിനെ തുടര്‍ന്ന് പുതിയ കഥകള്‍ പലരും മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പോലീസ് ഇത് സംബന്ധിച്ച് ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല.

പിന്നില്‍ 'മാഡം'

പിന്നില്‍ 'മാഡം'

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ കൊടുത്തത് ഒരു സ്ത്രീ ആണെന്ന് പള്‍സര്‍ സുനി നടിയോട് തന്നെ മുമ്പ് പറഞ്ഞിരുന്നു. 'മാഡം' എന്ന് വിളിക്കപ്പെട്ട ആ വ്യക്തിക്ക് വേണ്ടിയുള്ള അന്വേഷണവും ഇപ്പോള്‍ പുരോഗമിക്കുകയാണ്.

English summary
Attack against actress: Why police searched Kavya Madhavan's online shoping store Laksyah?
Please Wait while comments are loading...