ശ്യാമളയല്ലെങ്കില്‍ പിന്നെ മാഡം ആര്? പള്‍സര്‍ സുനിയെ ഇനിയും വിശ്വസിച്ചാല്‍ പോലീസിന് പണികിട്ടുമോ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഒരു കൊടും ക്രിമിനലാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അങ്ങനെ ഒരാള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പോലെ ഒരാളെ അറസ്റ്റ് ചെയ്തത് ശരിയായില്ല എന്ന നിലപാട് പലര്‍ക്കും ഉണ്ട്.

സംഗതി ശരിയായിരിക്കാം. എന്നാല്‍ പള്‍സര്‍ സുനിയും ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉളള ഒരാള്‍ മാത്രമാണ്. അയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. പക്ഷേ, നടിയെ ആക്രമിച്ചത് പള്‍സര്‍ സുനി തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.

ഒരിക്കല്‍ പോലീസ് തള്ളിക്കളഞ്ഞ കാര്യങ്ങളൊക്കെയാണ് പിന്നീട് തലപൊക്കി വന്നത്. അതുപോലെ ആകുമോ 'മാഡ'ത്തിന്റെ കാര്യവും. അത് കാവ്യ മാധവന്റെ അമ്മയല്ലെന്ന് പള്‍സര്‍ സുനി തന്നെ സൂചന നല്‍കിയിരിക്കുകയാണ്.

എല്ലാം മാഡത്തിന്റെ ക്വട്ടേഷന്‍

എല്ലാം മാഡത്തിന്റെ ക്വട്ടേഷന്‍

ഒരു സ്ത്രീയാണ് ഈ ക്വട്ടേഷന്‍ തന്നത് എന്നാണ പള്‍സര്‍ സുനി അന്ന് നടിയോട് പറഞ്ഞത്. സഹകരിക്കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് കുറേകാലം ഈ സ്ത്രീയെ കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല.

ഫെനിയുടെ മൊഴിയോടെ

ഫെനിയുടെ മൊഴിയോടെ

എന്നാല്‍ ഫെനി ബാലകൃഷ്ണന്റെ മൊഴിയോടെയാണ് 'മാഡം' എന്ന കഥാപാത്രം വീണ്ടും ശക്തമായത്. സുനിയുടെ കൂട്ടാളികള്‍ മാഡത്തിന്റെ മറുപടിയ്ക്കായി കാത്തിരുന്നു എന്ന് ഫെനി പറഞ്ഞപ്പോള്‍ അത് ഞെട്ടിക്കുന്ന വിവരം തന്നെ ആയിരുന്നു.

പറ്റിയ്ക്കാന്‍ പറഞ്ഞതാണെന്ന്

പറ്റിയ്ക്കാന്‍ പറഞ്ഞതാണെന്ന്

സംഗതി ക്വട്ടേഷന്‍ ആണെന്നും, പിറകില്‍ ഒരു സ്ത്രീ ആണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ് എന്നായിരുന്നു അന്ന് പള്‍സര്‍ സുനി പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും മാഡത്തെ കുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു

സുനിയെ എങ്ങനെ വിശ്വസിക്കും

സുനിയെ എങ്ങനെ വിശ്വസിക്കും

കേസില്‍ അറസ്റ്റിലായ സമയത്ത് പോലീസിനോട് തീരെ സഹകരിക്കാതിരുന്ന ആളാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍. അന്ന് പറഞ്ഞതെല്ലാം ശുദ്ധ കളവുകളായിരുന്നു എന്നും തെളിയിക്കപ്പെട്ടുകഴിഞ്ഞു. അങ്ങനെ ഒരാളെ എങ്ങനെ വിശ്വാസത്തിലെടുക്കും എന്നതും നിര്‍ണായകമാണ്.

മാഡം ഉണ്ട്

മാഡം ഉണ്ട്

പോലീസ് തന്നെ ഒരിക്കല്‍ കെട്ടുകഥ എന്ന പറഞ്ഞ മാഡം ഉണ്ട് എന്നാണ് പള്‍സര്‍ സുനി ഇപ്പോള്‍ പറയുന്നത്. അത് സിനിമ മേഖലയില്‍ നിന്നുള്ള ഒരാളാണെന്നും പറയുന്നുണ്ട് സുനി.

അത് കാവ്യയുടെ അമ്മയല്ല

അത് കാവ്യയുടെ അമ്മയല്ല

മാഡം ഉണ്ടോ ഇല്ലയോ എന്നതിനപ്പുറം ഒരാളെ സംശയത്തിന്റെ നിഴലില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് സുനില്‍കുമാര്‍ ഇപ്പോള്‍. അത് കാവ്യയുടെ അമ്മ ശ്യാമളയെ തന്നെയാണ്. സിനിമാക്കാരിയാണ് 'മാഡം' എന്നാണല്ലോ സുനി ഇപ്പോള്‍ പറയുന്നത്.

കാവ്യയും റിമി ടോമിയും പിന്നെ...

കാവ്യയും റിമി ടോമിയും പിന്നെ...

ഇനിയിപ്പോള്‍ നാട്ടുകാരുടെ സംശയംമുഴുവന്‍ മാഡം ആരാണ് എന്നതിലേക്കായിരിക്കും എന്ന് ഉറപ്പാണ്. അത് കാവ്യ മാധവന്‍ ആണോ, റിമി ടോമി ആണോ പ്രമുഖ നടി ആണോ എന്നായിരിക്കും എല്ലാവരും അന്വേഷിച്ച് നടക്കുന്നത്.

സുനിയുടെ ഭീഷണി

സുനിയുടെ ഭീഷണി

ഇതൊന്നും പോരാഞ്ഞിട്ട് സുനി ഒരു ഭീഷണിയും മുഴക്കിയിട്ടുണ്ട്. മാഡത്തിന്റെ പേര് ഓസ്റ്റ് 16 ന് മുമ്പ് പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ അത് വെളിപ്പെടുത്തും എന്നാണത്. പക്ഷേ വമ്പന്‍ സ്രാവിന്റെ പേര് ഇതുവരെ പറഞ്ഞിട്ടും ഇല്ല.

വാര്‍ത്തകളെ ആകര്‍ഷിക്കാന്‍

വാര്‍ത്തകളെ ആകര്‍ഷിക്കാന്‍

ഇപ്പോള്‍ പള്‍സര്‍ സുനി മാഡത്തെ കുറിച്ച് പറഞ്ഞത് കൂടുതല്‍ മാധ്യമ ശ്രദ്ധ നേടാനാണെന്ന് തന്നെ കരുതേണ്ടി വരും. കാരണം അടുത്ത ഗദിവസം ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ് എന്നത് തന്നെ.

ആരാണ് പിന്നില്‍

ആരാണ് പിന്നില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ എന്തായാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്ന ആശയക്കുഴപ്പം എല്ലാവര്‍ക്കും ഉണ്ട്. പള്‍സര്‍ സുനിക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന സംശയവും തള്ളിക്കളയാന്‍ പറ്റില്ല.

പോലീസ് പുലിവാല് പിടിക്കുമോ?

പോലീസ് പുലിവാല് പിടിക്കുമോ?

പള്‍സര്‍ സുനിയുടെ വാക്ക് കേട്ട് പണ്ട് കൊച്ചി കായല്‍ മുഴുവന്‍ ഫോണിന് വേണ്ടി അരിച്ച് പെറുക്കിയതാണ് കേരള പോലീസ്. അതുപോലെ ആകുമോ മാഡത്തിന്റെ കാര്യവും എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.

English summary
Attack Against Actress: Will Pulsar Suni's allegation against Madam, stand in the case?
Please Wait while comments are loading...