മലപ്പുറത്ത് പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ! നഴ്സിനെ ആക്രമിച്ച സംഭവത്തിൽ പങ്കില്ല...

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: റൂബെല്ല വാക്സിനേഷൻ തടഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത് നിരപരാധിയെ. എടയൂർ സ്വദേശി ഫൈസൽ ബാബുവിനെയാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇയാൾ നിരപരാധിയാണെന്ന് ആക്രമണത്തിന് ഇരയായ ജീവനക്കാരും നാട്ടുകാരും പോലീസിനോട് സാക്ഷപ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്തിൽ സാംപിൾ വെടിക്കെട്ട്! കേന്ദ്ര സർവകലാശാലയിൽ എബിവിപി എട്ടുനിലയിൽ പൊട്ടി; ബിജെപിക്ക് അപായസൂചന

ഒരു പ്രാദേശിക മാധ്യമത്തിന് വേണ്ടി ചിത്രങ്ങൾ പകർത്താനാണ് ഫൈസൽ ബാബു സംഭവ സ്ഥലത്തെത്തിയത്. എന്നാൽ ജീവനക്കാരെ ആക്രമിച്ചതിൽ പങ്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഫൈസൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘർഷ സ്ഥലത്ത് നിന്ന് പോലീസ് പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ ഫൈസൽ ബാബു ഉണ്ടെന്ന് പറഞ്ഞായിരുന്നു പോലീസിന്റെ നടപടി.

mlpm

എടയൂർ അത്തിപ്പറ്റയിൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ ഫൈസൽ ബാബുവടക്കം മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. അത്തിപ്പറ്റ പറങ്ങാട്ട് പറമ്പിൽ മുബഷീർ, സഫ്വാൻ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. വ്യാഴാഴ്ച ഉച്ചയോടെയാണ് എംആർ വാക്സിനേഷൻ നൽകാനെത്തിയ ജീവനക്കാരെ ഒരു സംഘമാളുകൾ ആക്രമിച്ചത്. അത്തിപ്പറ്റ ജിഎൽപി സ്കൂളിലെ കുട്ടികൾക്ക് കുത്തിവെയ്പ് എടുക്കുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ നഴ്സ് ശ്യാമള ദേവിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
attack against mr vaccination team,police arrested an innocent.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്