നടിയുടെ കേസ്: ബി സന്ധ്യയെ മാറ്റിയോ? ഇല്ലേയില്ലെന്ന് ഡിജിപി ബെഹ്‌റയുടെ കുറിപ്പ്, സന്ധ്യയുടെ കത്തും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ ഡിജിപിയ്ക്ക് തൃപ്തിയില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് നിലവിലെ അന്വേഷണ സംഘത്തെ മാറ്റിയെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ അങ്ങനെ ഒരു നീക്കം പോലും നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി ബി സന്ധ്യയെ മാറ്റി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

Behra

ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നും അന്വേഷണ സംഘത്തില്‍ മാറ്റമില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഡിജിപി ഇപ്പോള്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. സംഘാംഗങ്ങള്‍ക്കിടയില്‍ ഏകോപനമില്ലെന്ന് പോലീസ് മേധാവി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യവും ലോക്‌നാഥ് ബെഹ്‌റ നിഷേധിച്ചിട്ടുണ്ട്.

കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഓരോ തീരുമാനവും എടുക്കുന്നത് എന്നും പോലീസ് മേധാവി പറഞ്ഞിട്ടുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കാനുള്ള അധികാരവും ബി സന്ധ്യക്ക് നല്‍കിയിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഏകോപനത്തില്‍ പോരായ്മകളൊന്നും ഇല്ലെന്ന് വ്യക്തമാക്കി എഡിജിപി ബി സന്ധ്യ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഡിജിപി ആയിരുന്ന ടിപി സെന്‍കമാര്‍ സ്ഥാനം ഒഴിയുന്നതിന് മുമ്പ് കേസ് അന്വേഷണത്തിന്റെ രീതിയെ വിമര്‍ശിച്ചിരുന്നു. ദിലീപിനെ മണിക്കൂറുകളോളം ചോ്ദ്യം ചെയ്തത് ശരിയായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയാതെയാണ് പല കാര്യങ്ങളും നടക്കുന്നത് എന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.

English summary
Attack against Actress: No change in Investigation Team, says DGP Loknath Behra.
Please Wait while comments are loading...