ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ക്ക് മര്‍ദനം!!കോട്ടയത്ത് വെള്ളിയാഴ്ച ഹര്‍ത്താല്‍!!

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുമരകത്ത് ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ബിജെപി അംഗങ്ങളായ പികെ സേതു, ജയകുമാര്‍ എന്നിവര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ഒരു സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു.

harthal

പരുക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സിപിഎം പ്രവര്‍ത്തകനായ അമ്പിളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് ഇരുവരും മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍ സിപിഎം ആരോപണം നിഷേധിച്ചു. ജില്ലയില്‍ സിപിഎം ക്രമസമാധാന നില തകര്‍ക്കുന്നതായി ബിജെപി ആരോപിച്ചു. കുമരകം മേഖലയില്‍ ബിജെപി സിപിഎം സംഘര്‍ഷം പതിവാണ്. ഈ സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English summary
cpm attack on bjp members, harthal in kottayam.
Please Wait while comments are loading...