രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു!! കാരണം ഹൃദയ വാൽവിലെ തകരാർ!! അട്ടപ്പാടിയിൽ ശിശു മരണം തുടർക്കഥ!

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. കൊളപ്പടി ഊരിലെ വല്ലി - ശിവദാസ് ദമ്പതികളുടെ രണ്ട് ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു. ഒരു കിലോ 300 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. കുഞ്ഞിന്റെ ഹൃദയ വാൽവിനും പ്രശ്നമുണ്ടായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് മരണം. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം എട്ടായി.

മകനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി!! പിതാവ് പിടിയിൽ

മെയ് 26ന് അട്ടപ്പാടി താവളം സ്വദേശികളായ അനു -ശെല്‍വരാജ് ദമ്പതികളുടെ പത്ത് ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. പ്രസവ സമയത്ത് തൂക്കക്കുറവുണ്ടായിരുന്നു. 1.7 കിലോ ആയിരുന്നു കുഞ്ഞിന്റെ ഭാരം. ഇതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതായിരുന്നു അട്ടപ്പാടിയിൽ അവസാനമായി റിപ്പോർട്ട് ചെയ്കിരുന്ന ശിശു മരണം.

baby

ഇതിനും ദിവസങ്ങള്‍ക്ക് മുമ്പ് അഗലി ചൂട്ടറ ഊരില്‍ മുരുകന്‍ സുചിത്ര ദമ്പതികളുടെ 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചിരുന്നു. മെയ് മാസം മാത്രം നാല് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ശിശു മരണം തുടര്‍ക്കഥയായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിന്റെയോ പട്ടികവര്‍ഗ വികസനവകുപ്പിന്റെയോ വീഴ്ചകൊണ്ട് ഒരു ശിശുമരണംപോലും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു. ആദിവാസികള്‍ക്ക് 'നല്ല ഭക്ഷണം, നല്ല ആരോഗ്യം എന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് വീണ്ടും കുഞ്ഞ് മരിച്ചിരിക്കുന്നത്.

English summary
attappadi child death again.
Please Wait while comments are loading...