ആകെ കുഴപ്പമെന്ന പ്രചരണത്തിൽ ആശങ്ക;അക്രമങ്ങൾ അവസാനിപ്പിക്കേണ്ടത്, വികസനത്തെ ബാധിക്കുമെന്ന് പിണറായി!
തിരുവനന്തപുരം: കേരളത്തിൽ ആകം കുഴപ്പമാണെന്ന പ്രചരണത്തിൽ ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതുതന്നെയാണന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ ഉള്ള പ്രചരണങ്ങൾ നിക്ഷേപങ്ങളേയും വികസനപരിപാടികളേയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചേർന്ന സർവ കക്ഷി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അക്രമസാധ്യത നിലനില്‍ക്കുന്നില്ലെന്നും നേരത്തെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തില്‍ സമാധാനം നിലനില്‍ക്കാന്‍ എല്ലാപാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്പർധ വളർത്തുന്ന പ്രചരണം
സാമൂഹ്യ മാധ്യമങ്ങളില്‍ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വരുന്നു. ഇതിനെതിരെ നടപടി വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ പരിശോധിക്കും
സോഷ്യൽ മീഡിയകളിൽ നടക്കുന്ന പ്രചരണങ്ങളിൽ സര്‍ക്കാരിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുമെന്ന് ഉറപ്പുനല്‍കിയതായും അദ്ദേഹം അറിയിച്ചു.

പോലീസ് നിഷ്ക്രിയം
പോലീസിന്റെ ഭാഗത്തുനിന്ന് നിഷ്‌ക്രിയമായ നടപടികളാണ് ഉള്ളത് എന്ന ആക്ഷേപം യോഗത്തില്‍ ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ജാഗ്രത പാലിക്കണം
പോലീസിന്റെ ഭാഗത്തുനിന്ന് നിഷ്‌ക്രിയമായ നടപടികളാണെന്ന കാര്യം തള്ളി കളഞ്ഞെങ്കിലും കൂടുതൽ ജാഗ്രത പോലീസ് കാണിക്കണമെന്ന നിർദേശമാണ് തനിക്ക് മുന്നോട്ട് വയ്ക്കാനുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

അരുൺ ജെയ്റ്റ്ലിയുടെ കേരള സന്ദർശനം
കേരളത്തിലെത്തിയ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പരാമര്‍ശങ്ങളോടോ ദേശീയ തലത്തില്‍ കേരളത്തിലെ സംഭവ വികാസങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളെക്കുറിച്ചോ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

ക്രൂരവും പൈശാചികവും
ക്രൂരവും പൈശാചികവുമായ രീതിയിലാണ് കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ നടക്കുന്നതെന്നും, രാജേഷിന്‍റെ ദേഹത്തു കണ്ട മുറിവുകള്‍ തീവ്രവാദികളെപ്പോലും നാണിപ്പിക്കുമെന്നു ജെയ്റ്റിലി പറഞ്ഞു. അക്രമ സംഭവങ്ങളില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നിരിക്കെ കേരളത്തില്‍ ഇക്കാര്യത്തിലൊന്നും നടപടിയുണ്ടാകുന്നില്ലെന്നും ജെയ്റ്റിലി പറഞ്ഞിരുന്നു.

സർക്കാരിനെ കുറ്റപ്പെടുത്തി അരുൺ ജെയ്റ്റ്ലി
കുറ്റവാളികളും ആക്രമണത്തിനിരയായവരും തമ്മില്‍ ഒരു തുല്യത സൃഷ്ടിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഇത് അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനേയും ആഭ്യന്തര വകുപ്പിനേയും പൂര്‍ണമായും കുറ്റപ്പെടുന്ന നിലപാടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി സ്വീകരിച്ചത്.












Click it and Unblock the Notifications