Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡന പരാതി ഒത്തുതീർപ്പക്കാൻ ശ്രമം; ശശീന്ദ്രനെതിരെ അന്വേഷണത്തിന് എൻസിപി

തിരുവനന്തപുരം; സ്ത്രീ പീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെടൽ നടത്തിയെന്ന പരാതി അന്വേഷിക്കാൻ എൻസിപി. സംസ്ഥാന ജന സെക്രട്ടറി മാത്യൂസ് ജോര്‍ജിനായിരിക്കും അന്വേഷണ ചുമതല. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗത്തിനെതിരായ പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്നാവശ്യപ്പെടുന്ന മന്ത്രിയുടെ ഫോൺ ശബ്ദര രേഖ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

 aksae-1626787

അതേസമയം പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കത്തിൽ ശശീന്ദ്രന്‍ ഇടപെട്ടതാണെന്നും മനപൂർവ്വമായി ഫോൺ ടാപ്പ് ചെയ്തതാണെന്നുമാണ് എൻസിപി നേതാക്കളുടെ വിശദീകരണം. അതിനിടയിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ശശീന്ദ്രൻ വിശദീകരണം നൽകി. പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണം തന്നെയാണ് ശശീന്ദ്രൻ നൽകിയത്.

പാരതിക്കാരിയുടെ അച്ഛനെ കാര്യം അന്വേഷിക്കാനാണ് താൻ വിഴിച്ചതെന്നായിരുന്നു ആദ്യം മന്ത്രി നൽകിയ വിശദീകരണം. കരുതിയത് പാർട്ടിയിലെ പ്രശ്നമാണെന്നാണ്.പിന്നീടാണ് തനിക്ക് വിഷയം മനസിലായതെന്നും ശശീന്ദ്രൻ പ്രതികരിച്ചിരുന്നു.

അതേസമയം വിഷയത്തിൽ വെട്ടിലായിരിക്കുകയാണ് എൽഡിഎഫ് നേതൃത്വം. വിവാദത്തിൽ കരുതലോടെയാണ് നേതാക്കൾ പ്രതികരിക്കുന്നത്. ആരോപണം അറിയില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനറായ സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞത്. എന്നാൽ വിഷയം പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. മ്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നുണ്ട്. വരും ദിവസങ്ങളിൽ വിഷയത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാനാകും പ്രതിപക്ഷം ശ്രമിച്ചേക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+