പാകിസ്താന്‍ പിടിയിലായ ഇന്ത്യന്‍ സൈനികനെവിടെ? എങ്ങനെ രക്ഷപ്പെടുത്തുമെന്നാണ് മന്ത്രി പറയുന്നത്...
ദില്ലി: ഇന്ത്യന്‍ സൈനികന്‍ ചന്ദു ബാബുലാല്‍ ചവാന്‍ പാക് സൈന്യത്തിന്റെ പിടിയിലായിട്ട് ദിവസങ്ങളായി. എന്നാല്‍ ചന്ദു ലാല്‍ എവിടെയുണ്ടെന്ന് കണ്ടെത്താനോ ചന്ദുലാലിനെ വിട്ടുകിട്ടാനായി ഇന്ത്യ എന്താണ് ചെയ്തത്. അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് പാകിസ്താന്‍ സൈന്യം പിടികൂടിയ ഇന്ത്യന്‍ സൈനികനെ രക്ഷപ്പെടുത്താനായി എല്ലാ ശ്രമങ്ങളും ഇന്ത്യ തുടങ്ങിക്കഴിഞ്ഞെന്നാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും പ്രതികരിച്ചത്.
എന്നാല്‍ ചന്ദു ബാബവുലാലിനെ കണ്ടെത്താനായി ഇന്ത്യ ഒരു നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. സെനികന്‍ പാക് പിടിയിലായത് വ്യാഴാഴ്ച്ചയാണെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ചവാന്റെ മുതിര്‍ന്ന സഹോദരനും സൈനികനുമായ ഭൂഷണ്‍ അനിയനെ കാണാനില്ലെന്ന കാര്യം ബുധനാഴ്ച്ച അറിഞ്ഞിരുന്നുവെന്നാണ് ബോര്‍വിഹിര്‍ ഗ്രാമീണര്‍ പറയുന്നത്.

നിയന്ത്രണ രേഖയില്‍ മെന്‍ധാറില്‍ 37 രാഷ്ട്രീയ റൈഫിള്‍സില്‍ നിയോഗിക്കപ്പെട്ട 22കാരനായ ചന്ദു ബാബുലാല്‍ വഴിതെറ്റി അതിര്‍ത്തി കടക്കുകയും പാക് സൈന്യത്തിന്റെ പിടിയില്‍ ആയെന്നുമാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്ന വിശദീകരണം. അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണമാണെന്നും ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഇത് ഉണ്ടാകാറുണ്ടെന്ന് ഇന്ത്യ പറയുന്നു.
എന്നാല്‍ ഇങ്ങനെ വഴിതെറ്റാനുള്ള സാഹചര്യവും എന്നാണ് ഇത് സംഭവിച്ചതെന്നും സംബന്ധിച്ച് വ്യക്തയില്ല. സൈനികന്‍ പാകിസ്ഥാന്‍ പട്ടാളത്തിന്റെ പിടിയിലാണെന്നതിനും സ്തിരീകരണമുണ്ടായിട്ടില്ല.
ജന്ധ്‌റൂട്ട് മേഖലയില്‍നിന്നാണു ചന്ദു ബാബുലാലിനെ പാക് സൈന്യം പിടികൂടിയതെന്നും ഇദ്ദേഹത്തെ നികായലിലെ സൈനികാസ്ഥാനത്തു തടവിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തത്.
പ്രദേശവാസികളും അബദ്ധത്തില്‍ അതിര്‍ത്തി ലംഘിക്കുന്ന സംഭവങ്ങളുണ്ടാകുമ്പോള്‍ ചര്‍ച്ചയിലൂടെ തിരികെ എത്തികാറുണ്ടെന്ന് അവകാശപ്പെടുന്ന സൈന്യം പക്ഷെ ചന്ദുവിന് വേണ്ടി സ്വകരിച്ച നടപടികളെക്കുറിച്ച ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications