കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍ കൊല: പ്രചോദനം ഹോളിവുഡ് സിനിമകളും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മുത്തശ്ശിയുടേയും പിഞ്ചു കുഞ്ഞിന്റേയും കൊലക്ക് പ്രചോദനമായത് ഹോളിവുഡ് സിനിമകളെന്ന് സംശയം. കൊല നടത്തിയ പ്രതി നിനോ മാത്യുവിന്റെ ലാപ് ടോപ്പില്‍ നിന്ന് ഒട്ടേറെ ഹോളിവുഡ് ക്രൈം ത്രില്ലറുകളാണ് പോലീസ് കണ്ടെടുത്തത്.

ആസൂത്രിത കൊലപാതകങ്ങള്‍ പ്രമേയമായ ഒട്ടേറെ സിനിമകള്‍ ഇയാളുടെ ലാപ്‌ടോപ്പില്‍ കണ്ടെത്തി. കാമുകിയായ അനുശാന്തിക്കൊപ്പം ജീവിക്കുവാന്‍ വേണ്ടിയാണ് അനുശാന്തിയുടെ മകളേയും, ഭര്‍തൃമാതാവിനേയും നിനോ മാത്യു വധിച്ചത്.

Attingal Twin Murder

നിനോ മാത്യു നല്‍കിയ മൊഴി സാഹചര്യങ്ങളോട് പൂര്‍ണമായും യോജിക്കുന്നതല്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണ്. നാട്ടുകാരുടെ മൊഴികളും പരിശോധിച്ചുവരികയാണ്. കൊല നടത്തിയതിന് ശേഷം പ്രദേശത്ത് നിന്ന് വേഗത്തില്‍ നടന്നുപോയ നിനോ മാത്യുവിനെ കണ്ടവരുണ്ട്. ഇവര്‍ ഇയാളെ തിരിച്ചറിഞ്ഞു.

വിവാഹത്തിന് ക്ഷണിക്കാനെന്ന് പറഞ്ഞാണത്രെ നിനോ മാത്യു അനുശാന്തിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമാനയേയും നാല് വയസ്സുകാരയായ മകള്‍ സ്വസ്തികയേയും വധിക്കുകയിരുന്നു. ബേസ്‌ബോള്‍ ബാറ്റ് കൊലക്കുപയോഗിക്കുന്ന സിനിമകളും നിനോ മാത്യുവിന്റെ ലാപ് ടോപ്പില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നിനോ മാത്യുവിനേയും അനുശാന്തിയേയും കോടി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇരുവരേും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഏപ്രില്‍ 21 തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

English summary
Attingal Murder: Hollywood crime cinemas inspired the main accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X