കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; ഓട്ടോ ഡ്രൈവർ കുടുങ്ങി, അറസ്റ്റ് കോടതി ഉത്തരവോടെ!!

  • By Akshay
Google Oneindia Malayalam News

ചാലക്കൂടി: പോലീസിനെ അപകീർത്തിപ്പെടുത്തിയ കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ചാലക്കുടി പൊലീസ് അനാവശ്യമായി പിഴ ഈടാക്കിയെന്ന് ആരോപിച്ച് ഫെയ്സ്ബുക് ലൈവ് നടത്തിയ ഓട്ടോഡ്രൈവറാണ് അറസ്റ്റിലായത്. പൊലീസിനെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചാരണം നടത്തുകയായിരുന്നു. ഏതാനും ദിവസമായി സാമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായിരുന്നു.

ചാലക്കുടിയിലെ ഓട്ടേഡ്രൈവറും മേലൂർ സ്വദേശിയുമായ ശ്രീകുമാറായിരുന്നു കുടുങ്ങിയത്. ഓട്ടോ റിക്ഷയിൽ കുടുംബ സമേതം വെറുതെ ഇരുന്ന തനിക്ക് പോലീസ് 300 രൂപ പിഴ ചുമത്തിയെന്നായിരുന്നു ഫേസ് ബുക്ക് ലൈവിൽ ശ്രീകുമാറും സുഹൃത്തും പറഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാർ പറഞ്ഞതെല്ലാം കള്ളമാണെന്നാണ് പൊലീസിന്റെ വാദം. തുടർന്ന് കഴിഞ്ഞ ദിവസം ശ്രീകുമാറിനെ അതേ ഓട്ടോ സ്റ്റാന്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Crime

ശ്രീകുമാറും മറ്റൊരു ഓട്ടോ ഡ്രൈവറും കൂടി ഓട്ടോയുടെ മുൻസീറ്റിലിരുന്ന് അമിതവേഗത്തിലെത്തിൽ വാഹനം ഓടിച്ചതിനാണ് 300 രൂപ പിവ ഈടാക്കിയത്. ഓട്ടോയുടെ യഥാർത്ഥ ഡ്രൈവർ ആ സമയം തന്നെ പിഴയീടാക്കി. പിന്നീടാണ് ശ്രീകുമാർ പൊലീസിനോട് തട്ടിക്കയറിയത്. ബിജെപി പ്രവർത്തകനാണ് ശ്രീകുമാർ. അതുകൊണ്ട് പോലീസ് മനപൂർവ്വം കുടുക്കിയതാണെന്നും ആരോപണമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ അപകീർത്തിപ്പെടുത്തിയെന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.

English summary
Auto driver arrested for offensive Facebook post against Kerala police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X