ഓട്ടോഡ്രൈവര്‍മാരും ഡിജിറ്റലാകുന്നു, ഡ്രൈവര്‍മാരെ തിരിച്ചറിയുന്നതിനായി പുതിയ കാര്‍ഡ്

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: ഓട്ടോഡ്രൈവര്‍ ബാര്‍ കോഡുള്ള പുതിയ തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് മേധാവി നൽകി. ഓട്ടോഡ്രൈവര്‍മാരുടെ മുഴുവന്‍ വിവരങ്ങളും ഇതിലൂടെ ലഭ്യമാകും. അക്രമക്കേസുകളിലും മറ്റും പ്രതികളായവര്‍ ഓട്ടോ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രാത്രികാലങ്ങളിലും അല്ലാത്ത സമയങ്ങളിലും ഡ്രൈവര്‍മാരെ തിരിച്ചറിയുന്നതിനായി പുതിയ കാര്‍ഡ് നല്‍കുന്നത്.

പാണക്കാട് കുടുംബവും വെട്ടിലായി! കൊടുവള്ളിയിലെ ജ്വല്ലറി ഉദ്ഘാടനം ചെയ്തത് മുനവ്വറലി ശിഹാബ് തങ്ങള്‍

കാസറഗോഡ് നഗരത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നത്. ഇത്തരത്തിലൊരു തിരിച്ചറിയൽ കാർഡ് നല്ല രീതികളോടെയാണ് എല്ലാ ഓട്ടോ ഡ്രൈവർമാരും സ്വീകരിക്കുന്നത്. അതുപോലെ തന്നെ യാത്രകരും ഇത്തരം തിരിച്ചറിയൽ കാർഡിനെ അംഗീകരിക്കുന്നുണ്ട്. രാത്രി കാലങ്ങളിലെ യാത്രയ്ക്കും സ്‌ത്രീകളുടെ സുരക്ഷയ്ക്കും ഇത്തരത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് തിരിച്ചറിയിൽ കാർഡ് നൽകുന്നത് ഗുണം ചെയ്യും.

autoriksha

ഔദ്യോഗികമായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും കാര്‍ഡ് വിതരണം ചെയ്യുന്നുണ്ട് . ഇവരുടെ ജോലി സുരക്ഷിതത്വം കൂടി ഉറപ്പാക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രികാലങ്ങളില്‍ ഓട്ടോഡ്രൈവര്‍മാരെന്ന വ്യാജേന ആക്രമികള്‍ നഗരത്തില്‍ സഞ്ചരിക്കുന്ന സാഹചര്യം ഒഴിവാക്കാനും കാര്‍ഡ് നല്‍കുന്നതിലൂടെ സാധിക്കും. മൊബൈല്‍ വഴി ബാര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ഡ്രൈവര്‍മാരുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്നതിനാല്‍ പെട്ടെന്നു തന്നെ ആളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പോലീസ് കണക്കുകൂട്ടുന്നു.

English summary
Auto drivers are getting digitized

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്