'എൻറെ ചെരുപ്പ് നക്കാൻ വന്നവരിൽ അനിൽ അക്കരെ ഉണ്ടായിരിക്കാം';പിണറായിയെ പുകഴ്ത്തി മറുപടിയുമായി ഗോപിനാഥ്
പാലക്കാട്; അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ട് മുൻ എംഎൽഎയും പാലക്കാട് ഡിസിസി അധ്യക്ഷനുമായിരുന്ന എവി ഗോപിനാഥ് കോൺഗ്രസ് വിട്ടു. പാർട്ടിയിലും നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ് ഇത്തരമൊരു തിരുമാനം കൈക്കൊണ്ടതെന്നുമായിരുന്നു പത്രസമ്മേളനത്തിൽ ഗോപിനാഥ് പറഞ്ഞത്.
അതിനിടെ കോൺഗ്രസ് വിടാനുള്ള തിരുമാനത്തിനെതിരെ തനിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയ മുന്‍ എംഎല്‍എ അനില്‍ അക്കരയ്‌ക്കെതിരെ എവി ഗോപിനാഥ് ആഞ്ഞടിച്ചു. കോണ്‍ഗ്രസ് വിട്ടാല്‍ ഗോപിനാഥ്, പിണറായിയുടെ വീട്ടില്‍ എച്ചില്‍ നക്കേണ്ടിവരുമെന്ന അക്കരെയുടെ പ്രതികരണത്തിനെതിരേയായിരുന്നു ഗോപിനാഥിന്റെ മറുപടി.

ഗോപിനാഥ് പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായതോടെയായിരുന്നു അനിൽ അക്കര വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു മുൻ എംഎൽയുടെ പ്രതികരണം. അതിങ്ങനെയായിരുന്നു-സ്നേഹം നിറഞ്ഞ ഗോപിയേട്ടാനിങ്ങളെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കൾ എന്തിനാണ് സ്ഥാനമാനങ്ങൾക്ക് പിറകെ ഓടുന്നത്?
പെരുങ്ങോട്ടുക്കുറിശ്ശിക്കാർ നിങ്ങളെ
ആ നാട്ടിലെ രാജാവാക്കിയത്,
പാലക്കാട് ഡിസിസി പ്രസിഡന്റ് പദവിയിൽ വീണ്ടും വീണ്ടും അവരോധിക്കാനല്ല, കോൺഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് ഞങ്ങൾ
പുതിയ തലമുറ ആഗ്രഹിക്കുന്നത്.

ഞാൻ അടാട്ട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്ന കാലത്ത് മുപ്പത് കൊല്ലം മുൻപ് നിങ്ങൾ mla യും ഡിസിസി പ്രസിഡന്റും, കെപിസിസി ഭാരവാഹിയും ഒക്കെയായി,
നിങ്ങൾ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്.പെരുങ്ങോട്ടുക്കുറിശ്ശി
ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്,
ബാങ്ക് പ്രസിഡന്റ് പദവികൾ അവിടെ നിങ്ങൾക്ക് പകരം ആരെങ്കിലും ചോദിച്ചു വന്നിട്ടുണ്ടോ?
അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ?
ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിച്ചാൽ ഞാൻ നിങ്ങളുടെകൂടെ, അല്ലെങ്കിലും ഗോപിയേട്ടനെ ഞാൻ ഇഷ്ടപെടും.

നിങ്ങൾക്ക് പകരം വെയ്ക്കാൻ പാലക്കാട് കോൺഗ്രസിൽ അല്ല പാലക്കാട് മാറ്റാളില്ല.❤️
പക്ഷെ നിങ്ങൾ കോൺഗ്രസിൽ നിന്ന് പോയാൽ അല്പം സമയമെടുത്താലും പേരുങ്ങോട്ടുക്കുറിശ്ശിയിൽ മറ്റൊരാളുവരും.
അത് കാലത്തിന്റെ ശീലമാണ്.
അടാട്ട് ഗ്രാമ പഞ്ചായത്ത് ഭരണവും എന്റെ വാർഡും നഷ്ടപെട്ടപ്പോൾ ജീവൻ നഷ്ടപ്പെട്ട ആളാണ് ഞാൻ.അത് അനുഭവിക്കുമ്പോഴേ അറിയൂ,കോൺഗ്രസ്സിനകത്തെ സ്വാതന്ത്ര്യം
ഗോപിയേട്ടന് മറ്റൊരു പാർട്ടിയിലും കിട്ടില്ല.
ഒരു കാര്യം ഉറപ്പ് എന്ത് നഷ്ടമുണ്ടായാലും
പ്രീ ഡിഗ്രീ പഠനാകാലം കഴിഞ്ഞ് അമല ആശുപത്രിയിക്ക് മുന്നിൽ ടൂറിസ്റ്റ് ടാക്സി ഓടിച്ചു നടന്നിരുന്ന എന്നെ
അനിൽ അക്കരയാക്കിയത് എന്റെ പാർട്ടിയാണ് ഈ പാർട്ടി എന്റെ ജീവിതം മുഴുവൻ എന്റെ കൂടെയുണ്ടാകും, തിരിച്ചും.
Recommended Video


ഏതെങ്കിലും നേതാവിനെ കണ്ടാണോ, അല്ലങ്കിൽ ഏതെങ്കിലും പദവി മോഹിച്ചാണോ ഞാനും നിങ്ങളും പൊതു പ്രവർത്തനത്തിനിറങ്ങിയത്?
വിറ്റു കൂട്ടിയ പാരമ്പര്യ സ്വത്തുക്കൾ തിരികെ പിടിക്കാൻ പറ്റില്ലന്നറിഞ്ഞിട്ടല്ലേ
അത് നഷ്ടപ്പെടുത്തിയത്? തിരികെ പിടിക്കാനാണെങ്കിൽ നിങ്ങൾക്ക് പുതിയ മേച്ചിൽ പുറം തേടിപ്പോകാം. അല്ലെങ്കിൽ ഞങ്ങളുടെയൊക്കെ ഗോപിയേട്ടാനായി ഇവിടെ
രാജാവായി വാഴാം.അതല്ല പിണായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം. ഒരു വാക്ക് ഈ പാർട്ടിയോടും നിങ്ങളെ നിങ്ങളാക്കിയ പേരുങ്ങോട്ടുക്കുറിശ്ശിക്കാരോടും സ്നേഹമുണ്ടെങ്കിൽ ഇവിടെ
മംഗലശ്ശേരിനീലകണ്ഠനായിവാഴണം , എന്നായിരുന്നു അനിൽ അക്കരയുടെ കുറിപ്പ്.

പിണറായി വിജയന്‍ കേരളത്തിന്റെ സമുന്നതനായ ചങ്കുറപ്പുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ചെരുപ്പ് നക്കേണ്ടി വന്നാല്‍ നക്കുമെന്നും ഗോപിനാഥ് മറുപടി നൽകി. പിണറായി വിജയന്റെ എച്ചിൽ നക്കേണ്ടി വരുമെന്ന അക്കരെയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി കണ്ടു. താൻ കാണാൻ വേണ്ടി ആണെങ്കിൽ തനിക്ക് ഫേസ്ബുക്ക് ഇല്ല. അനിൽ അക്കരെയുടെ അഭിപ്രായത്തോട് താൻ യോജിക്കുന്നു. എന്റെ ചെരുപ്പ് നക്കാൻ വന്നവരിൽ അദ്ദേഹവും ഉണ്ടായിരിക്കാം. തനിക്ക് അത് അറിയില്ല. രാത്രിയാണ് വന്നത്, താൻ അത് അഭിമാനത്തോടെ തന്നെയാണ് പറയുന്നത്, ഗോപിനാഥ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണ്. അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാനകരമായ കാര്യമാണ്.കേരളത്തിലെ സമുന്നതനായ ചങ്കുറപ്പുള്ള തന്റേടമുള്ള മുഖ്യമന്ത്രിയുടെ ചെരിപ്പ് നക്കാന്‍ ഒരു കോണ്‍ഗ്രസുകാരനായ ഗോപിനാഥന്‍ പോകേണ്ടി വന്നാല്‍ അതിൽ താൻ അഭിമാനിക്കുന്നു. അനിൽ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാൻ ആരുടേയും എച്ചിൽ നക്കാൻ പോയിട്ടില്ല. എന്നാൽ എന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവർക്കും അറിയാം.ചന്ദ്രനെ കണ്ട് പട്ടികുരച്ചിട്ടെന്താ കാര്യം. കോണ്‍ഗ്രസിന്റെ ഒരു സ്ഥാനവും എവി ഗോപിനാഥന്‍ സ്വീകരിക്കില്ല.' ഗോപിനാഥ് പറഞ്ഞു.

അതേസമയം കോൺഗ്രസ് വിട്ട ഗോപിനാഥ് ഉടൻ സിപിഎമ്മിലേക്ക് എത്തുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. താൻ ഇപ്പോൾ ഒരു പാർട്ടിയിലേക്കും ഇല്ലെന്നും കോൺഗ്രസ് എന്ന പ്രസ്ഥാനം എന്റെ ഹൃദയത്തിൽ നിന്നും ഇറക്കിവെയ്ക്കണമെങ്കിൽ സമയം എടുക്കുമെന്നുമാണ് ഗോപിനാഥ് പ്രതികരിച്ചത്. ഉചിതമായ സമയത്ത് ഉചിതമായ തിരുമാനങ്ങൾ കൈക്കൊള്ളുമെന്നുമായിരുന്നു ഗോപിനാഥ് പറഞ്ഞു. അതേസമയം ഗോപിനാഥിനെ സിപിഎമ്മിലെത്തിക്കാനുള്ള ചർച്ചകൾ സിപിഎം കേന്ദ്രങ്ങളിൽ സജീവമാണെന്നാണ് റിപ്പോർട്ട്. എകെ ബാലന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

അതിനിടെ ഗോപിനാഥ് രാജിവെച്ചതോടെ അദ്ദേഹത്തിന്റെ അനുയായികൾ കോൺഗ്രസിൽ നിന്നും രാജിവെയ്ക്കുമോയെന്നാണ് മറ്റൊരു ചോദ്യം. താൻ ആരോടും രാജിവെയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വന്തം നിലയ്ക്കാണ് പ്രവർത്തകർ തിരുമാനം എടുക്കുന്നതെന്നുമായിരുന്നു ഗോപിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ഉടൻ തന്നെ കൂട്ടരാജികൾ ഉണ്ടായേക്കുമെന്നാണ് വിവരം. നേരത്തേ ഗോപിനാഥ് അംഗമായിരിക്കുന്ന കോൺഗ്രസ് ഭരിക്കുന്ന പെരുങ്ങാട്ടുശ്ശേരിയിലെ പഞ്ചായത്ത് അംഗങ്ങൾ ഗോപിനാഥിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇവർ കൂട്ടത്തോടെ രാജിവെയ്ക്കുന്ന സാഹചര്യം ഉണ്ടായാൽ കോണ‍്ഗ്രസിന് പഞ്ചായത്ത് ഭരണം നഷ്ടമാകും. ഗോപിനാഥ് ഉൾപ്പെടെ 11 അംഗങ്ങളാണ് കോൺഗ്രസിന് ഇവിടെ ഉള്ളത്.സി പി എമ്മിന് 5 അംഗങ്ങളും. അതേസമയം ചില ഗോപിനാഥിനെ പിന്തുണച്ച് ചില മുതിർന്ന നേതാക്കളും പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഉണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications