Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ വിധി: സോഷ്യല്‍ മീഡിയയില്‍ കര്‍ശന നിരീക്ഷണം, ആവശ്യമെങ്കില്‍ എന്‍എസ്എ ചുമത്തി കേസെടുക്കും

ദില്ലി: ഈ മാസം 17 ന് മുമ്പ് അയോധ്യ കേസില്‍ സുപ്രീംകോടതി വിധി പറയുമെന്നിരിക്കെ ക്രമസമാധാന പാലനത്തിനായി രാജ്യത്തുടനീളം ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തി വരുന്നത്. അയോധ്യയിലും ഉത്തര്‍പ്രദേശിന്‍റെ മറ്റ് ഭാഗങ്ങളിലും കൂടുതല്‍ സേനാവിഭാഗങ്ങളെ വിന്ന്യസിച്ചതിനോടൊപ്പം സാമൂഹിക മാധ്യമങ്ങളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ വിധ്വംസക സന്ദേശങ്ങള്‍ പ്രചര്‍പ്പിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം(എന്‍എസ്എ) കേസ് എടുക്കാന്‍ തയ്യാറായേക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സൂക്ഷ്മമായ പരിശോധന നടത്തുന്നുണ്ടെന്നും ഏതെങ്കിലും തരത്തില്‍ ആക്ഷേപപരമോ പ്രകോപനപരമോ ആയ പോസ്റ്റുകള്‍ കണ്ടാല്‍ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് പറഞ്ഞു.

 socialme

എല്ലാ മുന്നൊരുക്കങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്‍റലിജന്‍സ് വിഭാഗം പൂര്‍ണ്ണമായും സജ്ജമാണ്. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. ക്രമസമാധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഘടകങ്ങള്‍ക്കുമേല്‍ ആവശ്യമെങ്കില്‍ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസ് എടുക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെയാണ് ഉത്തര്‍പ്രദേശില്‍ നിയമിച്ചിരിക്കുന്നത്. ഫൈസാബാദ് പൊലീസാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വോളണ്ടിയര്‍മാരെ നിയമിച്ചിരിക്കുന്നത്. ഇതിന് പുറമെ അയോധ്യയിലെ 1600 പ്രദേശങ്ങളിലായി ആളുകളെ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെ വേറേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+