കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധുനിക ഹിന്ദുമത്തെ സൃഷ്ടിച്ചത് ബ്രിട്ടിഷ് കൊളോണിയലിസം, നബിയുടെ ദര്‍ശനങ്ങള്‍ ഗാന്ധി തിരിച്ചറിഞ്ഞു: ബി രാജീവന്‍

Google Oneindia Malayalam News

കോഴിക്കോട്: കെ പി രാമനുണ്ണിയുടെത് ഗാന്ധിയന്‍ ദര്‍ശനത്തിന്റെ തുടര്‍ച്ചയാണെന്ന് പ്രമുഖസാഹിത്യനിരൂപകന്‍ ബി രാജീവന്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകത്തിന് ആദരമര്‍പിച്ച് കേശമേനോന്‍ ഹാളില്‍ സെക്യുലര്‍ ഫോറം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരു അദ്ദേഹം.

ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്താത്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെന്ന് കോഴിക്കോട് കലക്ടർ
ഇന്ത്യയുടെ മോചനം ഹിന്ദു മുസ്‌ലിം ഐക്യത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന ഗന്ധിദര്‍ശനമാണ് രാമനുണ്ണി തന്റെ എഴുത്തിലൂടെ പിന്തുടരുന്നത്. ആധുനിക ഹിന്ദുമതത്തെ സൃഷ്ടിച്ചത് ബ്രിട്ടിഷ് കൊളോണിയലിസമാണ്. വൈവിധ്യമാര്‍ന്ന പ്രാദേശിക സംസ്‌കാരങ്ങളുമായി കഴിഞ്ഞിരുന്ന ഇന്ത്യയിലെ ബ്രാഹ്മണരെ സംഘടിപ്പിച്ച് സ്മൃതികളും ശ്രുതികളും വ്യാഖ്യാനിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്താണ് അവര്‍ ആധുനിക ഹിന്ദുമതത്തെ നിര്‍മിച്ചെടുത്തത്. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഘപരിവാരമെന്നും അദ്ദേഹം പറഞ്ഞു.

 ramanunni

അധികാരത്തെ കുറിച്ചുള്ള മുഹമ്മദ് നബിയുടെ ദര്‍ശനങ്ങള്‍ ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. സ്റ്റേറ്റ് ലെസ് ഭരണമെന്ന ദര്‍ശനമാണ് നബി മുന്നോട്ടുവച്ചിരുന്നത്. റോമാ സാമ്രാജ്യത്തിന്റെയും പേര്‍ഷ്യന്‍ സാമ്രാജ്യ ശക്തികളുടെയും ഇടയ്ക്കാണ് പശ്ചിമേഷ്യയില്‍ നബി ഗോത്രസമൂഹങ്ങളെ സ്വതന്ത്രമായി നിലനിര്‍ത്തിയത്. അദ്ദേഹത്തിന് വേണമെങ്കില്‍ ചക്രവര്‍ത്തിയായി വാഴാമായിരുന്നു. എന്നാല്‍ ഒരു മനുഷ്യനെ മറ്റൊരുമനുഷ്യന് ഭരിക്കാന്‍ അവകാശമില്ലെന്നും അതിന് ദൈവത്തിനു മാത്രമാണ് അധികാരമുള്ളതെും അദ്ദേഹം വിശ്വസിച്ചു. ഭരണകൂടമില്ലാതെ രാഷ്ട്രീയാന്തരിക ശക്തി കൊണ്ടാണ് അദ്ദേഹം സമൂഹത്തെ നയിച്ചത്. രാഷ്ട്രീയാധികാരം ജനങ്ങള്‍ക്കെന്ന ഈ ആശയംതെന്നയാണ് ഗാന്ധജിയുടെ സ്വരാജ് സങ്കല്‍പമെന്നും രാജീവന്‍ പറഞ്ഞു.

ഈ ദര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് രാമനുണ്ണി മുന്നോട്ടുവയ്ക്കുന്നത്. വര്‍ഗീയതയുടെയും ജാതീയതയുടെയും ഇക്കാലത്ത് ജനങ്ങള്‍ എന്തെല്ലാം ആഗ്രഹിക്കുന്നുവോ അതാണ് രാമനുണ്ണി ലോകത്തിനു കൊടുത്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, എം സി അബ്ദുല്‍ നാസര്‍, അഞ്ജു ബി, അനില്‍കുമാര്‍ തിരുവോത്ത് സംസാരിച്ചു.

ബിജെപിയെ തോല്‍പ്പിക്കണം, അതിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനും തയ്യാറെന്ന് പ്രകാശ് കാരാട്ട്ബിജെപിയെ തോല്‍പ്പിക്കണം, അതിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനും തയ്യാറെന്ന് പ്രകാശ് കാരാട്ട്

English summary
b rajeevan about kp ramanunni and his gandhian idologies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X