കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 24 വര്‍ഷം, ശബരിമലയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി...

1992 ഡിസംബര്‍ ആറിനാണ് അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 2016 ഡിസംബര്‍ 6 ന് 24 വര്‍ഷം തികയുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കെപ്പെട്ടത്. ബാബറി ദിനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലും പരിശോധനകള്‍ ശക്തമാക്കി.

ബാബറി ദിനം പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. മറ്റു ചില മുസ്ലീം സംഘടനകളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ബാബറി മസ്ജിദ് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യവും.

ആര്‍എസ്എസ്, വിഎച്ച്പി പിന്തുണയും

ആര്‍എസ്എസ്, വിഎച്ച്പി പിന്തുണയും

അയോദ്ധ്യയിലെ ബാബറി മസ്ജിദിന്റെ ഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ടാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ രാജ്യത്ത് രഥയാത്ര സംഘടിപ്പിക്കുകയും ചെയ്തു. 1992 ഡിസംബര്‍ 6 ഞായറാഴ്ച രാവിലെയാണ് അദ്വാനിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ കര്‍സേവകര്‍ പള്ളിയുടെ സമീപത്തേക്ക് പ്രവേശിക്കുന്നത്.

വര്‍ഗീയ കലാപങ്ങള്‍

വര്‍ഗീയ കലാപങ്ങള്‍

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ രാജ്യത്ത് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. കേരളത്തിലടക്കം പല ഭാഗത്തും നിരോധനാഞ്ജ പുറപ്പെടുവിക്കുകയും ചെയ്തു.

അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷന്‍

അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷന്‍

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ മടിച്ചു എന്നതായിരുന്നു പ്രധാന വിമര്‍ശനം. പള്ളി തകര്‍പ്പെട്ട അതേ സ്ഥാനത്ത് ബാബറി മസ്ജിദ് പുനസ്ഥാപിക്കുമെന്നാണ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു പ്രഖ്യാപിച്ചിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതും തുടര്‍ന്നുണ്ടായ കലാപങ്ങളും അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.

ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമെന്ന് റിപ്പോര്‍ട്ടില്‍

ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമെന്ന് റിപ്പോര്‍ട്ടില്‍

17 വര്‍ഷം വൈകി, 2009 ജൂണ്‍ 30നാണ് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്നത്തെ പ്രധാനമന്ത്രി മന്‍നോഹന്‍ സിംഗിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2009 നവംബര്‍ 23 ന് റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. ആര്‍എസ്എസിന്റെയും, ബിജെപി നേതാക്കളുടെയും പങ്കിനെ പറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. സംഭവത്തിന്റെ മറവില്‍ കലാപമുണ്ടാക്കിയതിനെ ചില മുസ്ലീം സംഘടനകളെയും കമ്മീഷന്‍ വിമര്‍ശിക്കുന്നുണ്ട്.

ശബരിമലയിലും അതീവജാഗ്രത

ശബരിമലയിലും അതീവജാഗ്രത

ബാബറി ദിനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ സുരക്ഷാനടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

English summary
Security beefed up in view of Babari Masjid Demolition Anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X