ബാബറി മസ്ജിദ്: വര്‍ഗീയത പടര്‍ത്തി ഹിന്ദു ഹെല്‍പ്പ് ലൈന്‍; മധുരവിതരണം

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ബാബറി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിന് വര്‍ഗീയത വളര്‍ത്തി ഹിന്ദു ഹെല്‍പ്പ് ലൈന്‍. ഹിന്ദുക്കളെ സഹായിക്കാനെന്ന പേരില്‍ സംഘപരിവാര്‍ രൂപീകരിച്ച ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഡിസംബര്‍ ആറ് ആഘോഷത്തിന്റെ ഫോട്ടോകളും മറ്റും പ്രചരിപ്പിക്കുകയാണ്. വിവിധ ജില്ലകളില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുന്ന ഫോട്ടകളാണ് ഹെല്‍പ്പ് ലൈന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

06

പലയിടത്തും ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ നേതൃത്വത്തില്‍ ലഡു വിതരണം ചെയ്തു. ബാബറി മസ്ജിദ് തകര്‍ത്ത ദിനം വിജയദിനമായിട്ടാണ് ഇവര്‍ ആചരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൊടുപുഴ, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ മധുരം വിതരണം ചെയ്യുന്ന ഫോട്ടോകള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നുണ്ട്.

കാശിയിലെയും മഥുരയിലെയും കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ദിവസം ആഘോഷിക്കാന്‍ എത്രയും പെട്ടെന്ന് അവസരം ഉണ്ടാക്കണേ എന്നു ശ്രീപദ്മനാഭനോട് പ്രാര്‍ഥിക്കുന്നുവെന്ന കുറിപ്പോടെയാണ് പല ഫോട്ടോകളും പ്രചരിപ്പിച്ചിട്ടുള്ളത്. കൂടാതെ നിരവധി മതവിദ്വേഷം വളര്‍ത്തുന്ന ഫോട്ടോകളും പ്രചരിപ്പിച്ചിട്ടുണ്ട്.

അധിനിവേശ ബാബറി മിനാരങ്ങള്‍ തച്ചുടച്ച് ഹിന്ദു സ്വാഭിമാനം വാനോളം ഉയര്‍ത്തിയ സുദിനം ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്ത് ആഘോഷിക്കുന്നു എന്ന കുറിപ്പോടെ സ്ത്രീകള്‍ ലഡു വിതരണം ചെയ്യുന്ന ഫോട്ടോയും പ്രചരിപ്പിച്ചിട്ടുണ്ട്.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നിന്നാണ് മധുര വിതരണം തുടങ്ങിയതെന്ന് മറ്റൊരു കുറിപ്പില്‍ പറയുന്നു. അതേസമയം, എസ്ഡിപിഐ ഡിസംബര്‍ ആറിന് ഓരോ മണ്ഡലത്തിലും ധര്‍ണകള്‍ നടത്തുന്നുണ്ട്. ഇടതുപക്ഷം കരിദിനം ആചരിക്കുകയും ചെയ്യുന്നുണ്ട്. വിഎച്ച്പി ശൗര്യ ദിവസ് ആയും ആചരിക്കുന്നു.

English summary
Babri Masjid demolition: Hindu Help Line Spreads Communal Photos

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്