തെറ്റുപറ്റി, എടുത്തുചാട്ടമായിപ്പോയി; പത്മജയും പത്മിനിയും കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി

ബിജെപി വിട്ട പത്മജ വേണുഗോപാലും മുന്‍ കായികതാരം പത്മിനി തോമസും വീണ്ടും കോണ്‍ഗ്രസിലേക്ക്. മടങ്ങിയെത്താന്‍ താല്‍പര്യമറിയിച്ച് കെപിസിസി അധ്യക്ഷന് ഇരുവരും കത്തുനല്‍കി. പത്മജ ഇമെയില്‍ വഴിയും പത്മിനി നേരിട്ടുമായി കത്ത് നല്‍കിയത്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി എന്ന് ഇരുവരും സമ്മതിക്കുന്നു. പ്രതിസന്ധി കാലത്ത് പാര്‍ട്ടിയെ കൈവിട്ടവര്‍ എന്ന് ഇരുവര്‍ക്കുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക
റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക

പത്മജ വേണുഗോപാല്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും ഇമെയില്‍ വഴിയാണ് കത്തയച്ചത്. നിരുപാധികം മാപ്പുചോദിക്കുന്നതായും കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയില്‍ ചേര്‍ന്നത് എടുത്തുചാട്ടമായിരുന്നുവെന്നും അതില്‍ ദുഃഖമുണ്ടെന്നും പത്മിനി തോമസ് കത്തില്‍ പറയുന്നു. ഇന്ദിരാഭവനിലെത്തിയാണ് അവര്‍സണ്ണി ജോസഫിന് കത്ത് നല്‍കിയത്.

back to congress

കോണ്‍ഗ്രസ് തന്റെ കുടുംബമാണെന്നും ചെറിയൊരു വിഷമമുണ്ടായപ്പോള്‍ എടുത്തുചാടിയാണ് പാര്‍ട്ടി വിട്ടതെന്നും പത്മിനി തോമസ് പ്രതികരിച്ചു. ബിജെപിയില്‍ ചേര്‍ന്നശേഷമാണ് അവരുടെ പ്രവര്‍ത്തനരീതികള്‍ മനസിലായത്. അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്തതുള്‍പ്പെടെ തനിക്ക് ലഭിച്ച അംഗീകാരങ്ങള്‍ക്കും അവസരങ്ങള്‍ക്കും പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു.

ഒരു മണിക്കൂര്‍ പൊരിഞ്ഞ മഴ; തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങി, വാഹനങ്ങള്‍ വെള്ളക്കെട്ടില്‍
ഒരു മണിക്കൂര്‍ പൊരിഞ്ഞ മഴ; തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങി, വാഹനങ്ങള്‍ വെള്ളക്കെട്ടില്‍

ബിജെപി വിടുകയാണെന്ന് പ്രഖ്യാപിച്ച വേളയില്‍ ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന അമര്‍ഷം ഇപ്പോഴില്ല. തിരിച്ചുവരുന്നവര്‍ വരട്ടെ എന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയിട്ടുണ്ട്. എങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ വികാരം നിലനില്‍ക്കുകയാണ്. ഇരുവര്‍ക്കും പ്രത്യേക പദവികള്‍ നല്‍കിയാല്‍ വലിയ വിവാദമാകും. മടങ്ങിവരവ് അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

കോണ്‍ഗ്രസിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നത് നല്ല കാര്യമാണ്. തിരിച്ചുവരവിനായി പത്മിനി തോമസ് ഉപാധികളൊന്നും മുന്നോട്ടുവച്ചിട്ടില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായും ദേശീയ നേതൃത്വവുമായും ആലോചിച്ചശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കും. പത്മജ വേണുഗോപാലിന്റെ കാര്യത്തിലും സമാനമായ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് താഴ്ന്നു; വിപണിയില്‍ ചാഞ്ചാട്ടം, പുതിയ പവന്‍-ഗ്രാം നിരക്ക്
രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് താഴ്ന്നു; വിപണിയില്‍ ചാഞ്ചാട്ടം, പുതിയ പവന്‍-ഗ്രാം നിരക്ക്

പത്മജയുടെ ബിജെപി വിടലിനു പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. എവിടെ പ്രവര്‍ത്തിക്കണമെന്നത് അവരുടെ ഇഷ്ടമാണ്. ബിജെപിയില്‍ പദവികള്‍ സംബന്ധിച്ച് പത്മജ തന്നോട് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma