മഞ്ജുവിനേയും നടിയേയും ദിലീപിന് സ്വാധീനിക്കാനാവില്ല..!! നടിയുടെ പരാതി ദിലീപിന് എതിരെയുമല്ല..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മലയാളത്തിലെ ജനപ്രിയ നടനെന്ന് വിളിപ്പേരുള്ള ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ലഭിക്കുന്നത് കയ്യടികളുടെ സ്ഥാനത്ത് കൂവിവിളികള്‍ ആണ്. സിനിമാരംഗത്തെ അതികായനായ താരം അഴിയെണ്ണാന്‍ തുടങ്ങിയിട്ട് ഒരാഴ്ച ആവുന്നു. ജാമ്യത്തിന് വേണ്ടി പല വഴികളും നോക്കുന്നു. പക്ഷേ കോടതികള്‍ കനിയുന്ന മട്ടില്ല. ദിലീപിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജില്‍ മഞ്ജു വാര്യരെക്കുറിച്ചും ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. ജാമ്യാപേക്ഷയുടെ വിശദാംശങ്ങള്‍ ഇവയാണ്.

ദിലീപിന് ഇനി രക്ഷയില്ല..!! മനസാക്ഷി സൂക്ഷിപ്പുകാരന്‍ പോലീസ് വലയിലെന്ന് സൂചന..!!

ദിലീപുമൊത്ത് വിദേശയാത്ര..!! സുനിയുമായി ഫോൺവിളി..!! സാമ്പത്തിക ഇടപാടുകള്‍..! എംഎല്‍എയുടെ മൊഴി..!!

സംശയത്തിന്റെ പേരിൽ

സംശയത്തിന്റെ പേരിൽ

ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും സംശയത്തിന്റെ പേരില്‍ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കുപ്രസിദ്ധ കുറ്റവാളിയായ ഒന്നാം പ്രതിയുടെ വാക്കുകളില്‍ ഒരന്വേഷണവും നടത്താതെയാണ് ദിലീപിനെ പ്രതി ചേര്‍ത്തത്.

സ്വാധീനിക്കാനാവില്ല

സ്വാധീനിക്കാനാവില്ല

പ്രധാനസാക്ഷികളെ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരിക്കുന്നു. കേസിലെ സാക്ഷികളായ മഞ്ജു വാര്യര്‍, ആക്രമിക്കപ്പെട്ട നടി എന്നിവരെ ദിലീപിന് ഒരിക്കലും സ്വാധീനിക്കാന്‍ സാധിക്കാത്ത സാക്ഷികളാണ്.

വ്യക്തിവൈരാഗ്യം അല്ലെന്ന്

വ്യക്തിവൈരാഗ്യം അല്ലെന്ന്

തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം അല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും ദിലീപിനെതിരെ തെളിവൊന്നും ഇല്ല.

ദിലീപ് കാരുണ്യവാൻ

ദിലീപ് കാരുണ്യവാൻ

ദിലീപ് പ്രശസ്തനായ അഭിനേതാവാണ്. മാത്രമല്ല നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ആളാണെന്നും ഇതിന് മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടുള്ള ആളല്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

നടി പരാതിപ്പെട്ടിട്ടില്ല

നടി പരാതിപ്പെട്ടിട്ടില്ല

ആക്രമണത്തിന് ഇരയായ നടി ദിലീപിനെതിരെ പരാതിപ്പെട്ടിട്ടില്ല. ആരെയും സംശയിക്കുന്നില്ല എന്നാണ് നടി പറഞ്ഞത്. കേസില്‍ ഗൂഢാലോചന ഇല്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കത്തിൽ അന്വേഷണമില്ല

കത്തിൽ അന്വേഷണമില്ല

പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിന് എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണെന്ന് സുനി തന്നെ വ്യക്തമാക്കിയതാണ്. പോലീസ് ഇക്കാര്യം അന്വേഷിച്ചില്ല. സുനിയുടെ മൊഴി മാത്രം വിശ്വസിച്ച് ദിലീപിനെ പീഡിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

കുറ്റങ്ങൾ കെട്ടിച്ചമച്ചത്

കുറ്റങ്ങൾ കെട്ടിച്ചമച്ചത്

ദിലീപിനെതിരെ 19 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പലതും ദിലീപുമായി ബന്ധമില്ലാത്തതാണ്. എട്ടെണ്ണം കെട്ടിച്ചമച്ചതാണ്. ദിലീപിന്റെ അറസ്റ്റ് ക്രിമിനല്‍ നിയമം പാലിച്ചല്ല നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള തെളിവുകള്‍ കൊണ്ട് ദിലീപിനെ പ്രതി ചേര്‍ക്കാനാവില്ല.

ദിലീപ് സ്വാധീനിക്കില്ല

ദിലീപ് സ്വാധീനിക്കില്ല

ജയിലില്‍ വെച്ച് പള്‍സര്‍ സുനി നടത്തിയെന്ന് പറയുന്ന ഗൂഢാലോചനയില്‍ പങ്കെടുത്ത സിനിമാക്കാരെ ഇതുവരെ ചോദ്യം ചെയ്തിട്ട് പോലുമില്ല. ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പോലീസിന്റെ കേസ് ഡയറി വിളിച്ചു വരുത്തി കോടതി തെളിവുകള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതി തീരുമാനം. ദിലീപിനെതിരായ കുറ്റങ്ങൾ ഗുരുതരമാണെന്നും പുറത്തിറങ്ങിയാൽ കേസിനെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

English summary
Details of bail petition in High Court for the release of Dileep
Please Wait while comments are loading...