ലക്ഷ്മി ആശുപത്രി വിട്ടു! ഇനി ബാലുവിന്‍റേയും ജാനിയുടേയും ഓര്‍മ്മകളുടെ തണലിലേക്ക്.. വിവരങ്ങള്‍ ഇങ്ങനെ
Recommended Video

ബാലുവിന്‍റേയും ജാനിയുടേയും മരണം തീര്‍ത്ത ആഘോതത്തില്‍ നിന്ന് അവരുടെ കുടുംബം ഇതുവരെ മുക്തരായിട്ടില്ല.മകള്‍ ജാനിക്കുട്ടി പോയ പിന്നാലെ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ നല്‍കിയായിരുന്നു ബാലുവും മടങ്ങിയത്. ആ വിവരം അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയെ അറിയിക്കുകയെന്നത് തന്നെ ബന്ധുക്കളെ സംബന്ധിച്ച് ഏറെ ദുഖം നിറഞ്ഞതായിരുന്നു.
എന്നാല്‍ ലക്ഷ്മിക്ക് ബോധം വന്നതോടെ വേദനകള്‍ കടിച്ചമര്‍ത്തി ബന്ധുക്കള്‍ ലക്ഷ്മിയോട് എല്ലാം പറഞ്ഞു. നിശബ്ദത മാത്രമായിരുന്നു ലക്ഷ്മിയില്‍ നിന്നുണ്ടായ പ്രതികരണം. വേദനയോടെയെങ്കിലും അവര്‍ ഇപ്പോള്‍ എല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ട്. കാറപടകത്തിന് ശേഷം ഒരുമാസമായി ചികിത്സയിലായിരുന്ന ലക്ഷ്മിയുടെ പരിക്കുകള്‍ ഏറെ കുറേ ഭേദമായിട്ടുണ്ട്. ഇപ്പോള്‍ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇനി ലക്ഷ്മിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നതാണ് കുടുംബത്തെ സംബന്ധിച്ചുള്ള ശ്രമകരമായ ദൗത്യം.

ആശുപത്രിയില്‍
വാഹനാപകടം നടന്ന സപ്തംബര്‍ 22 മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലക്ഷ്മി. വാഹനാപകടത്തില്‍ ലക്ഷ്മിയുടെ ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ പരിക്കുണ്ടായിരുന്നു. കാലിനും കൈക്കുമെല്ലാം മുറിവും പൊട്ടലും ഉണ്ടായിരുന്നു.

ഒന്നും അറിയിച്ചില്ല
അപകടത്തിന് ശേഷം ഇടയ്ക്ക് ലക്ഷ്മിക്ക് ബോധം വന്നെങ്കിലും മകള്‍ ജാനിക്കുട്ടിയുടെ മരണവാര്‍ത്ത അറിഞ്ഞതോടെ വീണ്ടും അബോധാവസ്ഥയിലാവുകയായിരുന്നു.ഇതോടെ ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതി ഭേദമാകുംവരെ അവരെ ഒന്നും അറിയിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ബോധം വന്നു
എങ്കിലും എല്ലാം അറിയുമ്പോള്‍ ലക്ഷ്മിക്ക് താങ്ങാന്‍ കഴിയണമേയെന്നായിരുന്നു ഉറ്റവരുടേയും സുഹൃത്തുക്കളുടേയും പ്രാര്‍ത്ഥന. ഇതിനിടെ ലക്ഷ്മിക്ക് ബോധം വന്നു. ഒക്ടോബര്‍ എട്ടോടെ ലക്ഷ്മിയെ വെന്‍റിലേറ്ററില്‍ നിന്ന് നീക്കം ചെയ്തു. ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുകളെല്ലാം ഏറെ കുറേ ഭേദമായതോടെയായിരുന്നു ഇത്.

നിശബ്ദത
ആദ്യം ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ ലക്ഷ്മിക്ക് നല്‍കി തുടങ്ങി. പ്രതികരിക്കാന്‍ തുടങ്ങിയതോടെ ബാലുവിന്‍റെ മരണവിവരം ലക്ഷ്മിയെ അറിയിക്കാന്‍ ബന്ധുക്കളോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രീയപ്പെട്ട ബാലുവിന്‍റെ മരണവിവരം കേട്ട പിന്നാലെ നിശബ്ദതയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

ഡിസ്ചാര്‍ജ്ജ് ചെയ്തു
ഒരുപക്ഷേ ആ സത്യം ലക്ഷ്മിക്ക്ഉള്‍ക്കൊള്ളാനാവാത്തതിനാലാവണം ഇത്തരമൊരു പ്രതികരണം എന്നായിരുന്നു ഡോക്ടര്‍മാര്‍ പറ്ഞഞത്.എന്തായാലും ഇപ്പോള്‍ കാറപകടത്തില്‍ സംഭവിച്ച പരിക്കുകള്‍ ഏറെ കുറെ ഭേദമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാക്‍ജ്ജ് ചെയ്തു.

തനിച്ച്
സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്. ഇനി വലത് കാലില്‍ ഉള്ള പരിക്ക് ഭേദമാകണം. അത് ഭേദമായാല്‍ ലക്ഷ്മിക്ക് നടന്ന് തുടങ്ങാന്‍ സാധിക്കും.തിരുവനന്തപുരത്തെ ഹിരണ്‍മയ എന്ന വീട്ടില്‍ നല്ലപാതിയും കുഞ്ഞുമകളും ഇല്ലാത്ത ശൂന്യതയിലേക്കാണ് ലക്ഷ്മി നടന്നു കയറുന്നത്.

സ്നേഹത്തണലില്‍
ഇനി ഇവിടുന്ന് ബാലുവിന്‍റെ മാതാപിതാക്കളുയേും സുഹൃത്തുക്കളുടേയും സ്നേഹത്തണലില്‍ ലക്ഷ്മിക്ക് ജീവിച്ച് തുടങ്ങണം. പ്രീയപ്പെട്ടവനും മകളും പോയ വിഷമത്തില്‍ നിന്ന് കരകയറാന്‍ ലക്ഷ്മിക്ക് ഇനിയും സമയമെടുക്കുമെന്ന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയാം.

പ്രാര്‍ത്ഥനയോടെ
എങ്കിലും ബാലുവിന്‍റേയും മകളുടേയും മരണം ഉള്‍ക്കൊണ്ട് അവരെ തിരികെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് എല്ലാവരും. ബാലുവും മകളും നിറഞ്ഞ ഓര്‍മ്മകളും ആയിരങ്ങളുടെ പ്രാര്‍ത്ഥനയും ലക്ഷ്മിക്ക് തുണയേകാന്‍ ഉണ്ടാകുമെന്ന് തന്നെ ബന്ധുക്കള്‍ വിശ്വസിക്കുന്നു.












Click it and Unblock the Notifications