മാണിയ്ക്കും അനൂപിനും എതിരെ വിജിലന്‍സില്‍ പിള്ളയുടെ പരാതി... മുഖ്യനും പണികിട്ടും?
തിരുവനന്തപുരം: കെഎം മാണിയ്ക്കും അനൂപ് ജേക്കബിനും എതിരെ ആര്‍ ബാലകൃഷ്ണ പിള്ള ആരോപിച്ച അഴിമതിക്കഥകള്‍ ഇപ്പോള്‍ പരാതിയുടെ രൂപത്തില്‍. രണ്ട് പേര്‍ക്കും എതിരെ പിള്ള വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.
മുഖ്യമന്ത്രിയ്ക്ക് ഈ വിഷയത്തില്‍ ബാലകൃഷ്ണ പിള്ള പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പുകളും വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

അരിമില്ലുടമകളില്‍ നിന്നും ക്വാറി ഉടമകളില്‍ നിന്നും കെഎം മാണി കൈക്കൂലി വാങ്ങി എന്നാണ് പിള്ളയുടെ ആരോപണം. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കുന്ന സന്ദര്‍ഭത്തിലും പിള്ള ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
കണ്‍സ്യൂമര്‍ ഫെഡിലും രജിസ്‌ട്രേഷന്‍ വകുപ്പിലും നടത്തിയ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്നാണ് അനൂപ് ജേക്കബിന് നേര്‍ക്കുള്ള ആരോപണം. അനൂപിനെതിരെ നേരത്തേയും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയോട് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എഴുതി നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ പരാതി എഴുതി നല്‍കിയിട്ടും അദ്ദേഹം നടപടിയൊന്നും എടുത്തില്ലെന്നാണ് പിള്ളയുടെ ആക്ഷേപം.
വിജിലന്‍സും കാര്യമായ നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിയ്ക്കും എന്നാണ് പിള്ളയുടെ ഭീഷണി. അങ്ങനെയെങ്കില്‍ കേസില്‍ മുഖ്യമന്ത്രിയും കുടുംങ്ങും. തെളിവുകളോടെ പരാതി നല്‍കിയിട്ടും സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കേണ്ടി വരും.












Click it and Unblock the Notifications