കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് ക്രോസ് ചെയ്യുന്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് റോഡ് സുരക്ഷ കര്‍ശനമാക്കുന്നു. വാഹനം ഓടിയ്ക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല ഇനി മുതല്‍ ജില്ലയില്‍ പിഴ ഈടാക്കുക കാല്‍നടയാത്രക്കാര്‍ക്കും ഇത് ബാധകമാക്കും. കോഴിക്കോട് നഗരത്തില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിയ്ക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്ന് 200 രൂപ പിഴ ഈടാക്കുന്നതുള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ക്കാണ് പൊലീസ് ഒരുങ്ങുന്നത്.

ഒക്ടോബര്‍ ഒന്ന് മുതല്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പാന്റസ് ധരിച്ച് വണ്ടിയോടിയ്ക്കണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സഭ്യമല്ലാത്ത രീതിയില്‍ മുണ്ടുടുത്ത് ഡ്രൈവര്‍മാര്‍ വണ്ടിയോടിയ്ക്കുന്നെന്ന സ്ത്രീകളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഉത്തരവ് പാലിയ്ക്കാത്തവരില്‍ നിന്നും 200 രൂപ പിഴ ഈടാക്കും.

Mobile

യാത്രക്കാര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന ഓട്ടോക്കാര്‍ക്കെതിരെയും പാരാതി ലഭിച്ചാല്‍ നടപടിയെടുക്കും. ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ബാഡ്ജ് ധരിയ്ക്കണം. നഗരത്തിലെ സൈക്കിള്‍ യാത്രക്കാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിയ്ക്കാറില്ലെന്നും ഇത് മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നെന്നും പൊലീസ് പറയുന്നു. ലൈറ്റില്ലാതെ രാത്രി സൈക്കിളോടിയ്ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കും.

English summary
Ban on Mobile Phone While crossing in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X