കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷങ്ങളുടെ മനം കവര്‍ന്ന് 'ബാണാസുര പുഷ്‌പോത്സവം' പരിസമാപ്തിയിലേക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലക്കകത്തും പുറത്തുമുള്ള ലക്ഷകണക്കിനാളുകളുടെ മനം കവര്‍ന്ന 'ബാണാസുര പുഷ്‌പോത്സവം' പരിസമാപ്തിയിലേക്ക്. സമ്പൂര്‍ണവിജയത്തോടെയാണ് പുഷ്‌പോത്സവം കാണികളുടെ മനം നിറച്ച് ഒന്നരമാസം പിന്നിടുന്നത്. മെയ് 31ന് അവസാനിക്കുന്ന പുഷ്‌പോത്സവം ലക്ഷ്യമിട്ട് അവധിക്കാലത്ത് ചുരം കയറിയെത്തിയത് നൂറ് കണക്കിന് കുടുംബങ്ങളായിരുന്നു, ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാരകേന്ദ്രമായി ബാണാാസുരക്ക് മാറാനും ഇക്കാലയളനില്‍ സാധിച്ചുവെന്നാണ് വാസ്തവം.

flowrshw

ബാണാസുര പുഷ്‌പോത്സവത്തില്‍ നിന്ന്

ഇത്തവണ കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത വയനാട്ടിലെ പ്രധാനയിടങ്ങളിലൊന്ന് ബാണാസുരയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചത്തെ ശരാശരി കണക്ക് പ്രകാരരകം പ്രതിദിനം പതിിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുഷ്പോല്‍സവം സംഘടിപ്പിച്ചത്. മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ബാണാസുര സാഗര്‍ ഡാം വയനാട്ടിലെ പടിഞ്ഞാറത്തറയിലാണ് സ്ഥിതി ചെയ്യുന്നത്.

സ്പില്‍വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിച്ച് ചരിത്രത്തിലിടം നേടിയ ബാണാസുരഅണക്കെട്ടും കാഴ്ചക്കാര്‍ക്ക് എന്നും കൗതുകമുണര്‍ത്തുന്നതാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന ഏറ്റവും വലിയ സോളാര്‍ പാടവും ബാണാസുരയിവാണ്. നൂറിലധികം വ്യത്യസ്തയിനം പൂക്കള്‍, ഇരുനൂറില്‍പരം ജറബറ പൂക്കള്‍, നാനൂറിലികം റോസാപ്പൂക്കള്‍, എഴുപതിലധികം ഡാലിയ, നാല്‍പതിലധികം ജമന്തികള്‍, ആന്തൂറിയം, പോയെന്‍സാറ്റിയ, ഡയാന്തസ്, ഹൈഡ്രജിയ, പെറ്റോണിയ, ഓര്‍ക്കിഡ്‌സ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, എന്നിവ ഒരുക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ചെടികളുടെയും, പൂക്കളുടെയും വില്‍പ്പന സ്റ്റാള്‍, ഫ്‌ളവര്‍ഷോ, ഫുഡ്‌ഫെസ്റ്റിവെല്‍, വാണിജ്യവിപണന മേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും പുഷ്‌പോത്സവത്തെ ശ്രദ്ധേമാക്കി. അവധിക്കാലത്തോടനുബദ്ധിച്ച് പ്രവേശന നിരക്കില്‍ വൈകുന്നേരങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ബോട്ടിംഗ്, കുതിര സവാരി, ത്രീഡി ഷോ, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവക്കെല്ലാം നല്ല തിരക്കായിരുന്നു പുഷ്‌പോത്സവത്തില്‍ അനുഭവപ്പെട്ടത്.

English summary
banasura flower show concluded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X