Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരക്കഥാകൃത്ത് മന്ത്രി കെ ബാബുവാണെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് വന്നതോടെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനങ്ങളുമായി പലരും രംഗത്തുവന്നു. ഈ വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ നിന്ന് തയ്യാറാക്കിയതാണെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപിക്കുന്നു. ഇതിന്റെ തിരക്കഥയും സംവിധാനവും കെ ബാബുവിന്റേതാണെന്ന് ബിജു പരിഹസിച്ചു.

റിപ്പോര്‍ട്ടിലെ വസ്തുതകള്‍ അട്ടിമറിച്ചെന്നും ബിജു വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി സുകേശനെ സമ്മര്‍ദ്ദത്തിലാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ബിജു ആരോപിക്കുന്നു. അഞ്ചാം തീയതി തന്നെ സുകേശന്‍ വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനുശേഷം ഏഴാം തീയതിയാണ് അദ്ദേഹം തന്റെ മൊഴിയെടുക്കാന്‍ വന്നത്.

biju-ramesh

ഇതില്‍ തന്നെ ഗൂഢാലോചനയുണ്ടെന്ന് മനസിലാക്കാം. വസ്തുതകളും തെളിവുകളും വേണ്ടതു പോലെ പരിശോധിക്കാതെയാണ് സുകേശന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും ബിജു പറഞ്ഞു. താന്‍ സമര്‍പ്പിച്ച സിഡിയിലോ രേഖകളിലോ യാതൊരു തിരുത്തലും വരുത്തിയിട്ടില്ലെന്നും ബിജു വ്യക്തമാക്കി.

കെഎം മാണിക്ക് ബാറുടമകള്‍ മൂന്ന് തവണയായി പണം നല്‍കിയെന്ന് പറയുന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആദ്യം വിശ്വാസത്തിലെടുത്ത മൊഴികള്‍ പിന്നീട് കളവാണെന്ന് ബോധ്യപ്പെട്ടതായി വിജിലന്‍സ് പറയുന്നു. ഇതിലൊക്കെ പല കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നും ബിജു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+