കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ രാജിയോടെ യുഡിഎഫ് രക്ഷപ്പെട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ കെഎം മാണി രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് മാണിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഇത് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നവംബര്‍ 10 ന് വൈകീട്ട് നാല് മണിയ്ക്ക് യുഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മാണി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

KM Mani

രാജി വ്യക്തിപരമായ തീരുമാനം മാത്രമാണെന്നാണ് മാണി യോഗത്തില്‍ പറഞ്ഞത് എന്നാണ് വിവരം. സമ്മര്‍ദ്ദം മൂലമല്ല താന്‍ രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞുവത്രെ. മാണിയ്ക്കൊപ്പം ചീഫ് വിപ്പ് തോമസ് ഉണ്യാടനും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പിജെ ജോസഫ് കൂടി രാജി വയ്ക്കണം എന്ന ആവശ്യം മാണി യോഗത്തില്‍ ഉന്നയിച്ചുവെന്നും ജോസഫ് ഇതിന് സമ്മതം മൂളിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുഡിഎഫ് യോഗത്തില്‍ കെഎം മാണി തന്നെ രാജി പ്രഖ്യാപിയ്ക്കും എന്നാണ് വിവരം. മാണിയുടെ രാജി അംഗീകരിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിയ്ക്കാന്‍ ഇതോടെ യുഡിഎഫിന് സാധിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

കെഎം മാണി രാജി വച്ചാല്‍ പിന്നെ ആരായിരിയ്ക്കും ധനമന്ത്രി സ്ഥാനത്തേയ്ക്ക് വരിക എന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. മാണിയുടെ വിശ്വസ്തര്‍ ആരെങ്കിലും തന്നെ ആയിരിയ്ക്കും എന്നാണ് വിവരം. മാണിയുടെ മകന്‍ ജോസ് കെ മാണിയുടെ പേരും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Bar Bribe Case: KM Mani conveyed consent for resignation- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X