കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി രാജിവെക്കണമെന്ന് കോടതി സൂചിപ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യം

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: അഴിമതി ആരോപണത്തില്‍ വ്യക്തമായ തെളിവുള്ള സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന സൂചന കോടതി നല്‍കുന്നത് കേരള ചരിത്രത്തില്‍ ആദ്യമെന്ന് വിലയിരുത്തല്‍. മന്ത്രിമാരോ ഉദ്യോഗസ്ഥരോ സ്ഥാനത്തു തുടരുന്ന കാര്യത്തില്‍ പരോക്ഷമല്ലാതെ കോടതി സൂചന നല്‍കാറില്ല. എന്നാല്‍ ബാര്‍ കോഴക്കേസില്‍ തിരിച്ചാണ് സംഭവിച്ചത്.

മാണിയെ രക്ഷിക്കാനായി ഹൈക്കോടതിയില്‍ പോയി ഒടുവില്‍ മാണിയെ രാജിവെപ്പിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് കേരള സര്‍ക്കാര്‍. അത്രയും രൂക്ഷമായിട്ടായിരുന്നു കോടതിയുടെ പരാമര്‍ശം. നേരത്തെ ആര്‍ ബാലകൃഷ്ണ പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗവും മന്ത്രിയായിരുന്ന കെ.പി.വിശ്വനാഥനെതിരായ ആരോപണവും കോടതിയിലെത്തിയപ്പോള്‍ പരോക്ഷമായ സൂചന മാത്രമേ ഉണ്ടായിരുന്നുള്ളൂ.

high-court-kerala

എന്നാല്‍, മന്ത്രി മാണി ധാര്‍മികത മുന്‍നിര്‍ത്തണമെന്നാണ് ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടുതന്നെ ഒരു തരത്തിലും മാണിയെ രക്ഷിക്കാന്‍ യുഡിഎഫിനോ നേതാക്കള്‍ക്കോ സാധ്യമല്ല. മാണി രാജിവെക്കേണ്ടതില്ലെന്ന് ഇന്നലെവരെ പറഞ്ഞ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ക്ക് ഒറ്റ ദിവസംകൊണ്ട് മറിച്ചുപറയേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ്.

മാണിക്കെതിരായ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകേണ്ടതില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാരിന് ലഭിച്ച നിയമോപദേശം എന്നാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാണിയെ ഏതുവിധേനയും രക്ഷിച്ചെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നടപടിയെങ്കിലും കോടതി ഇടപെടല്‍ മാണിയുടെ രാജിയില്‍ എത്തിനില്‍ക്കുകയാണ്.

English summary
Bar bribe case; Setback for KM Mani as Kerala HC upholds decision on further
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X