കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ: ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിയ്ക്കണമെന്ന് കോടതി

Google Oneindia Malayalam News

തൃശൂര്‍: ബാര്‍ കോഴ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍മായക വിധി. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങാനാണ് കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്. അതിരൂക്ഷമായ ഭാഷയില്‍ ആണ് കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്.

കെ ബാബുവിനെതിരെ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണം. കോടതിയുടെ മേല്‍നോട്ടത്തിലാകണം അന്വേഷണം എന്നും ഉത്തരവില്‍ പറയുന്നു.

K Babu

വിജിലന്‍സിന് ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇല്ലെന്ന് കോടതി പറഞ്ഞു. ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ പത്ത് ദിവസം കൊണ്ട് തന്നെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാമായിരുന്നു എന്നും കോടതി പറഞ്ഞു.

കെ ബാബുവിനെതിരെയുള്ള ക്വിക്ക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചപ്പോഴാണ് കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് കോടതി ആടച്ചുപൂട്ടണോ എന്നും കോടതി ചോദിച്ചു.

കോടതി മണ്ടനാണെന്ന് കരുതരുതെന്ന പരാമര്‍ശവും ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. കോടതിയെ വിജിലന്‍സ് കൊഞ്ഞനം കുത്തുകയാണോ എന്നും ചോദിച്ചു.

ബിജു രമേശിനെതിരേയും കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

English summary
Bar Bribe Case: Vigilance Court asks Vigilance to file FIR against Minister K Babu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X