എല്‍ഡിഎഫ് ഹര്‍ത്താല്‍ പാലായില്‍ മാത്രം, ബിജെപി പക്ഷേ കേരളം സ്തംഭിപ്പിക്കും
തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ എല്‍ഡിഎഫ് മൃദു സമീപനം സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ റോള്‍ ബിജെപി ഏറ്റെടുക്കുന്നു. സംസ്ഥാന വ്യാപകമായ ഹര്‍ത്താലിനാണ് പാര്‍ട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.
ബാര്‍ കോഴ വിഷയത്തില്‍ കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം പാലായില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇതിനെ കടത്തിവെട്ടിയാണ് ബിജെപി സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ജനുവരി 27 നാണ് ഹര്‍ത്താല്‍. കെഎം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക, സര്‍ക്കാര്‍ രാജിവച്ച് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. കേസ് സിബിഐ അന്വേഷിക്കണം എന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്.
യഥാര്‍ത്ഥത്തില്‍ സിപിഎമ്മിന്റെ മൗനം ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന വ്യാപകമായ ഒരു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതോടെ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലാഭം ഉണ്ടാക്കാനാകും എന്നാണ് പ്രതീക്ഷ. ഒരു ഘട്ടത്തില്‍ കെഎം മാണി ബിജെപിയുമായി സഹകരിക്കുമെന്ന് പോലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, അത്തരം ഒരു സാധ്യത ബിജെപി ഇപ്പോള്‍ ആലോചിക്കുന്നതേ ഇല്ല.
കോഴ വിഷയത്തില്‍ മാണിക്കും സര്‍ക്കാരിനും എതിരെ അതി ശക്തമായി രംഗത്തിറങ്ങിയ ആര്‍ ബാലകൃഷ്ണ പിള്ള ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ഹര്‍ത്താലിന് മുന്നോടിയായ ജനുവരി 23നും 24 നും പഞ്ചായത്ത് തലത്തില്‍ പന്തം കൊളുത്തി പ്രകടനത്തിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട. 24 ന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും നടക്കും.












Click it and Unblock the Notifications