കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴക്കേസില്‍ നിയമസഭയില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ കെ ബാബു രാജിവയ്ക്കണമെന്ന് അവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഭരണപക്ഷ എംഎല്‍എമാര്‍ മോശം പരാമര്‍ശം നടത്തി എന്നാരോപിച്ച് പ്രതിപക്ഷം നടുക്കളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സഭാ രേഖകളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകില്ലെന്ന സിപീക്കറുടെ ഉറപ്പോടെ പ്രതിപക്ഷം ഇരിപ്പിടങ്ങളിലേക്ക് മടങ്ങി ചോദ്യോത്തരവേള ആരംഭിക്കുകയും ചെയ്തു.

niyamasabha

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, സഭ നിര്‍ത്തിവച്ച് വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി.ദിവാകരന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു.

വിലക്കയറ്റത്തെ കാര്യക്ഷമമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. അരിയുടെ വില വര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പരിപ്പ് വര്‍ഗങ്ങളുടെ വില വര്‍ദ്ധനയ്ക്ക് കാരണം ദേശീയ തലത്തിലുള്ള വര്‍ദ്ധനയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ബാബുവിനെതിരായ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ആദ്യദിനം അടിയന്തര പ്രമേയത്തിന് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭയുടെ ആദ്യദിനം പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു.

English summary
Opposition MLAs protested on the 2nd day of the 15th Assembly session demanding resignation of Excise minister K Babu in the bar bribery case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X