തിരുത്തല്‍ വേണ്ട ഇടത്ത് തിരുത്തലുണ്ടാകും, പാര്‍ട്ടി സെക്രട്ടറിയാവുക എന്നത് വെല്ലുവിളിയല്ല: എംവി ഗോവിന്ദൻ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ കുറിച്ച് മോശം അഭിപ്രായം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മന്ത്രിസ്ഥാനത്ത് താന്‍ സംതൃപ്തനായിരുന്നുവെന്നും സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷമുളള ആദ്യത്തെ വാര്‍ത്താ സമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉണ്ടാകുന്നതില്‍ പ്രശ്‌നമില്ല. മന്ത്രിസഭയുടെ പ്രവര്‍ത്തനം മോശമായിട്ടില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
പാര്‍ട്ടി സെക്രട്ടറിയായിരിക്കുക എന്നത് വെല്ലുവിളിയല്ല. തന്നെ സംസ്ഥാന സെക്രട്ടറിയാക്കാനുളള തീരുമാനം കൈക്കൊണ്ടത് പാര്‍ട്ടിയാണ്. അത് അനുസരിക്കുന്നു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വിമര്‍ശനം ഉയര്‍ന്നാല്‍ അതിനെ സ്വാഗതം ചെയ്യുന്നു. തിരുത്തല്‍ വേണ്ട ഇടങ്ങളില്‍ തിരുത്തലുണ്ടാകും. പ്രതിസന്ധികളെ അതിജീവിച്ച് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും ഒരിക്കലും പിന്നോട്ടേക്ക് ഇല്ലെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നത് സംബന്ധിച്ചുളള തീരുമാനം പാര്‍ട്ടി ആലോചിച്ച ശേഷമെടുക്കും. മന്ത്രിസഭയിലെ മാറ്റത്തിലും പാര്‍ട്ടി തീരുമാനമെടുക്കും. മുന്‍മന്ത്രിമാര്‍ തിരിച്ചെത്തുമെന്നുളളതൊക്കെ മാ്ധ്യമ സൃഷ്ടി മാത്രമാണെന്നും എംവി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ചില ഘട്ടങ്ങളില്‍ ഉണ്ടായിരുന്ന വിഭാഗീയത പരിഹരിച്ച് പാര്‍ട്ടി മുന്നോട്ട് പോയിട്ടുണ്ട്. ഗവര്‍ണറെ കുറിച്ചുളള നിലപാടില്‍ മാറ്റമില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ഗ്ലാമറസിന്റെ അങ്ങേയറ്റം...അമല..എജ്ജാതി ലുക്ക്, ഇത് പൊളിച്ചെന്ന് ആരാധകര്‍












Click it and Unblock the Notifications