പൈല്‍സിനു വേണ്ടി പ്രത്യേകം ക്ലിനിക്ക്; ഫീസ് 4000 മുതല്‍ 15000 വരെ, ബംഗാളി വ്യാജന്‍ പിടിയില്‍
അടിസ്ഥാന യോഗ്യത ഒന്നും ഇല്ലാതെയാണ് ഇയാള്‍ രോഗികളെ ചികിത്സിച്ചിരുന്നത്. ഡിവൈഎസ്പി കെജി ബാബുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ദിപാകര്‍ മണ്ടല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
ആലുവ: അന്യസംസ്ഥാനക്കാരനായ വ്യാജ ഡോക്ടര്‍ ആലുവയില്‍ പിടിയില്‍. ദിപാകര്‍ മണ്ടല്‍ (31) ആണ് ആലുവയില്‍ പിടിയിലായത്. പശ്ചിമബംഗാളിലെ നാദിയ ജില്ലക്കാരനാണ് വ്യക്തി. അടിസ്ഥാന യോഗ്യത ഒന്നും ഇല്ലാതെയാണ് ഇയാള്‍ രോഗികളെ ചികിത്സിച്ചിരുന്നത്. ഡിവൈഎസ്പി കെജി ബാബുകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ദിപാകര്‍ മണ്ടല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
പ്രിന്‍സിപ്പല്‍ എസ്‌ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആലുവ പമ്പ് കവല എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിനു സമീപം വാടപ വീട്ടില്‍ ഒരു വര്‍ഷത്തോളമായി ഇയാള്‍ ചികിത്സ നടത്തി വരികയായിരുന്നു. പിന്നാട് ഒരു മാസം മുമ്പ് പൈല്‍സിന് വേണ്ടി മാത്രമായി ഒരു ക്ലിനിക്ക് തുറക്കുകയായിരുന്നു.

ചികിത്സയ്ക്ക്
പൈല്‍സ് രോഗ ചികിത്സയ്ക്കായി 4000 മുതല്‍ 15,000 രൂപ വരെയാണ് ഇയാള്‍ ചികിത്സയ്ക്കായി ഫീസ് ഈടാക്കിയിരുന്നത്.

വ്യാജ ഡോക്ടര്‍
അടിസ്ഥാന യോഗത്യതകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു ദിപാകര്‍ മണ്ടലിന്റെ ചികിത്സ.

സ്ത്രീകളും
അന്യസംസ്ഥാനക്കാരായിരുന്നു ഇവിടെ കൂടുതലും ചികിത്സ തേയിയിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരും ഇവിടെ ചികിത്സ തേടിയിരുന്നതായി ക്ലിനിക്കില്‍ നിന്ന് കണ്ടെടുത്ത രേഖകഖില്‍ നിന്ന് വ്യക്തമാണ്.

ക്ലിനിക്ക്
അഞ്ച് വര്‍ഷത്തോളം തൃശ്ശൂര്‍ ഒല്ലൂരില്‍ ആരോഗ് എന്ന പേരില്‍ ക്ലിനിക്ക് നടത്തിയിരുന്നതായും പ്രതി പറഞ്ഞു.

ചിത്രം
രോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കാണിച്ച് രോഗികളെ ഭയപ്പെടുത്തിയാണ് ഇയാള്‍ ആദ്യം വരുതിയിലാക്കുക.












Click it and Unblock the Notifications