ദിലീപിനെ ജനപ്രിയനാക്കി, ഒടുവില്‍ അറംപറ്റിയ സിനിമയും... പിന്തുണയുമായി അയാളും ജയിലില്‍
രാവിലെയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ജയിലിലെത്തിയത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദിലീപിന് സിനിമാമേഖലയില്‍ നിന്നു പിന്തുണയേറുന്നു. ഓണത്തിനു മുമ്പ് തുടങ്ങിയ ജയിലിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് ചൊവ്വാഴ്ചയും തുടര്‍ന്നു. നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ അടക്കം പലരും ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തി. ദിലീപിനെ ജനപ്രിയനായനാക്കുന്നതില് നിര്‍ണായക പങ്ക് വഹിച്ച തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ജയിലില്‍ വന്നിരുന്നു.

സന്ദര്‍ശകരുടെ ഒഴുക്ക്
ഹൈക്കോടതി രണ്ടാം തവണയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയതോടെയാണ് ജയിലിലേക്ക് സന്ദര്‍ശകര്‍ വര്‍ധിച്ചത്. അതുവരെ സിനിമാമേഖലയില്‍ നിന്നുള്ള വളരെ കുറച്ചുപേരും അമ്മയും സഹോദരനും മാത്രമേ ജയിലില്‍ എത്തിയിരുന്നുള്ളൂ.

കാവ്യയുടെ വരവ്
ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവന് ജയിലിലെത്തിയത്. മകള്‍ മീനാക്ഷിയും കാവ്യയുടെ അച്ഛന് മാധവനും ഒപ്പമുണ്ടായിരുന്നു. ജയിലില്‍ നിന്നു പുറത്തിറങ്ങിയ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങുകയും ചെയ്തു.

ഹരിശ്രീ, നാദിര്‍ഷാ...
സിനിമാ മേഖലയില്‍ ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഹരിശ്രീ അശോകന്, നാദിര്‍ഷാ എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, സംവിധായകന് രഞ്ജിത്ത്, കോമഡി താരം ഏലൂര്‍ ജോര്‍ജ് എന്നിവരും ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

ഓണക്കോടിയുമായി ജയറാം
തിരുവോണ ദിവസം ഓണക്കോടിയുമായിട്ടാണ് ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജയറാം ജയിലിലെത്തിയത്. എല്ലാം വര്‍ഷവും തങ്ങള്‍ പരസ്പരം ഓണക്കോടി കൈമാറാറുണ്ടെന്നും ഇത്തവണയും ഇതിനു മുടക്കം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയറാം പ്രതികരിച്ചിരുന്നു.

ബെന്നിയെത്തി
ദിലീപിന് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ചൊവ്വാഴ്ച രാവിലെയാണ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത്. കല്ല്യാണരാമന്‍, കുഞ്ഞിക്കൂനന്, ചാന്തുപൊട്ട്, സ്പാനിഷ് മസാല, സൗണ്ട് തോമ തുടങ്ങിയ സിനിമകള്‍ക്കു തിരക്കഥയൊരുക്കിയത് അദ്ദേഹമാണ്. ഒടുവില്‍ ദിലീപിന്റെ ജീവിതത്തില്‍ അറംപറ്റിയ സിനിമയായി മാറിയ വെല്‍കം ടു സെന്‍ട്രല്‍ ജയിലെന്ന സിനിമയ്ക്കും തൂലിക ചലിപ്പിച്ചത് ബെന്നിയായിരുന്നു. ജയിലില്‍ സന്ദര്‍ശിച്ചു മടങ്ങിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

സുധീര്‍ വന്നു
ദിലീപിന്റെ സിഐഡി മൂസയെന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട വില്ലന്‍ സുധീറും ആലുവ സബ് ജയിലില്‍ സന്ദര്‍ശനം നടത്തി. നേരത്തേ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ദിലീപിന് പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് സുധീര്‍. ബെന്നി പി നായരമ്പലവും സുധീറും ഒരുമിച്ചാണ് ജയിലില്‍ ദിലീപിനെ കണ്ടത്. ഇവരെ കൂടാതെ ജോര്‍ജേട്ടന്‍സ് പൂരമെന്ന സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന് എന്നിവരും രാവിലെ ജയിലില്‍ വന്നു.

ദിലീപിന് പിന്തുണയുമായി ഗണേഷ്
ജയിലില്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയ ഗണേഷ് ദിലീപിനു പിന്തുണ പ്രഖ്യാപിച്ചു. ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ കൂടെ നില്‍ക്കേണ്ട സമയമാണിതെന്നും പോലീസ് കള്ളക്കേസ് എടുക്കുമെന്ന് ഭയന്നു താരത്തെ തള്ളിപ്പറയരുതെന്നും ഗണേഷ് പറഞ്ഞു.

ദിലീപ് നാളെ ഇറങ്ങും
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപ് ബുധനാഴ്ച ജയിലില്‍ നിന്നും പുറത്തിറങ്ങും. രാവിലെ ഏഴു മുതല്‍ 11 മണി വരെയൊണ് കോടതി അദ്ദേഹത്തിനു അനുമതി നല്‍കിയത്. ഈ സമയം കഴിഞ്ഞാല്‍ ജയിലില്‍ തിരിച്ചെത്തണം. അങ്കമാലി കോടതിയിലാണ് ദിലീപ് കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയത്.

വീണ്ടും ഹൈക്കോടതിയെ സമീപിക്കും
ജാമ്യം തേടി മൂന്നാം തവണയും ഹൈക്കോടതിയെ തന്നെ സമീപിക്കാനാണ് ദിലീപിന്റെ നീക്കം. അടുത്ത ദിവസം തന്നെ ദിലീപിന്റെ അഭിഭാഷകന് രാമന് പിള്ള പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications