സജി നന്ത്യാട്ടിന്റേത് നെറികെട്ട പരാമർശം!! ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി!! ഇത് സിനിമ മേഖലയിൽ മാത്രം!!
നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പറഞ്ഞ നടൻ മാപ്പ് പറഞ്ഞ് അധികമാകുന്നതിനു മുമ്പെയാണ് നിർമ്മാതാവ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
ആക്രമിക്കപ്പെട്ട നടിക്കെതിരെ ചാനൽ ചർച്ചയിൽ നിർമ്മാതാവ് സജി നന്ത്യാട്ട് നടത്തിയ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ഇത്ര നിസാരമായി കാണുകയും അപമാനിക്കുകയും എന്താണ് പറയുന്നതെന്ന് യാതൊരു ബോധമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന സജി നന്ത്യാട്ടിനെ പോലെയുള്ളവരെ എന്തുകൊണ്ട് ഇവരുടെ സംഘടനകൾ നിയന്ത്രിക്കുകയോ ശാസിക്കുകയോ ചെയ്യുന്നില്ലെന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ആക്രമിക്കപ്പെട്ട നടി നുണ പറയുകയാണെന്ന തരത്തിൽ സലിംകുമാർ പരാമർശം നടത്തിയതിന് പിന്നാലെയാണ് സജി നന്ത്യാട്ട് കഴിഞ്ഞ ദിവസം ചാനൽ ചർച്ചയ്ക്കിടെ നടിയെ അപമാനിക്കുന്നതരത്തിൽ പരാമർശം നടത്തിയത്. ഇതിനെ വിമർശിച്ചാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്.

നടനു പിന്നാലെ
നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പറഞ്ഞ നടൻ മാപ്പ് പറഞ്ഞ് അധികമാകുന്നതിനു മുമ്പെയാണ് നിർമ്മാതാവ് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. സലിം കുമാറാണ് ദിലീപിനെ പിന്തുണച്ച് നടിക്കെതിരെ മോശം പരാമർശം നടത്തിയത്. ഇത് വിവാദമായതോടെയാണ് സലിംകുമാർ മാപ്പ് പറഞ്ഞത്.

എന്തുകൊണ്ട് നിയന്ത്രിക്കുന്നില്ല
ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ഇത്ര നിസാരമായി കാണുകയും അപമാനിക്കുകയും എന്താണ് പറയുന്നതെന്ന് യാതൊരു ബോധമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന സജി നന്ത്യാട്ടിനെ പോലെയുള്ളവരെ എന്തുകൊണ്ട് ഇവരുടെ സംഘടനകൾ നിയന്ത്രിക്കുകയോ ശാസിക്കുകയോ ചെയ്യുന്നില്ലെന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. ഇത് തന്നെ വേദനിപ്പിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി.

മറ്റ് സ്ത്രീപ്രവർത്തകരെ ബാധിക്കുന്നില്ലെ?
നടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുളളൂ എന്ന സജി നന്ത്യാട്ടിന്റെ പരിഹാസം സിനിമയിലെ മറ്റ് സ്ത്രീ പ്രവർത്തകരെ ബാധിക്കുന്നില്ലെയെന്ന് ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. എന്തുകൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും അവർ ചോദിച്ചു.

സിനിമ മേഖലയിൽ ഐക്യമില്ല?
മറ്റേത് തൊഴിലിടങ്ങളിലായാലും ഇത്തരത്തിൽ സ്ത്രീയെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവനകളുണ്ടാകുമ്പോൾ ഒത്തൊരുമയോടെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരും സഹപ്രവർത്തകയ്ക്കായി ഒന്നിച്ച് നിൽക്കുന്നത് കാണാമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സിനിമ മേഖലയിൽ ഐക്യമില്ലെന്ന് ഭാഗ്യലക്ഷ്മി പറയാതെ പറയുന്നുണ്ട്.

ഇന്ന് നടിയെങ്കിൽ നാളെ നിങ്ങൾ
ഇന്ന് നടിക്കെതിരെയാണെങ്കിൽ നാളെയത് നിങ്ങളിലൊരാൾക്കെതിരെയായിരിക്കാമെന്നുകൂടി ചിന്തിക്കണമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഈ വിഷയത്തിൽ മാത്രമല്ല മറ്റേത് വിഷയത്തിലായാലും തന്റെ സഹപ്രവർത്തകയെ അപമാനിച്ചാൽ അത് സ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആരൊക്കെ മൗനം പാലിച്ചാലും തനിക്ക് വ്യക്തിപരമായ പ്രതിഷേധം ഉണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

പ്രതിഷേധം അറിയിക്കുന്നു
നടികളോട് മാത്രമല്ല സിനമയിലെ സകല മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തോടും ഇങ്ങനെയൊരു നെറികെട്ട പ്രസ്താവന നടത്തിയ വ്യക്തിയെ നിയന്ത്രിക്കാത്ത നിർമ്മാതാക്കളുടെ സംഘടനയോടും താൻ അങ്ങേയറ്റം വേദനയോടെ ശക്തമായി പ്രതിഷേധം അറിയിക്കുകയാണെന്ന് പറഞ്ഞാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

നന്ദ്യാട്ടിന്റെ പരാമർശം
പീഡനത്തിനിരയായ നടി വെറും രണ്ടര മണിക്കൂറാണ് പീഡിപ്പിക്കപ്പെട്ടതെന്നും എന്നാൽ ഇതിൻറെ പേരിൽ കഴിഞ്ഞ നാലു മാസമായി ദിലീപ് പീഡിപ്പിക്കപ്പെടുകയാണെന്നും സജി നന്ദ്യാട്ട് പറഞ്ഞതാണ് വിവാദമായിരിരിക്കുന്നത്. ഏഷ്യനെറ്റ് ന്യൂസ് അവറിലായിരുന്നു സജിയുടെ പരാമർശം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications