ജെറ്റ് എയര്‍വേസില്‍ നിന്ന് ഭരത് ഭൂഷണ്‍ ആനുകൂല്യം കൈപ്പറ്റി
ദില്ലി: ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ ഉള്‍പ്പടെയുള്ളവര്‍ ജെറ്റ് എയര്‍വേസില്‍ നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതിന് തെളിവുകള്‍. തെഹല്‍ക്കയാണ് തെളിവുകള്‍ ഉള്‍പ്പടെയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറാലായിരിയ്‌ക്കെ ജെറ്റ് എയര്‍വേസില്‍ നിന്ന് യാത്രാ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പത്ത് പേര്‍ക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി ലഭ്യമാക്കിയെന്നാണ് തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിജിസിഎ ആര്‍ക്കൊക്കെ വേണ്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തും എന്ന് പരിശോധിയ്ക്കുന്നതിനിടെയാണ് ഭരത് ഭൂഷണ്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ടിക്കറ്റുകള്‍ സ്വന്തമാക്കിയ കാര്യം കണ്ടെത്തിയത്. എന്നാല്‍ ജെറ്റ് എയര്‍വേസ് ഇക്കാര്യം സിബിഐയില്‍ നിന്ന് മറച്ചുവെച്ചു.

നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരെ ഒഴിവാക്കിയാണ് ജെറ്റ് എയര്‍വേസ് ഭരത് ഭൂഷണ് പത്ത് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കിയത്. അമൃത്സര്‍-ദില്ലി ജെറ്റ് എയര്‍വേസിലാണ് യാത്ര നടത്തിയിരിയ്ക്കുന്നത്. ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ വാങ്ങുകയും വിമാന കമ്പനികള്‍ക്ക് പ്രത്യുപകാരങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്നും ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. ചീഫ് സെക്രട്ടറിയ്‌ക്കെതിരെ മുന്‍പും ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications