ഭാരത രത്‌നയുടെ വില പോയെന്ന് ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: സച്ചിന് ഭാരത രത്‌നം നല്‍കിയതോടെ ആ പുരസ്‌കാരത്തിന്റെ വില നഷ്ടപ്പെട്ടെന്ന് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ആണ് ചെറിയാന്‍ ഫിലിപ്പ് ഇത്തരത്തില്‍ സ്റ്റാറ്റസ് ഇട്ടത്.
എന്നാല്‍ ഇത് കണ്ട് സച്ചിന്‍ ആരാധകര്‍ വെറുതേ ഇരുന്നില്ല. ഫേസ് ബുക്ക് കമന്റില്‍ പറയാവുന്നതും പറയന്‍ പാടില്ലാത്തതും ആയ ഒരു പാട് പ്രതികരണങ്ങള്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ചെറിയാന്‍ ഫിലിപ്പിന് കിട്ടി ബോധിച്ചു. അതിന്റെ ഫലം ഉടനടി ഉണ്ടാവുകയും ചെയ്തു. അദ്ദേഹം തന്റെ പോസ്റ്റ് തന്നെ അങ്ങ് പിന്‍ വലിച്ചു.

തന്റെ സ്വന്തം വാളില്‍ നിന്ന് ആ പോസ്റ്റ് നീക്കിയെങ്കിലും ഫേസ് ബുക്കില്‍ ഇപ്പോഴും ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തെപ്പറ്റി ചര്‍ച്ചകള്‍ തുടരുകയാണ്. സച്ചിന്‍ ഇത്രനാളും ചെയ്തുപോന്ന സാമൂഹ്യ സേവനങ്ങളുടേയും മറ്റും കണക്കുകകളുടെ പിന്‍ബലത്തിലാണ് ചെറിയാന്‍ ഫിലിപ്പിന് നേരെയുള്ള ആക്രമണം.
എന്നാല്‍ ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ചുകൊണ്ടും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ് മരിച്ചിട്ട് ഇത്രവര്‍ഷമായിട്ടും അദ്ദേഹത്തിന് ഭാരത രത്‌ന കൊടുക്കാത്തവര്‍, സച്ചിന്‍ വിരമിച്ച് മണിക്കൂറുകള്‍ക്കകം പുരസ്‌കാരം പ്രഖ്യാപിച്ചത് വിലകെട്ട പണിയായിപ്പോയി എന്ന് പറയുന്നവരും ഉണ്ട്.
പുതിയൊരു ഉള്‍പാര്‍ട്ടി വിവാദത്തിന് തിരിതെളിയിക്കാവുന്ന ഒരു പോസ്റ്റ് കൂടി ഇപ്പോള്‍ ചെറിയാന്‍ ഫിലപ്പിന്റെ പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എല്ലാ മാര്‍ഗ്ഗങ്ങളും അടയുമ്പോള്‍ അവസാനമായി ഉപയോഗിക്കേണ്ട സമര ആയുധമാണ് ഹര്‍ത്താന്‍ എന്നാണ് ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications