കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; കൊട്ടാരം റോഡിലെ വീട്ടില്‍ നിന്ന് കവര്‍ന്നത് 180 പവന്‍...

കോഴിക്കോട് നഗരത്തില്‍ കൊട്ടാരം റോഡില്‍ വന്‍ കവര്‍ച്ച, വീടിന്‍റെ വാതില്‍ തകര്‍ത്ത് 180ഓളം പവന്‍ കവര്‍ന്നു.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. നടക്കാവ് കൊട്ടാരം റോഡില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് നൂറ്റി എണ്‍പതോളം
പവന്‍ മോഷണം പോയി. വീടിന്റെ മുന്‍വാതിലി തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കൊട്ടാരം റോഡില്‍ തച്ചേരിപറമ്പ് ആമിന അബ്ദുള്‍ സമദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കിയെത്തിയ മോഷ്ടാക്കള്‍ വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍മാര്‍ കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണം മോഷ്ടിക്കുകയായിരുന്നു.

gold-robbery

വീട്ടില്‍ ആമിന ഒറ്റക്കാണ് താമസം. മിക്കപ്പോഴും രാത്രി തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടില്‍ പോയാണ് കിടന്നുറങ്ങാറ്. മോഷ്ണം നടക്കുന്ന ദിവസവും അഴര്‍ സഹോദരിയുടെ വീട്ടിലായിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. ആസൂത്രിതമായ മോഷണമാണ് നടന്നതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആമിന വീട്ടില്‍ എത്തിച്ചത്.

വീട്ടില്‍ സ്വര്‍ണമുള്ള വിവരവും ആമിന രാത്രി വിട്ടിലുണ്ടാകില്ലെന്നും അറിയാവുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് ബോലീസ് പറയുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ ഉമ ബഹ്‌റയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. ഇതാദ്യമായാണ് കോഴിക്കോട് നഗരത്തില്‍ ഇത്രയും വലിയ മോഷണം നടക്കുന്നത്‌

English summary
Big gold theft in Kozhikode Police start investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X