Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍ഷ ആരെയാണ് ചതിച്ചത്: എന്തിനാണ് ഇത്ര കണ്ണുകടി, റോബിനെ വലിച്ചിഴക്കുകയാണെന്നും വ്ളോഗർ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ജേതാവ് ദില്‍ഷ പ്രസന്നന്റെ പുതിയ വീടിന്റെ 'ഗൃഹപ്രവേശന' ചടങ്ങ് കഴിഞ്ഞ ദിവസായിരുന്നു നടന്നത്. ദില്‍ഷയ്ക്കൊപ്പം സഹോദരങ്ങളും ചേർന്നാണ് സ്വദേശമായ കൊയിലാണ്ടിയില്‍ വീടുവെച്ചത്. ജീവിതത്തില്‍ ഏറെ സന്തോഷം തോന്നുന്നതും അതേസമയം തന്നെ അഭിമാനകരവുമായ നിമിഷമാണ് ഇതെന്നായിരുന്നു പുതിയ വീട് വെച്ചതിനെക്കുറിച്ച് ദില്‍ഷ പറഞ്ഞത്.

നിരവധിയാളുകള്‍ താരത്തെ അഭിനന്ദിച്ചെത്തിയപ്പോള്‍ ചുരുക്കം ചിലരാവട്ടെ വലിയ രീതിയിലുള്ള അധിക്ഷേപവുമായി രംഗത്തെത്തി. ഇത്തരം പ്രവണതകള്‍ക്കെതിരെ രൂക്ഷ വിമർശനമാണ് യൂട്യൂബ് വ്ളോഗറായ സായി നടത്തുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ആഡംബര വീട് സ്വന്തമാക്കി ദില്‍ഷ

ആഡംബര വീട് സ്വന്തമാക്കി ദില്‍ഷയെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയത്. ദില്‍ഷയെ സംബന്ധിച്ചുള്ള ഏതൊരു വാർത്തയ്ക്കും താഴെ ഒരുപാട് കമന്റുകള്‍ വരും. അതിനെ ടോക്സിക് കമന്റെന്നൊന്നും ഞാന്‍ പറയുന്നില്ല. എന്നിട്ട് വേണം, ഞാന്‍ ചില ആരാധകരെ ടോക്സിക്കെന്ന് വിളിച്ചെന്ന പ്രചരണം ഉണ്ടാവാന്‍. ഇതൊക്കെ ടോക്സിക്കാണോ അല്ലയോ എന്ന് നിങ്ങള്‍ തന്നെ ആലോചിച്ച് നോക്കുക.

ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും കാലമാവുകയും

ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും കാലമാവുകയും അവർ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ തീരുകയും ചെയ്തു. എല്ലാരും തന്നെ സെറ്റിലായി, അവരെല്ലാം അവരുടെ കരിയറുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. എല്ലാത്തിലും ഉപരി അടുത്ത സീസണ്‍ തുടങ്ങാറുമായി. എന്നാല്‍ ആളുകള്‍ ചിലരെ ടാർഗറ്റ് ചെയ്യുന്നത് നിർത്തിയിട്ടില്ലെന്നും സായി പറയുന്നു.

ദില്‍ഷുടേയോ ബ്ലെസ്ലിയുടേയോ റോബിന്റേയോ

ദില്‍ഷുടേയോ ബ്ലെസ്ലിയുടേയോ റോബിന്റേയോ ഭാഗത്ത് നിന്നും എന്തെങ്കിലുമൊക്കെ തെറ്റ് സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ ചൂണ്ടിക്കാട്ടും. ആ പ്രമോഷന്റെ സംഭവമൊക്കെ അതായിരുന്നു. എന്നാല്‍ ഇവിടെ നടക്കുന്നതെന്താണ്, ഒരു വീട് വെക്കുക എന്നൊക്കെ പറയുന്നത് വലിയൊരു നേട്ടവും സന്തോഷം നല്‍കുന്ന കാര്യവുമാണ്. അത് അറിയുമ്പോള്‍ മറ്റുള്ളവരും സന്തോഷിക്കുകയാണ് വേണ്ടത്.

Hair Care- മുടി വളരണോ? കശുവണ്ടി മാത്രം മതി.. ഗുണങ്ങൾ അറിയാം

എന്നാല്‍ ആ അവസരത്തില്‍ ചിലർ വന്ന്

എന്നാല്‍ ആ അവസരത്തില്‍ ചിലർ വന്ന് ഇത് നിനക്ക് അർഹതപ്പെട്ട വീടല്ല, ഔദാര്യം കിട്ടിയതാണൊന്നൊക്കെ പറയുന്നത്. ആഢംബര വീട് എന്ന ഹെഡ്ഡും ഒരു പ്രശ്നമാണ്. ദില്‍ഷ ഒരിക്കലും ഏതെങ്കിലും മാധ്യമങ്ങളോട് പോയി വന്ന് എന്റെ ആഢംബര വീട് കാണൂ എന്ന് പറഞ്ഞിട്ടില്ല. അത്യാവശ്യം ക്ലിക്ക് ബൈറ്റ് കിട്ടാന്‍ വേണ്ടിയാണ് ചാനലുകള്‍ ഇങ്ങനെ ചെയ്യുന്നത്. ഇത് അവസാനം കറങ്ങിത്തിരിഞ്ഞ് ദില്‍ഷയുടെ തലയിലേക്ക് തന്നേയെത്തുന്നു.

ഹെഡ് വായിച്ച് നേരെ കമന്റിലേക്ക് വന്ന്

ഹെഡ് വായിച്ച് നേരെ കമന്റിലേക്ക് വന്ന് ദില്‍ഷയ്ക്കെതിരെ അധിക്ഷേപങ്ങള്‍ നടത്തുകയാണ്. ചതിച്ചും ജനങ്ങളെ പറ്റിച്ചും ഉണ്ടാക്കിയതൊന്നും നിലനില്‍ക്കില്ലെന്നാണ് ഒരാളുടെ കമന്റ്. ആരെയാണ് ദില്‍ഷ ചതിച്ചത്, ഏത് ജനങ്ങളെയാണ് ദില്‍ഷ പറ്റിച്ചത്. കമന്റിട്ട ആളുകള്‍ക്ക് അതൊന്ന് പറഞ്ഞ് തരാന്‍ സാധിക്കുമോയെന്നും വ്ളോഗർ ചോദിക്കുന്നു.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് നിങ്ങള്‍

നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്ക് നിങ്ങള്‍ വോട്ടുകൊടുത്തു. അല്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന വേറൊരു വ്യക്തി വന്ന് പറഞ്ഞിട്ട് നിങ്ങള്‍ വോട്ട് ചെയ്തു. അങ്ങനെ അവർ ജയിച്ചു. പറ്റിക്കുന്ന കാര്യമൊക്കെ പറഞ്ഞപ്പോള്‍ അവർ വന്നിട്ട് എനിക്ക് കിട്ടിയ കാശ് തിരിച്ച് തരാമെന്നൊക്കെ പറഞ്ഞപ്പോഴേക്കും ഓടിപ്പോയി മെസേജ് അയച്ചവരുണ്ട്. അത് ഇമോഷന്റെ പുറത്ത് പറഞ്ഞതായി കണ്ട് ഒഴിവാക്കി കളയണം.

മറ്റ് ചിലരാവട്ടെ ഡോക്ടർ റോബിനേയും

മറ്റ് ചിലരാവട്ടെ ഡോക്ടർ റോബിനേയും ഇതിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നുണ്ട്. അതെന്തിനാണ്, അതുകൊണ്ട് മറ്റ് ചിലർ 'ഡോക്ടറുടെ വോട്ടുകൊണ്ട് ജയിച്ച്, അല്ലെങ്കില്‍ പോയേനെ' എന്ന കമന്റും നടത്തി. ഡോക്ടറുടെ പേര് വലിയ തോതില്‍ ദില്‍ഷയ്ക്കെതിരെ പ്രചരണം നടത്തുന്നു. ചിലാരവട്ടെ ലൈഫ് മിഷന്‍ വീടെന്നും പറഞ്ഞാണ് പരിഹാസം. അത്തരം വീടുകള്‍ക്ക് തന്നെ എന്താണ് പ്രശ്നം.

ഒരാള്‍ക്ക് സമാധാനപരമായി കിടന്നുറങ്ങാന്‍

ഒരാള്‍ക്ക് സമാധാനപരമായി കിടന്നുറങ്ങാന്‍ ഒരു വീട് കിട്ടുമ്പോള്‍ എന്തിനാണ് ഈ പരിഹാസമൊക്കെ. അതേസമയം ഈ വീട് നേരത്തെ കാണിച്ചതാണല്ലോയെന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്. എന്നാല്‍ ഒരു വീട് എന്ന് പറയുന്നത് പണികള്‍ എല്ലാം കഴിഞ്ഞ് കയറിക്കൂടുന്നതാണ്. ചിലർ അങ്ങനെ അല്ലാത്തവരും ഉണ്ടാവും.

ഈ വീട് നേരത്തെ വാങ്ങിയിട്ടുണ്ടാവാമെങ്കിലും

ഈ വീട് നേരത്തെ വാങ്ങിയിട്ടുണ്ടാവാമെങ്കിലും പണികള്‍ പൂർത്തിയാക്കിയത് ദില്‍ഷ കൂടി വന്നിട്ടാവും. ഒരാള്‍ ഒരു വീട് വെക്കുമ്പോള്‍ എന്തിനാണ് ഇത്ര കണ്ണുകടി. ഡോക്ടർ റോബിനൊക്കെ ആരുടേയും പ്രശ്നങ്ങള്‍ക്ക് ഇല്ലാതെ അങ്ങേരുടെ കാര്യവുമായി മുന്നോട്ട് പോവുകയാണ്. അയാളെയൊക്കെ ഇതിലേക്ക് വലിച്ചിടുന്നത് എന്തിനാണെന്നും സായി ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+