• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മത്സരാർത്ഥികളായിരുന്നു നിമിഷയും ദില്‍ഷയും. നിമിഷ പാതിവഴിയില്‍ പുറത്തായപ്പോള്‍ സീസണിലെ വിന്നറായിട്ടായിരുന്നു ദില്‍ഷയുടെ മടക്കം. നിമിഷ എന്ന മത്സരാർത്ഥിയെ എടുക്കുകയാണെങ്കില്‍ തന്റേതായ നിലപാടുകളില്‍ അന്നും ഇന്നും ഉറച്ച് നില്‍ക്കുന്ന താരമാണ്. ഇതിന്റെ പേരില്‍ ഷോയ്ക്ക് അകത്തും പുറത്ത് നിമിഷയ്ക്കെതിരെ ഒരുപാട് വിമർശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

വസ്ത്രാധാരണ രീതിയെ ചുറ്റിപറ്റിയായിരുന്നു ഈ വിമർശനങ്ങളില്‍ അധികവും. ഇപ്പോഴിതാ ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ഇതേ വിഷയം വീണ്ടും ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

ബിഗ് ബോസ് ഷോയില്‍ വെച്ച് നിമിഷ

ബിഗ് ബോസ് ഷോയില്‍ വെച്ച് നിമിഷയുടെ വസ്ത്രധാരണത്തെ വിമർശിച്ച ലക്ഷ്മിപ്രിയയെ പിന്തുണച്ചുകൊണ്ട് ദില്‍ഷ രംഗത്ത് എത്തിയിരുന്നു. ദില്‍ഷയുടെ പുതിയ വീഡിയോയ്ക്ക് നിമിഷ നല്‍കിയ കമന്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെയാണ് ബിഗ് ബോസിലെ അന്നത്തെ സംഭവങ്ങള്‍ അടക്കം വീണ്ടും ചർച്ചയായി മാറിയത്.

അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍അന്നത്തെ ആ ഉത്തരം വലിയ വിവാദമായി: ആരുടെ കൂടെയും ഒളിച്ചോടി പോകില്ലെന്നും സൂര്യ ജെ മേനോന്‍

ഹോട്ട് ലുക്കിലുള്ള ദില്‍ഷയുടെ ഡാന്‍സ് വീഡിയോ

ഹോട്ട് ലുക്കിലുള്ള ദില്‍ഷയുടെ ഡാന്‍സ് വീഡിയോയ്ക്ക് താഴെ എന്റെ ഡ്രസ്സിംഗിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെ ആണോ ഈ കുട്ടി എന്നൊര കമന്റ് നിമിഷ ഇട്ടിരുന്നു. കമന്റ് വലിയ ഹിറ്റയാതോടെ ദില്‍ഷ തന്നെ നേരിട്ട് നിമിഷയ്ക്ക് മറുപടിയുമായി രംഗത്ത് എത്തി. ഞാന്‍ എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു ദില്‍ഷയുടെ മറുപടി. ഇതോടെ ആരെങ്കിലും അവള്‍ക്ക് ആ വീഡിയോ അയച്ചു കൊടുക്കൂ, ഓര്‍മ്മ ഉണരട്ടെ എന്നായി നിമിഷയുടെ പ്രതികരണം

ഇതിന് പിന്നാലെയാണ് ആ പഴയ വീഡിയോ

ഇതിന് പിന്നാലെയാണ് ആ പഴയ വീഡിയോയുമായി ഫേസ്ബുക്ക് സ്റ്റോറിയിലൂടെ വിശദമായ മറുപടിയിലൂടെ നിമിഷ രംഗത്ത് എത്തിയത്. അന്ന് ദില്‍ഷ പറയുന്ന ആ വീഡിയോയെ രണ്ട് രീതിയിലെടുക്കാം. ആദ്യത്തേത്ത് എന്ന് പറയുന്നത് ദില്‍ഷ പറഞ്ഞത് പോലെ ഒരാള്‍ക്ക് മറ്റൊരാളുടെ വസ്ത്ര ധാരണത്തെക്കുറിച്ച് പറയാനുള്ള അവകാശം ഉണ്ട്. അങ്ങനെയാണെങ്കില്‍ അതേ അവകാശം ഉപയോഗിച്ചല്ലേ ദില്‍ഷയുടെ വസ്ത്രത്തിനെതിരെ നാട്ടുകാർ കമന്റ് ചെയ്യുന്നത്. അത് എങ്ങനെ ഇപ്പോള്‍ മോശമാവുന്നുവെന്നും നിമിഷ ചോദിക്കുന്നു.

എംഎൽഎയുടെ മകളായിരുന്ന വിനോദിനി, കോടിയേരിയുടെ ജീവിത സഖിയാകുന്നത് ഇങ്ങനെഎംഎൽഎയുടെ മകളായിരുന്ന വിനോദിനി, കോടിയേരിയുടെ ജീവിത സഖിയാകുന്നത് ഇങ്ങനെ

ഒരാള്‍ക്ക് മറ്റൊരാളുടെ വസ്ത്ര ധാരണത്തെക്കുറിച്ച്

ഒരാള്‍ക്ക് മറ്റൊരാളുടെ വസ്ത്ര ധാരണത്തെക്കുറിച്ച് അഭിപ്രായം പറയാനുള്ല അവകാശം ഇല്ലെന്നാണ് അന്നും ഇന്നും പറയുന്നത്. അന്ന് അവിടെ വിടെ പറഞ്ഞത് അതൊരു ഗെയിമാരിയിരുന്നുവെന്നും ടാസ്കിന്റെ ഭാഗമായി പറഞ്ഞതായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നെങ്കില്‍ അത് ഞാന്‍ സ്വീകരിച്ചേനെ. പക്ഷെ ഇന്നുവരെ ഇതേക്കുറിച്ച് ദില്‍ഷയൊന്നും പറഞ്ഞിട്ടില്ല.

അതൊരു ഗെയിമാണെന്ന് വ്യക്തമാക്കുന്ന ഒരു മെസേജ്

അതൊരു ഗെയിമാണെന്ന് വ്യക്തമാക്കുന്ന ഒരു മെസേജ് പോലും എനിക്ക് കിട്ടിയില്ല. അതുകൊണ്ട് തന്നെ അതൊരു ഗെയിമാണെന്നും പറഞ്ഞ് ഇപ്പോള്‍ വരേണ്ട ആവശ്യമില്ല. ഇനിയിപ്പോള്‍ അത് വെറും ഒരു ഗെയിം ആയിരുന്നെങ്കില്‍ പുറത്ത് വന്നപ്പോള്‍ ദില്‍ഷയ്ക്ക് അക്കാര്യത്തില്‍ വ്യക്തത വരുത്താമായിരുന്നല്ലോ. എന്നാല്‍ അതുണ്ടായില്ല. ജയിക്കാന്‍ വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കാമെന്നാണെങ്കില്‍ ആ സ്കൂളില്‍ അല്ല ഞാന്‍ പഠിച്ചതെന്നും നിമിഷ വ്യക്തമാക്കുന്നു.

അവളെ ഞാന്‍ തുറന്ന് കാണിച്ചത് ബിഗ് ബോസ്

അവളെ ഞാന്‍ തുറന്ന് കാണിച്ചത് ബിഗ് ബോസ് കണ്ടവർ ഓർക്കുന്നുണ്ടാവും. ഓർമ്മ നഷ്ടപ്പെട്ട രോഗിയെ ആരെങ്കിലും അതൊന്നും ഓർമ്മപ്പെടുത്തണം. ഞാന്‍ ഒരിക്കലും ആരുടേയും വസ്ത്ര ധാരണത്തെ കുറ്റം പറഞ്ഞിട്ടില്ല. എന്റെ വസ്ത്രത്തെക്കുറിച്ച് കുറ്റം പറഞ്ഞ അതെ കുട്ടി തന്നെയാണ് ഇതും. അതുകൊണ്ടാണ് ആ വീഡിയോക്ക് കമന്റിട്ടത്. അതിന് അടിയില്‍ ഇത്ര വലിയ ചർച്ചകള്‍ നടക്കുമെന്ന് ഞാന്‍ കരുതിയില്ല.

ഷോർട്സിട്ട് പൂളില്‍ ചാടില്ല

ഷോർട്സിട്ട് പൂളില്‍ ചാടില്ല എന്നൊക്കെയായിരുന്നല്ലേ പറഞ്ഞതെന്ന കമന്റൊക്കയുണ്ട്. താന്‍താന്‍ വരുത്തിവെച്ചതിന്റേത് താന്‍ താന്‍ അനുഭവിക്കുമെന്ന പറയുന്നത് പോലെയാണ്. ആളുകള്‍ക്ക് ഇതെല്ലാം ഓർമ്മയുണ്ടെന്ന് ഷോയില്‍ നില്‍ക്കുന്ന സമയത്ത് ഓർക്കണമായിരുന്നു. ദില്‍ഷയ്ക്ക് ഇത്ര വലിയ വിമർശനം കിട്ടുന്നതിന്റെ പ്രധാന കാരണം ഈ ഫാന്‍സ് ഗ്രൂപ്പുകളാണെന്നും നിമിഷ പറയുന്നു.

അവള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത്

അവള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നത് എന്നെ അലട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമില്ല. അവളുടെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷെ ഒരു സ്ത്രീയായിരിക്കെ മറ്റൊരു സ്ത്രീയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയാണ് ദില്‍ഷ ചെയ്തത്. അതെനിക്ക് അംഗീകരിക്കാനാകില്ല. ഒരു ഗെയിം ജയിക്കാന്‍ വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കാന്‍ ഒന്നും എന്നെക്കൊണ്ട് പറ്റില്ല.

ഞാന്‍ ഷോയില്‍ നിന്ന് പോയതിന് ശേഷവും

ഞാന്‍ ഷോയില്‍ നിന്ന് പോയതിന് ശേഷവും എന്നെക്കുറിച്ച് അവിടെ ഉള്ളവരില്‍ ചിലർ മോശമായി പറയുന്നുണ്ടായിരുന്നു. അതോടൊപ്പം തന്നെ ഒരു ഡസണ്‍ സന്തോഷ് ബ്രഹ്‌മി വാങ്ങി കൊടുത്തു അയച്ചാലോ ഗായ്‌സ്, ഓര്‍മ്മ ഒക്കെ തിരിച്ചുവരട്ടെ എന്നും ദില്‍ഷയെ പരിഹസിച്ചുകൊണ്ട് ചോദിക്കുന്നു. ദില്‍ഷയുമായി പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ദില്‍ഷയ്ക്കെതിരായ സൈബർ അക്രമണത്തെ അംഗീകരിക്കാനാവില്ലെന്നും നിമിഷ വ്യക്തമാക്കുന്നു.

English summary
Bigg Boss Malayalam fame Nimisha says Dilsha has a double standard: Another fight over clothes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X