Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; ഷിയാസ് കരീമിനെതിരെ കേസ്

കാസര്‍കോട്: ബിഗ് ബോസ് മലയാളം സീസണ്‍ 1 താരവും മോഡലുമായ ഷിയാസ് കരീമിന് എതിരെ പൊലീസ് കേസ്. യുവതി നല്‍കിയ പീഡന പരാതിയുടെ പേരില്‍ കാസര്‍കോട് ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ചന്തേര എസ് ഐ വണ്‍ഇന്ത്യ മലയാളത്തോട് സ്ഥിരീകരിച്ചു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി എന്നാണ് പ്രാഥമികഘട്ടത്തില്‍ അറിയാന്‍ കഴിയുന്നത്. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. ഇതിനിടെയാണ് ഷിയാസ് കരീമുമായി പരിചയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

shiyas kareem

പരാതിക്കാരിയില്‍ നിന്നും ഷിയാസ് 11 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തെന്നും പറയുന്നു. എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ എന്നാണ് അറിയുന്നത്. ഇന്‍സ്‌പെക്ടര്‍ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. ബിഗ് ബോസ് മലയാളത്തിന്റെ അരങ്ങേറ്റ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായാണ് ഷിയാസ് കരീം എത്തുന്നത്. ഇത് വഴി ഫൈനലിസ്റ്റുകളില്‍ ഒരാളാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

മോഡലിംഗിലൂടെയാണ് മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ഷിയാസ് കരീം എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജികിലും പങ്കെടുത്തിരുന്നു. തന്റെ ഫിറ്റ്നസ് വീഡിയോകളുമായി സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പെരുമ്പാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുന്‍നിര ഡിസൈനേഴ്‌സിന് വേണ്ടി മോഡലായിട്ടുണ്ട്. ബള്‍ഗേറിയയില്‍ നടന്ന 'മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018' - ല്‍ ആദ്യ അഞ്ച് പേരില്‍ ഒരാളായിരുന്നു.

മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. വിവിധ ഫാഷന്‍ ഷോകളില്‍ ജഡ്ജായും ഫാഷന്‍ ഗ്രൂമറായും ഷിയാസ് എത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍, വീരം, സാല്‍മണ്‍ എന്നീ ചിത്രങ്ങളിലും ഷിയാസ് കരീം അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+