• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബിന്‍ ഒരു അഭിമുഖത്തിന് വാങ്ങിക്കുന്ന തുകയെത്ര: ആരതി പൊടി ആളെങ്ങനെ, താരം പറയുന്നു

Google Oneindia Malayalam News

സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തുവെന്ന കുറ്റത്തിന് പാതിവഴിയില്‍ പുറത്തിറങ്ങേണ്ടി വന്നുവെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരപരിവേഷത്തിലേക്ക് ഉയർന്ന് വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയ്ക്ക് അകത്തും പുറത്തും ഒരു പോലെ വിവാദ നായകനാണെങ്കിലും വലിയൊരു ആരാധക നിര ഇന്ന് റോബിന് സ്വന്തമായുണ്ട്. ബിഗ് ബോസ് വിന്നറായ ദില്‍ഷയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയർന്നെങ്കിലും ഏല്ലാ ചർച്ചകള്‍ക്കും വിരാമം ഇട്ടുകൊണ്ട് ആരതി പൊടിയുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ് താരം.

അക്കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിഗ് ബോസിലേക്ക് വിളിച്ചത്: ധന്യ മേരി വർഗ്ഗീസ് പറയുന്നുഅക്കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിഗ് ബോസിലേക്ക് വിളിച്ചത്: ധന്യ മേരി വർഗ്ഗീസ് പറയുന്നു

അടുത്ത വർഷം ആദ്യത്തോടെ വിവാഹം ഉണ്ടാവുമെന്നാണ് താരം തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആരതിയെക്കുറിച്ചും മറ്റും കൂടുതല്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് റോബിന്‍. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോബിന്റെ രണ്ടാമത്തെ അഭിമുഖമായിരുന്നു ഇത്

ബിഹൈന്‍ഡ് വുഡ്സില്‍ തന്നെയുള്ള റോബിന്റെ രണ്ടാമത്തെ അഭിമുഖമായിരുന്നു ഇത്. എന്തിനാണ് റോബിന്റെ അഭിമുഖം വീണ്ടും എടുക്കുന്നതെന്ന് ചോദിച്ചവർക്ക് ഞാനീ അഭിമുഖം ഡെഡിക്കേറ്റ് ചെയ്യുന്നു എന്നും പറഞ്ഞുകൊണ്ടാണ് റോബിന്‍ അഭിമുഖം തുടങ്ങുന്നത്. അതേസമയം തന്നെ അഭിമുഖം നടക്കുന്ന ഫ്ലോറില്‍ ആരതിയുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടാതെ മാറി നില്‍ക്കുകയായിരുന്നു.

റോബിന്റെയും ആരതിയുടേയും കൂടെ അഭിമുഖം

റോബിന്റെയും ആരതിയുടേയും കൂടെ അഭിമുഖം എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകർ രംഗത്ത് എത്തുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഒരു അഭിമുഖം പിന്നീടൊരിക്കല്‍ ഉണ്ടാവുമെന്നാണ് അവതാരക തന്നെ വ്യക്തമാക്കുന്നത്. ഹൈദരാബാദില്‍ ഷൂട്ടിന് പോയ താരം അടുത്തിടെയായിരുന്നു ആരതി പൊടി തിരിച്ചെത്തിയത്.

റൊമാന്റിക്ക് ആയ ഒരു മുഖമാണല്ലോ ഇപ്പോള്‍

റൊമാന്റിക്ക് ആയ ഒരു മുഖമാണല്ലോ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം പത്തിലേറെ കിലോയാണ് കൂടിയതെന്നും അത് എങ്ങനെയെങ്കിലും കുറച്ചോണ്ടിരിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് താരത്തിന്റ മറുപടി. അതിനപ്പുറം സ്നേഹിക്കുന്ന ആള്‍ നല്ല ഹൃദയം ഉള്ള ആളാണെങ്കില്‍ നമ്മുടെ സൌന്ദര്യം ഓട്ടോമാറ്റിക്കിലി വർധിക്കുമെന്നും റോബിന്‍ പറയുന്നു.

ആരതിക്ക് ഒരു കംഫർട്ട് സോണ്‍ ഉണ്ട്

ആരതിക്ക് ഒരു കംഫർട്ട് സോണ്‍ ഉണ്ട്. അവിടെ അവള്‍ വളരെ ആക്ടീവാണ്. അതിലേക്ക് അവള്‍ വരണം. അതാണ് അവളുടെ പ്രത്യേകതയെന്ന് പറയുന്ന താരം ആരതിയുമായുള്ള ആദ്യ അഭിമുഖം ഇതേ അവതാരകയ്ക്ക് തന്നെ തരുമെന്നും വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ ആ അഭിമുഖത്തിന് എത്ര പൈസ തനിക്ക് ഇങ്ങോട്ട് തരുമെന്നും റോബിന്‍ തമാശ രീതിയില്‍ ചോദിക്കുന്നു.

ഒരു അഭിമുഖത്തിനും ഒരു കാശും വാങ്ങിക്കാത്ത ആളാണ്

അതേസമയം തന്നെ, ഒരു അഭിമുഖത്തിനും ഒരു കാശും വാങ്ങിക്കാത്ത ആളാണ് ഞാന്‍. ഇനിയിപ്പോള്‍ ഈ ചോദ്യം കേട്ട് റോബിന്‍ അഭിമുഖത്തിന് കാശ് വാങ്ങിക്കുന്നു എന്ന് പറഞ്ഞുണ്ടാക്കാന്‍ ശ്രമിക്കരുതണ്ട്. ആര് അഭിമുഖത്തിന് വന്നാലും ഞാന്‍ സമയം നല്‍കാറുണ്ട്. കാശൊന്നും വാങ്ങിക്കാറില്ല. എന്നാല്‍ കാശ് വാങ്ങിക്കുന്നത് തെറ്റാണെന്നും പറയുന്നില്ല. അത് ഓരോരുത്തരുടേയും രീതികള്‍ അനുസരിച്ചിരിക്കും. എന്തായാലും എന്നെ സംബന്ധിച്ച് ഞാന്‍ ആരോടും കാശ് വാങ്ങാറില്ലെന്നും താരം കൂട്ടിച്ചേർക്കുന്നു.

ആരതിയുടേയും തന്റേയും അടുത്ത വിവാഹം

അതേസമയം, ആരതിയുടേയും തന്റേയും അടുത്ത വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്നാണ് റോബിൻ പറഞ്ഞിട്ടുണ്ട്. റോബിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നയാളാണ് ആരതി. ഒരു പ്രതിസന്ധി ഘട്ടത്തിലാണ് റോബിൻ തന്റെ ജീവിതത്തിലേക്ക് വന്നതെന്നും റോബിനുള്ളപ്പോൾ കൂടുതൽ സുരക്ഷിതത്വം തോന്നുന്നുവെന്നും ആരതി തന്നെ വ്യക്തമാക്കിയിരുന്നു.

'ദിലീപിലേക്ക് ആദ്യമായി വിരല്‍ ചൂണ്ടി': അതില്‍ സന്തോഷവും പ്രശ്നങ്ങളും ഉണ്ടായി: സ്മൃതി പരുത്തിക്കാട്'ദിലീപിലേക്ക് ആദ്യമായി വിരല്‍ ചൂണ്ടി': അതില്‍ സന്തോഷവും പ്രശ്നങ്ങളും ഉണ്ടായി: സ്മൃതി പരുത്തിക്കാട്

English summary
Bigg Boss Malayalam Season 4 fame Robin Radhakrishnan opens up about buying pies for interviews
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X