'ഡോ റോബിനെ ജാസ്മിൻ കെട്ടിപ്പിടിച്ചതിന് കാരണം ഇതാണ്'; വൈറലായി കുറിപ്പ്
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ മുഖത്തോട് മുഖം നോക്കിയാൽ വാളെടുക്കുന്ന മത്സരാർത്ഥികളാണ് ഡോ റോബിനും ജാസ്മിൻ മൂസയും. പലപ്പോഴും ഇരുവരും തമ്മിലുള്ള വാഗ്വാദങ്ങൾക്ക് ബിഗ് ബോസ് വീട് വേദിയായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു അത്ഭുത കാഴ്ച ബിഗ് ബോസിൽ നടന്നു. ജാസ്‍മിന്‍ ഡോ. റോബിന് ഒരു ഹഗ് നല്‍കുന്നതായിരുന്നു ഇത്. ബിഗ് ബോസിലെ മത്സരാർത്ഥികളും ആരാധകരും എന്തിന് ബിഗ് ബോ് തന്നെ ഞെട്ടിപ്പോയ ഒരു കാഴ്ചയായിരുന്നു അത് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ എന്തുകൊണ്ടാകും ജാസ്മിനെ കെട്ടിപ്പിച്ചിട്ടുണ്ടാകുക?
ഇതിന് രസകരമായ ഒരു നിഗമനം പങ്കുവെച്ചിരിക്കുകയാണ് ഒരു ആരാധകൻ. ബിഗ് ബോസ് ഒഫീഷ്യൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിലാണ് ആരാധകന്റെ പ്രതികരണം. പോസ്റ്റിൻറെ പൂർണരൂപം വായിക്കാം

എന്തുകൊണ്ടാണ് ഡോക്ടർ മച്ചാനെ ജാസ്മിൻ ചെന്ന് ഹഗ് ചെയ്തത് എന്ന് മനസ്സിലായോ?
ജാസ്മിന്റെ ഹഗ്ഗ് പ്രേക്ഷകരെയും ഡോക്ടറെയും അവിടുത്തെ അന്തേവാസികളെയും മാത്രമല്ല, ബിഗ് ബോസിനെപ്പോലും ഞെട്ടിച്ചുകളഞ്ഞു എന്നതാണ് മനസ്സിലാകുന്നത്. എന്നാൽ കാരണം ആർക്കും വ്യക്തമായി പിടി കിട്ടിയതുമില്ല.
തന്റെ ഹഗ്ഗിന് ശേഷവും അവസരം കിട്ടുമ്പോഴൊക്കെ ജാസ്മിൻ ഡോക്ടർക്ക് എതിരെ സംസാരിക്കുന്നുണ്ട്. അതുകൊണ്ട് ആ പ്രവൃത്തി അവളുടെ പശ്ചാത്താപത്തിന്റെ ഫലമാണോ എന്നു സംശയം ഉണ്ടാക്കുന്നു.

മോഹൻ ലാൽ ചോദിച്ചിട്ട് പോലും അവൾ അതിന്റെ കാരണം പറഞ്ഞില്ല എന്നോർക്കണം.അതിൽ നിന്ന് ഒരു കാര്യം ഉറപ്പായി; ഹഗ്ഗിന്റെ കാരണം വെളിപ്പെടുത്തിയാൽ അതു തന്നെ സാരമായി ബാധിക്കാൻ ഇടയുണ്ട് എന്ന ഭയം അവൾക്കുണ്ട് എന്നുള്ളത്.ഞാൻ ഇവിടെ എന്റെ നിഗമനം എഴുതാം. ഡോക്ടർ മച്ചാൻ ജയിലിലേക്ക് പോകും മുമ്പ് ലക്ഷ്മിപ്രിയയെ കെട്ടിപ്പിടിച്ച് വിങ്ങിക്കൊണ്ടു തേങ്ങിയിരുന്നല്ലോ. അപ്പോൾ അയാൾ ചോദിച്ച ഒരു കാര്യം എനിക്ക് മനുഷ്യത്വമില്ലേ ചേച്ചീ എന്നാണ്.

താൻ കള്ളനാണ്, fake ആണ്, ,നിലപാട് ഇല്ലാത്തവനാണ് എന്നൊക്കെയുള്ള പല ആരോപണങ്ങളും സംഘടിതമായ ആക്രമണങ്ങളും ജാസ്മിനിൽ നിന്നും കൂട്ടാളികളിൽ നിന്നും പല തവണ നേരിട്ടിട്ടുള്ളപ്പോഴും അയാൾ കുലുങ്ങിയിട്ടില്ല.എന്നാൽ ജയിൽ നോമിനേഷൻ നടന്ന ദിവസം താൻ മനുഷ്യത്വ മില്ലാത്തവനാണ് എന്ന ആരോപണം അവരിൽ നിന്ന് കേട്ടപ്പോൾ ഡോക്ടർക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു എന്നു വ്യക്തമായിരുന്നു.
ലക്ഷ്മിപ്രിയയോട് ഡോക്ടർ അതുപറഞ്ഞു വിങ്ങിപ്പൊട്ടിയ സംഭവം അവിടെയുള്ള എല്ലാവരും അറിഞ്ഞ കൂട്ടത്തിൽ ജാസ്മിനും അറിഞ്ഞിട്ടുണ്ടാകും.

അപ്പോൾ തന്റെ വായിൽ നിന്നു വീണ ആ നിന്ദാവാക്കുമൂലം പ്രേക്ഷകർ തനിക്കെതിരെ തിരിയാൻ സാധ്യതയുണ്ട് എന്നവൾ മനസ്സിൽ കണ്ടിട്ടുമുണ്ടാകും.ആ സമയത്ത് ആണ് ബ്ലെസ്ലിയും ഡെയ്സിയും തമ്മിൽ പാവമോഷണക്കാര്യം സംസാരിക്കുന്നതും അതിൽ ജാസ്മിൻ ഇടപെടുന്നതും. അവിടെ നടന്ന സംഭാഷങ്ങളിൽ നിന്ന് ജാസ്മിന് ഒരു കാര്യം ബോധ്യപ്പെട്ടു.

ബിഗ് ബോസ് കളികളിൽ ethics ന് യാതൊരു സ്ഥാനവുമില്ല എന്നും കളിയുടെ നിയമങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും. അതോടെ അവൾക്ക് ഉള്ളിൽ കുറ്റബോധം ഉണ്ടായിട്ടുണ്ടാകും. (താൻ ഇത്രയും നാൾ റോബിനെ അസഭ്യം പറഞ്ഞത്യാ തൊരു ethics ഉം ഇല്ലാത്തവൻ എന്നു പറഞ്ഞാണല്ലോ എന്നതിനാൽ.)ആ impulse ചിന്തയിൽ അവൾ ചെന്ന് അനുവാദം ചോദിച്ചുകൊണ്ട് ഡോക്ടറെ കെട്ടിപ്പിടിച്ചു എന്നു വേണം കരുതാൻ. അത് തന്റെ വാക്കുകൾ ഡോക്ടറിൽ ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ
വേണ്ടിക്കൂടിയായിരുന്നു.